ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾക്കുള്ള തിരിച്ചറിയൽ വ്യവസ്ഥയായ നോ യുവർ കസ്റ്റമർ (ഇടപാടുകാരനെ തിരിച്ചറിയുക) എന്ന കെവൈസിയുടെ പേരിൽ അക്കൗണ്ട് ഉടമകളെ ബാങ്കുകൾ വ്യാപകമായി ബുദ്ധിമുട്ടിക്കുന്നതായി പരാതിയുയരുന്നു. സജീവമായി ഇടപാടുകൾ നടത്തുന്ന ബാങ്ക് അക്കൗണ്ടുകൾ പോലും കെവൈസി പുതുക്കാത്തതിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ മരവിപ്പിക്കുന്നതായും വിവിധ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതായും കെവൈസി പുതുക്കുന്നതിനു പ്രത്യേക തുക ഇടാക്കുന്നതായും പരാതിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെ സാമ്പത്തിക കുറ്റങ്ങൾ തടയുന്നതിനും ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗപ്പെടുത്തുന്നതു ചെറുക്കുന്നതിനുമാണ് ആധാർ ഉൾപ്പെടെയുള്ള, ഇടപാടുകാരനെ തിരിച്ചറിയുന്നതിനുള്ള രേഖകൾ ബാങ്കുകളിൽ റിസർവ് ബാങ്ക് നിർബന്ധമാക്കിയത്. 

ADVERTISEMENT

ഉപയോക്താക്കളുടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ച് ഇടപാടുകളിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം തിരിച്ചറിയൽ മാനദണ്ഡങ്ങളുടെ പേരിൽ സാധാരണക്കാരായ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നതെന്നും റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. എന്നാൽ കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തിതന്റെ പേരിൽ വ്യാപകമായി ഇടപാടുകൾ തടസ്സപ്പെടുത്തുന്നതാണു പരാതിക്കിടായാക്കുന്നത്. കെവൈസി പുതുക്കുന്നതുമായി ബന്ധപ്പെട്ടു ബാങ്കിൽ നിന്ന് ഇടപാടുകാർക്കു നേരിട്ടു ഫോൺ വഴിയും എസ്എംഎസ്, ഇ–മെയിൽ ആയും അറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ സമീപകാലത്തായി ഫലപ്രദമായി അറിയിപ്പുകൾ ലഭിക്കാറില്ലെന്നാണു ഇടപാടുകാർ പറയുന്നത്. 

തിരിച്ചറിയൽ രേഖകൾ കൃത്യമല്ല എന്ന കാരണത്താൽ അക്കൗണ്ടുകളിൽ ഇടപാടു നടത്തുന്നത് പൂർണമായി ബാങ്കുകൾ റദ്ദാക്കാറില്ല. അക്കൗണ്ടുകളിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ആവശ്യമായ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് ഇടപാടുകാരന് അക്കൗണ്ട് വീണ്ടും പൂർണമായി പ്രവർത്തിപ്പിക്കാം.

ADVERTISEMENT

 കെവൈസി വ്യവസ്ഥകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ റിസർവ് ബാങ്ക് ബാങ്കുകൾക്കു കനത്ത പിഴ ചുമത്താറുണ്ട്. അതിനാലാണു ബാങ്കുകൾ തിരിച്ചറിയൽ രേഖ പുതുക്കൽ കർശമാക്കുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു.

മരവിപ്പിക്കൽ എന്ന ‘ഹോൾഡ്’

കെവൈസി സമർപ്പിക്കാത്ത അക്കൗണ്ട് ഉടമകൾക്കു ബാങ്കുകളിൽ നിന്നു കത്ത്, ഇ–മെയിൽ, എസ്എംഎസ് എന്നിവ വഴിയും നേരിട്ടു ഫോൺ വഴിയും മുന്നറിയിപ്പു നൽകണമെന്നാണു നിയമം. എന്നാൽ കൃത്യസമയത്തു നിർദേശം നൽകാത്ത ബാങ്കുകളും ഉണ്ട്. അപ്രതീക്ഷിതമായി അക്കൗണ്ട് മരവിപ്പിക്കുമ്പോഴാണ് അക്കൗണ്ട് ഉടമ വിവരം അറിയുക. ഈ സാഹചര്യം ഒഴിവാക്കാൻ ബാങ്കിനെ സമീപിച്ച് കെവൈസി രേഖകൾ പൂർണമാണെന്ന് ഉറപ്പു വരുത്തണം.

ADVERTISEMENT

കെവൈസി നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കുന്നതു തടയാൻ അക്കൗണ്ടുകൾ ‘ഹോൾഡ്’ ചെയ്യുകയാണു ബാങ്കുകൾ ചെയ്യുന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെവൈസി നിബന്ധന പാലിക്കാത്ത അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. ഈ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാം. പക്ഷേ, മിനിമം ബാലൻസിനു ശേഷം വരുന്ന തുകയേ പിൻവലിക്കാൻ കഴിയൂ. ഉദാഹരണത്തിന് 60,000 രൂപയുള്ള അക്കൗണ്ടിൽ 50,000 രൂപ ബാങ്ക് ഹോൾഡ് ചെയ്താൽ 10,000 രൂപയേ അക്കൗണ്ട് ഉടമയ്ക്കു പിൻവലിക്കാനാവൂ. പണം പിൻവലിക്കൽ പൂർണമായി തടയാനാണ് ഉയർന്ന തുക ഹോൾഡ് ചെയ്യുന്നത്. ഇതു പരിഹരിക്കാൻ കെവൈസി രേഖകൾ സമർപ്പിച്ചു അക്കൗണ്ട് പൂർവസ്ഥിതിയിലാക്കാം.

കെവൈസി നിർബന്ധം

അക്കൗണ്ട് ഹോൾഡ് ആർക്കും കിട്ടാവുന്ന ‘പണി’യാണ്. ഇതൊഴിവാക്കാൻ കെവൈസി നിർബന്ധമായും പൂർത്തിയാക്കണം. ഫോട്ടോയും വിലാസവുമുള്ള ഔദ്യോഗിക രേഖ കെവൈസി രേഖയായി സമർപ്പിക്കാം. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് പദ്ധതി കാർഡ് എന്നിവയാണ് ഏറ്റവും നല്ലത്. പാൻകാർഡ് സമർപ്പിക്കാമെങ്കിലും അതിൽ വിലാസമില്ലാത്തതിനാൽ അക്കാര്യം തെളിയിക്കുന്ന രേഖ വേറെ നൽകണം. പാസ്പോർട്ട്, ലൈസൻസ് തുടങ്ങിയ രേഖകളുടെ കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കിയ പകർപ്പു ബാങ്കിലെത്തിക്കണം. നേരത്തേ ബാങ്കിൽ നൽകിയ വിലാസം മാറിയിട്ടുണ്ടെങ്കിൽ പുതിയ വിലാസം ബാങ്കിനു നൽകാം.

പുതുക്കൽ കാലയളവ് 2 മുതൽ 10 വർഷം വരെ

അക്കൗണ്ട് ഉടമയുടെ കൃത്യമായ തിരിച്ചറിയൽ രേഖകൾ ബാങ്കിൽ വേണമെന്നാണു റിസർവ് ബാങ്കിന്റെ കർശന നിർദേശം. 

എന്നാൽ ഒരിക്കൽ കെവൈസി നൽകിയെന്നു കരുതി സമാധാനിച്ചിരിക്കാൻ കഴിയില്ല. കൃത്യമായ ഇടവേളകളിൽ പുതുക്കണം. അക്കൗണ്ടുകളെ കൈകാര്യം ചെയ്യുന്ന പണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളെ മൂന്നായി തിരിച്ചിട്ടുണ്ട്. 

ലോ റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക്. ഓരോ വിഭാഗത്തിലുംപെട്ടവർ കൃത്യമായ ഇടവേളകളിൽ കെവൈസി രേഖകൾ പുതുക്കണം. 

ലോ റിസ്ക് (10 വർഷം):
സാധാരണ സേവിങ്സ് അക്കൗണ്ടുകളും സാലറി അക്കൗണ്ടുകളും ഈ ഗണത്തിലാണു വരുന്നത്. 10 വർഷത്തിലൊരിക്കൽ കെവൈസി പുതുക്കണം. 

മീഡിയം റിസ്ക് (5 വർഷം):
വലിയ തോതിൽ പണം കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളാണ്. കറന്റ് അക്കൗണ്ടുകൾ, എൻആർഐ അക്കൗണ്ട് എന്നിവ ഈ ഗണത്തിൽ വരും. 5 വർഷത്തിലൊരിക്കൽ കെവൈസി പുതുക്കണം.

ഹൈറിസ്ക് (2വർഷം):
വലിയ തോതിൽ ഇടപാടുകൾ നടത്തുന്ന വൻകിട ബിസിനസുകാർ, സ്വർണക്കച്ചവടക്കാർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ. 2 വർഷം കൂടുമ്പോൾ കെവൈസി പുതുക്കണം.

(വിവരങ്ങൾക്കു കടപ്പാട്:
ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് ഡവലപ്മെന്റ് വിഭാഗം, ഭാരതീയ റിസർവ് ബാങ്ക്)

English Summary:

KYC should continue to be updated