സംരംഭകത്വത്തിലൂടെ വരുമാനവും തൊഴിസവസരങ്ങളും വർധിപ്പിച്ച് സമ്പൽസമൃദ്ധമായ ഒരു പുതുകേരളാ മോഡൽ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യചുവടുവെയ്പുമായി മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് സമിറ്റ് 2023 ഇന്നു കൊച്ചിയിൽ. ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് ഐബിഎസ് സോഫ്റ്റ് വെയർ സർവീസസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകത്വത്തിലൂടെ വരുമാനവും തൊഴിസവസരങ്ങളും വർധിപ്പിച്ച് സമ്പൽസമൃദ്ധമായ ഒരു പുതുകേരളാ മോഡൽ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യചുവടുവെയ്പുമായി   മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് സമിറ്റ് 2023 ഇന്നു കൊച്ചിയിൽ.

ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് ഐബിഎസ് സോഫ്റ്റ് വെയർ സർവീസസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ്  ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ കേരളത്തിനകത്തും പുറത്തും  വിജയം വരിച്ച സംരംഭകരും ബിസിനസ് വിദഗ്ധരും അടങ്ങുന്ന നിര തങ്ങളുടെ അറിവും അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കും. കെ–റെറ ചെയർമാൻ പിഎച്ച് കുര്യൻ ഐഎഎസ്(റിട്ട.), ബാങ്ക് ഓഫ് ബറോഡ സോണൽ മാനേജർ ശ്രീജിത് കൊട്ടാരത്തിൽ, തെർമോ പെൻപോൾ സ്ഥാപകൻ സി.ബാലഗോപാൽ, ഒഎൻഡിസി സിഇഒ ടി കോശി, ഡിബിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി അബ്ദുൾ റസാഖ്, ഡെൻഡ് കെയർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യോക്കാസ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ വി തുടങ്ങിയ പരിണിത പ്രഞ്ജർ ആശയങ്ങളും നിർദേശങ്ങളും മുന്നോട്ട് വെയ്ക്കും. പ്രശസ്ത ന്യൂറോ സർജൻ അരുൺ ഉമ്മൻ, ലീത്ത ഇൻഡസ്ടീസ് ചെയർമാൻ ജാക്സൺ മാത്യൂ, ഫ്രഷ് ടു ഹോം സിഒഒ മാത്യൂ ജോസഫ്, ഓപ്പൺ ടെക്നോളജീസിന്റെ അനീഷ് അച്യൂതൻ, ജെൻറോബട്ടിക്സിന്റെ  വിമൽ ഗോവിന്ദ്, അൾട്ടിവേറ്റ് ഗ്ലോബലിന്റെ ടെക്നിക്കൽ ഹെഡ് ജിനു ഫ്രാൻസിസ്, എയ്സ് വെയർ ഫിൻടെക്സ് സർവീസസിന്റെ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ നിമിഷ ജെ വടക്കൻ എന്നിവർ പുതുതലമുറ സംരംഭകരുടെ പ്രതിനിധികളായി    ഭാവി സാധ്യതകളും ആശയങ്ങളും പങ്കുവെയ്ക്കും.

ADVERTISEMENT

 യൂണിമണി ഫിനാൻഷ്യൽ സർവീസസ് ചീഫ് ഫിനാൻസ് ഓഫീസർ മനോജ് വി മാത്യുവും ബാങ്ക് ഓഫ് ബറോഡയുടെ പ്രതിനിധികളായി ചീഫ് ജനറൽ മാനേജർ രാജേഷ് മൽഹോത്രയും  ഡെപ്യൂട്ടി ജനറൽ  മാനേജർ നാഗസുബ്രഹ്മണ്യം മാഢവയും സമ്മിന്റെ ഭാഗമാകും.  നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ദക്ഷിണ മേഖലാ സീനിയർ മാനേജർ ഹിമാൻഷു ശ്രീവാസ്തവയും സംസാരിക്കും.  

കേരളത്തിലെ ബിസിനസ് രംഗത്തെ അവസരങ്ങളും   വെല്ലുവിളികളും മുതൽ ഡിജിറ്റസൈലേഷനും എഐയും,  വളർച്ചാ സാധ്യതയുള്ള മേഖലകൾ, ബിസിനസ് വളർച്ചയ്ക്കുള്ള ഫണ്ടിങ്, വിദേശ വിപണികളിലെ അവസരങ്ങൾ  എന്നിവ ഉൾപ്പടെ  വിവിധ    വിഷയങ്ങളിൽ ഇവർ സംസാരിക്കും. ബാങ്ക് ഓഫ് ബറോഡ മുഖ്യസ്പോൺസർമാരായ   സമ്മിറ്റിൽ   കെ റെറ, യുണിമണി, ഡിബിഎഫ് എസ് എന്നിവർ  സിൽവർ സ്പോൺസരാണ്.

English Summary:

Malayala Manorama Business Summit in Kochi Today