2023 നമ്മളിൽ നിന്ന് വിടവാങ്ങി. 2024 നെ പുതിയ സംരംഭങ്ങൾക്കായി വരവേൽക്കാം. ഓരോ പുതുവർഷവും കഴിഞ്ഞുപോയ വർഷത്തിന്റെ അവലോകനവും പുതുവർഷത്തിലേക്കുള്ള നൂതനമായ കാൽവയ്പുകളും നിറഞ്ഞതാണ്. ഓരോ വർഷവും അതിന്റെ ആരംഭത്തിൽ തന്നെ പുതിയ വർഷത്തിലേക്ക് ഉള്ള ആസൂത്രണവും പ്രതീക്ഷയുടെതന്നെ ആരംഭിക്കണം. ഒരു പ്രൊയാക്റ്റീവ്

2023 നമ്മളിൽ നിന്ന് വിടവാങ്ങി. 2024 നെ പുതിയ സംരംഭങ്ങൾക്കായി വരവേൽക്കാം. ഓരോ പുതുവർഷവും കഴിഞ്ഞുപോയ വർഷത്തിന്റെ അവലോകനവും പുതുവർഷത്തിലേക്കുള്ള നൂതനമായ കാൽവയ്പുകളും നിറഞ്ഞതാണ്. ഓരോ വർഷവും അതിന്റെ ആരംഭത്തിൽ തന്നെ പുതിയ വർഷത്തിലേക്ക് ഉള്ള ആസൂത്രണവും പ്രതീക്ഷയുടെതന്നെ ആരംഭിക്കണം. ഒരു പ്രൊയാക്റ്റീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 നമ്മളിൽ നിന്ന് വിടവാങ്ങി. 2024 നെ പുതിയ സംരംഭങ്ങൾക്കായി വരവേൽക്കാം. ഓരോ പുതുവർഷവും കഴിഞ്ഞുപോയ വർഷത്തിന്റെ അവലോകനവും പുതുവർഷത്തിലേക്കുള്ള നൂതനമായ കാൽവയ്പുകളും നിറഞ്ഞതാണ്. ഓരോ വർഷവും അതിന്റെ ആരംഭത്തിൽ തന്നെ പുതിയ വർഷത്തിലേക്ക് ഉള്ള ആസൂത്രണവും പ്രതീക്ഷയുടെതന്നെ ആരംഭിക്കണം. ഒരു പ്രൊയാക്റ്റീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വർഷവും പുതിയതിലേക്കുള്ള നൂതനമായ കാൽവയ്പുകള്‍ നിറഞ്ഞതാണ്. അതിനുള്ള ആസൂത്രണവും പ്രതീക്ഷയോടെതന്നെ ആരംഭിക്കണം. സ്വന്തം ബിസിനസിന്റെ കാര്യത്തിലും അങ്ങനെ തന്നെ വേണം.

ഒരു പ്രൊ ആക്റ്റീവ് സമീപനമാണ് വേണ്ടത് 

ADVERTISEMENT

സാമ്പത്തിക മാറ്റത്തിന്റെ കാലൊച്ചകൾക്കായി കാതോർക്കുകയും അതനുസരിച്ച് നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലാണ് ബിസിനസ് വിജയങ്ങൾ സംഭവിക്കുന്നത്. ബിഹേവിയറൽ സാമ്പത്തിക ശാസ്ത്രമനുസരിച്ച് സാമ്പത്തിക തീരുമാനങ്ങൾക്ക് മനശാസ്ത്രപരമായ തലം വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞുപോയ ഇന്നലകളെ കുറിച്ച് വ്യാകുലപ്പെടുകയും വരാനിരിക്കുന്ന നാളെകളെ ഓർത്തു ആധിപിടിക്കുകയും ചെയ്യുന്നവർ ഇന്ന് ജീവിക്കാൻ മറന്നു പോകുന്നവരാണ്.

സ്വയം ശക്തികരണം ആവശ്യമാണ് 

പുറമെ നിന്ന് ആരും പ്രചോദിപ്പിച്ചത് കൊണ്ട് മാത്രം നമ്മൾ ശാക്തീകരിക്കപ്പെടുന്നില്ല. അന്തരികമായി ഉണ്ടാകുന്ന പ്രചോദനമാണ് പ്രധാനപ്പെട്ടത്. ആത്മബലം എന്നത് സാമ്പത്തിക തീരുമാനങ്ങൾക്ക് അടിസ്ഥാന മൂലധനം തന്നെയാണ്. ഈ വർഷം നമുക്ക് സ്വയം പ്രചോദകരാകാം. സാമ്പത്തിക നേട്ടങ്ങളിൽ വല്ലാതെ അഭിരമിക്കുകയോ പരാജയങ്ങളിൽ തകരുകയോ ചെയ്യേണ്ട ആവശ്യമില്ല.

വിപണിയെ അറിയുക

ADVERTISEMENT

സാമ്പത്തിക ശാസ്ത്രത്തിൽ വിപണി എന്നത് നിശ്ചിതമായ ഒരു സ്ഥലമല്ല അത് ആവശ്യക്കാരനും കൊടുക്കാൻ സാധിക്കുന്നവനും തമ്മിലുള്ള ഇടപാടുകളാണ്. ഫോൺ വഴിയോ  സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ വഴിയോ ഓൺലൈനായോ വിപണി സംഭവിക്കുന്നു. അതുകൊണ്ടുതന്നെ വിപണി എന്നും അനിശ്ചിതാവസ്ഥയുടെ തലമാണ്. വിപണി സാധ്യതകളും പരാജയങ്ങളും നിത്യ സാമ്പത്തിക സംഭവങ്ങളാണ്.  ഇപ്പോൾ ആവശ്യമില്ല എന്നുംപറഞ്ഞു തള്ളിക്കളഞ്ഞ വസ്തുക്കൾക്കും ആശയങ്ങൾക്കും പിന്നീട് വലിയ വിപണി സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്. ഉപഭോക്താവിൻറെ താൽപര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്നുമെന്നും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് വിപണിയുടെ ഏതൊരു ചെറിയ സ്പന്ദനവും മനസ്സിലാക്കാൻ സാധിക്കണം. അതിനനുസൃതമായി ഉൽപ്പന്നത്തെ കെട്ടിലും മട്ടിലും അവതരിപ്പിക്കാൻ സാധിക്കണം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ എ. ഷുമ് പീറ്ററിന്റെ അഭിപ്രായത്തിൽ സംരംഭത്തിന്റെ അടിസ്ഥാനതലം ഇന്നവേഷൻ അഥവാ പുതുമ സൃഷ്ടിക്കാനുള്ള കഴിവാണ്.

പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കുക  

നേരിട്ടുള്ള വിപണനവും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിപണ രീതികളും പരസ്യങ്ങളും ഇളവുകളും സമ്മാനങ്ങളും ഒക്കെ കൂട്ടിക്കലർത്തി പുതിയ കാൽവയ്പ്പിനെകുറിച്ച് ചിന്തിക്കുക. സ്വന്തം ഉൽപ്പന്നത്തെ സ്വയം മാർക്കറ്റ് ചെയ്യാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കണം. വിവിധ ഉൽപ്പന്നങ്ങളെ സംയോജിപ്പിച്ചും വിഘടിപ്പിച്ചും വാല്യൂ ആഡഡ് പ്രോഡക്റ്റ് അഥവാ മൂല്യ വർദ്ധിത ഉൽപന്നം ആക്കിമാറ്റുവാനുള്ള കഴിവും കൂടിയാണ് ഇന്നവേഷൻ. ഉപഭോക്താക്കൾക്ക് തൃപ്തികരമാണെങ്കിൽ ആ ഉൽപ്പന്നം പിന്നീട് യാതൊരു പരസ്യവും ഇല്ലാതെ മാർക്കറ്റ് കീഴടക്കിയിരിക്കും.

പരാജയങ്ങൾ വിജയത്തേക്കാൾ നല്ല അധ്യാപകനാണ്       

ADVERTISEMENT

ഓരോ പരാജയവും നമ്മളെ വ്യക്തികളെയും ബിസിനസിനെയും പഠിക്കാൻ സഹായിക്കും. നമ്മളെ സ്നേഹിക്കുന്നവരും നമ്മളെ സ്നേഹിക്കാത്തവരും ചേർന്നാണ് നമ്മുടെ ജീവിതത്തെ കരിപിടിപ്പിക്കുന്നത്. രണ്ടു കൂട്ടരേയും നമുക്ക് ആവശ്യമുണ്ട്. വിജയങ്ങളും പരാജയങ്ങളും ബിസിനസിന്റെ ഭാഗമാണ്.  നടക്കാത്ത സ്വപ്നങ്ങളും അധ്യാപകർ തന്നെയാണ്.

ടീം വർക്ക് പ്രധാനപ്പെട്ടതാണ്  സംരംഭം എന്നത് ഒരു വ്യക്തി എന്നതിനേക്കാൾ അനേകംപേരുടെ കൂട്ടായ പ്രവർത്തനമാണ്. കൂടെയുള്ളവരിൽ ആവേശം ജനിപ്പിക്കുന്നതിലാണ് ബിസിനസ്സുകാരന്റെ മിഴിവ് അടങ്ങിയിരിക്കുന്നത്. ഒരു വികസന കാഴ്ചപ്പാടിന്റെ ആർജ്ജവത്തോടെ ടീമിനെ നയിക്കാൻ ആകണം.

ഫിനാൻസിങ് ക്രമപ്പെടുത്തുക 

സ്വന്തം പണം കൊണ്ടും കുടുംബത്തിന്റെ ആസ്തികൊണ്ടും ലോണെടുത്തും ആയിരിക്കും ബിസിനസുകൾക്ക്  തുടക്കമിട്ടത്.  2004 ൽ ഫിനാൻസിങ് ക്രമപ്പെടുത്തണം.  സ്ഥിര ചെലവുകളും വ്യതിയാന ചെലവുകളും വേർതിരിച്ചു മനസ്സിലാക്കുക.

ഉദാഹരണത്തിന് കെട്ടിടം, മിഷനറി തുടങ്ങിയവ സ്ഥിര ചെലവുകളാണ്. ശമ്പളം, അസംസ്കൃത പദാർത്ഥങ്ങളുടെ ചെലവ്, ഇലക്ട്രിസിറ്റി, ഇന്ധനം തുടങ്ങിയവ വ്യതിയാന ചിലവുകളാണ്. കൂടുതൽ ലോണുകൾ ആവശ്യമുണ്ടോ പഴയ കടങ്ങൾ തീർക്കാറായോ തുടങ്ങിയവ വർഷാരംഭത്തിൽതന്നെ കണക്കെടുക്കേണ്ടതാണ്.

കൃത്യമായ വാർഷിക സാമ്പത്തിക പദ്ധതി ഉണ്ടാകണം  

സാമ്പത്തിക പദ്ധതിയിൽ നിങ്ങളുടെ വരുമാനത്തിന്റെയും ചെലവിന്റെയും സമഗ്രമായ പരിശോധന ഉൾപ്പെടുന്നു. ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും സാമ്പത്തിക പദ്ധതിയിൽപ്പെടുന്നു.  അപ്രതീക്ഷിത ചിലവുകൾ ആസൂത്രണം ചെയ്യാനും സാമ്പത്തിക പദ്ധതി സഹായിക്കും.

ചുരുക്കത്തിൽ 2024 ൽ ബിസിനസിനെ കുറച്ചുകൂടി ഭാവനാസമ്പന്ന മാക്കാൻ  പരിശ്രമിക്കാം. ഓസ്കാർ വൈൽഡിന്റെ അഭിപ്രായത്തിൽ ഭാവന ഇല്ലാത്തവരാണ് പരിമിതികൾക്കുള്ളിൽ ജീവിക്കുന്നത്. അതുകൊണ്ട് ഗിയർ മാറാതെ ആക്സിലറേറ്ററിൽ ചവിട്ടിയിട്ട് കാര്യമില്ല എന്ന ചിന്തയാണ് അനിവാര്യമായിരിക്കുന്നത്.

English Summary:

Do You Need a Make Over for Your Business