ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ രൂപീകരിച്ച നാഷനൽ അസറ്റ് റീ കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻഎആർസിഎൽ) മാനേജിങ് ഡയറക്ടറും സിഇഒയുമായി തിരുവനന്തപുരം സ്വദേശി പി.സന്തോഷ് ചുമതലയേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ രൂപീകരിച്ച നാഷനൽ അസറ്റ് റീ കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻഎആർസിഎൽ) മാനേജിങ് ഡയറക്ടറും സിഇഒയുമായി തിരുവനന്തപുരം സ്വദേശി പി.സന്തോഷ് ചുമതലയേറ്റു. 

നിലവിലെ എംഡി നടരാജൻ സുന്ദർ രാജിവച്ചതിനു പിന്നാലെയാണ് ഡപ്യൂട്ടേഷൻ വഴിയുള്ള നിയമനം. കാനറ ബാങ്കിന്റെ ചീഫ് ജനറൽ മാനേജറാണ് പി. സന്തോഷ്. ഭാര്യ: വി.സുചിത്ര, മക്കൾ: ഡോ.ദേവിക, പ്രിയംവദ.

ADVERTISEMENT

'ബാഡ് ബാങ്ക്' 

2021 കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് എൻഎആർസിഎൽ എന്ന ‘ബാഡ് ബാങ്കിന്റെ’ രൂപീകരണം പ്രഖ്യാപിച്ചത്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്ന എൻഎആർസിഎൽ, പണയവസ്തുക്കൾ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ 'ബാഡ് ബാങ്ക്' എന്നു വിളിക്കുന്നത്.

English Summary:

P. Santosh appointed as NARCL MD