പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേരളം അത്ര മോശം സംസ്ഥാനമല്ലെന്നും സാക്ഷരതയും സാമൂഹ്യ സുരക്ഷയും രാഷ്ട്രീയ സ്ഥിരതയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ മികച്ച ട്രാക്ക് റെക്കോഡാണ് സംസ്ഥാനത്തിന്റേതെന്നും ബഹുരാഷ്ട്ര ഐടി സോഫ്റ്റ് വെയർ കന്പനിയായ ഐബിഎസ് ചെയർമാൻ വി കെ മാത്യൂസ്. കൊച്ചി ലെ മറിഡിയൻ ഹോട്ടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേരളം അത്ര മോശം സംസ്ഥാനമല്ലെന്നും സാക്ഷരതയും സാമൂഹ്യ സുരക്ഷയും രാഷ്ട്രീയ സ്ഥിരതയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ മികച്ച ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തിന്റെതെന്നും ബഹുരാഷ്ട്ര ഐടി സോഫ്റ്റ് വെയർ കമ്പനിയായ ഐബിഎസ് ചെയർമാൻ വി.കെ. മാത്യൂസ്. കൊച്ചി ലെ–മെറിഡിയൻ ഹോട്ടലിൽ മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും സംരംഭകരാകേണ്ടതില്ല, എന്നാൽ സംരംഭകത്വ മനോഭാവമുണ്ടാകേണ്ടത് പ്രധാനമാണെന്നും വി.കെ. മാത്യൂസ് പറഞ്ഞു. എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യേണ്ടതില്ല. നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കേണ്ടത് സർക്കാരാണ്. എന്നാൽ ബിസിനസ് നടത്തേണ്ടതും മറ്റ് സേവനങ്ങൾ ചെയ്യേണ്ടതും സർക്കാരിന്റെ ജോലിയല്ല. ടിസിഎസിന് പാസ്പോർട്ട് സർവീസ് ഔട്ട്സോഴ്സ് ചെയ്ത് നൽകിയതുപോലെയുള്ള മോഡലുകളാണ് വേണ്ടത്–അദ്ദേഹം പറഞ്ഞു.

ADVERTISEMENT

തൊഴില്‍ മേഖലകളിൽ വൻമാറ്റങ്ങൾ
 
ഭാവിയിൽ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുകയെന്നും വി.കെ. മാത്യൂസ് ചൂണ്ടിക്കാട്ടി. ജനറേറ്റീവ് എഐ കണ്ടന്റിന് എന്തുമാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ചാറ്റ്ജിപിടി കാണിച്ചുതന്നു. ഇതാണ് ഭാവിയിലും സംഭവിക്കാനിരിക്കുന്നത്. ഉൽപ്പാദനക്ഷമതയെന്ന ഘടകം ഇരട്ടിയായി മാറുകയാണ് എഐയുടെ വരവോട് കൂടി. ഭാവിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്ന മൂന്ന് മേഖലകൾ ഇവയാണ്–കസ്റ്റമര്‍ ഓപ്പറേഷൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, സോഫ്റ്റ് വെയർ മാനേജ്മെന്റ്. എഐയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ ചോദ്യങ്ങൾ ചോദിക്കുക എന്നത് മാത്രമാണ്–മാത്യൂസ് പറഞ്ഞു.
 
ADVERTISEMENT

സംരംഭകത്വത്തിലൂടെ വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിച്ച് സമ്പൽസമൃദ്ധമായ ഒരു പുതുകേരളാ മോഡൽ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യചുവടുവയ്പുമായാണ്  മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സെഷനിൽ മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു സ്വാഗതം പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജരും സോണൽ ഹെഡുമായ ശ്രീജിത് കൊട്ടാരത്തിൽ ആശംസാ പ്രസംഗം നടത്തി.
 
കെ–റെറ ചെയർമാൻ പിഎച്ച് കുര്യൻ ഐഎഎസ്(റിട്ട.), തെർമോ പെൻപോൾ സ്ഥാപകൻ സി. ബാലഗോപാൽ, ഒഎൻഡിസി സിഇഒ ടി. കോശി, ഡിബിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി. അബ്ദുൾ റസാഖ്, ഡെൻഡ് കെയർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യോക്കാസ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ തുടങ്ങിയ നിരവധി പരിണിത പ്രഞ്ജർ ആശയങ്ങളും നിർദേശങ്ങളും മുന്നോട്ട് വയ്ക്കും.
 
ADVERTISEMENT

കേരളത്തിലെ ബിസിനസ് രംഗത്തെ അവസരങ്ങളും വെല്ലുവിളികളും മുതൽ ഡിജിറ്റസൈലേഷനും എഎയും, വളർച്ചാ സാധ്യതയുള്ള മേഖലകൾ, ബിസിനസ് വളർച്ചയ്ക്കുള്ള ഫണ്ടിങ്, വിദേശ വിപണികളിലെ അവസരങ്ങൾ  എന്നിവയെ ഉൾപ്പടെ  വിവിധ വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കും. ബാങ്ക് ഓഫ് ബറോഡ മുഖ്യസ്പോൺസർമാരായ സമ്മിറ്റിൽ  കെ റെറ, യുണി മണി, ഡിബിഎഫ് എസ് എന്നിവർ സിൽവർ സ്പോൺസരാണ്.