കേരളത്തിനകത്തും പുറത്തും വിജയം വരിച്ച സംരംഭകരും ബിസിനസ് വിദഗ്ധരും അടങ്ങുന്ന നീണ്ട നിര അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനായി കൊച്ചയിൽ ഒത്തു ചേരുന്നു. മലയാള മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് സമ്മിറ്റ് 2023 ആണ് അതിനു വേദിയൊരുക്കുന്നത്. പുതു കേരളാ മോഡൽ സംരംഭങ്ങളിലൂടെ എന്ന ആശയവുമായി നവംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിനകത്തും പുറത്തും  വിജയം വരിച്ച സംരംഭകരും ബിസിനസ് വിദഗ്ധരും  അടങ്ങുന്ന നീണ്ട നിര, അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനായി കൊച്ചയിൽ ഒത്തു ചേരുന്നു. 

മലയാള മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് സമ്മിറ്റ് 2023 ആണ് അതിനു വേദിയൊരുക്കുന്നത്.  'പുതു കേരളാ മോഡൽ സംരംഭങ്ങളിലൂടെ' എന്ന ആശയവുമായി നവംബർ 15 നു കൊച്ചി ലേ മെറിഡിയൻ  ഹോട്ടലിൽ  രാവിലെ  ആരംഭിക്കുന്ന  സമ്മിറ്റ്   അനുഭവസമ്പത്തിന്റേയും പുതുചിന്തകളും സംഗമമായിരിക്കും.  

ADVERTISEMENT

ഐബിഎസ് സോഫ്റ്റ് വെയർ  സ്ഥാപക ചെയർമാൻ വി. കെ മാത്യൂസ്  ഉൽഘാടനംചെയ്യുന്ന സമ്മിറ്റിൽ കെ–റെറ ചെയർമാൻ പിഎച്ച് കുര്യൻ, ബാങ്ക് ഓഫ് ബറോഡ സോണൽ മാനേജർ  ശ്രീജിത്   കൊട്ടാരത്തിൽ,  തെർമോ പെൻപോൾ സ്ഥാപകൻ സി.ബാലഗോപാൽ,    ഒഎൻഡിസി സിഇഒ ടി കോശി, ഡിബിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, ഡെൻറ് കെയർ സ്ഥാപകൻ ജോൺ കുര്യാക്കോസ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ വി തുടങ്ങിയ പരിണിതപ്രജ്ഞർക്കൊപ്പം  സിന്തൈറ്റ്  ഇൻഡസ്ട്രീസിന്റെ  അജു ജേക്കബ്, വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി അബ്ദുൾ റസാഖ്, തുടങ്ങിയ രണ്ടാം തലമുറ സംരംഭകരും ഓപ്പൺ ടെക്നോളജീസിന്റെ  അനീഷ് അച്യുതൻ, ജെൻറോബട്ടിക്സിന്റെ വിമൽ  ഗോവിന്ദ് തുടങ്ങിയ  പുതുതലമുറയും  അണിനിരക്കും.

പ്രശസ്ത ന്യൂറോ സർജൻ അരുൺ ഉമ്മൻ,  ലീത്ത ഇൻഡസ്ടീസ് ചെയർമാൻ ജാക്സൺ മാത്യൂ,   ഫ്രഷ് ടു ഹോം സിഒഒ മാത്യു ജോസഫ്, ചലച്ചിത്ര നിർമാതാവ് സോഫിയ പോൾ, അൾട്ടിവേറ്റിന്റെ ഗ്ലോബൽ ടെക്നിക്കൽ ഹെഡ് ജിനു ഫ്രാൻസിസ്,  ബാങ്ക് ഓഫ് ബറോഡ ചീഫ് ജനറൽ മാനേജർ രാജേഷ് മൽഹോത്ര, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സതേൺ റീജിയൺ സീനിയർ മാനേജർ  ഹിമാൻഷു ശ്രീവാസ്തവ എന്നിവരും  സമ്മിറ്റിന്റെ ഭാഗമാവും. ബിസിനസ് ലോകത്തെ വെല്ലുവിളികളും അവസരങ്ങളും, ട്രെൻഡിങ് ബിസിനസുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാലത്തെ ബിസിനസ് രംഗം ഉൾപ്പടെ  വിവിധ  വിഷയങ്ങൾ ഇവർ സംസാരിക്കും.

ADVERTISEMENT

നവംബർ15ന് കൊച്ചി ലേ മെറിഡിയനിൽ വച്ച് രാവിലെ ആരംഭിക്കുന്ന  ഏക ദിന പരിപാടിയുടെ ഭാഗമാവാൻ നിങ്ങൾക്കും അവസരം. കൂടുതൽ വിവരങ്ങൾക്ക് 8714 605087/88, sampadyam@mm.co.in

English Summary:

Manorama Sampadyam Business Summit On November 15th