സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 1006.74 കോടി അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 803.61 കോടി നേടിയതിൽ നിന്ന് 25% വളർച്ച. ഒരു ത്രൈമാസത്തിലെ ഏറ്റവുമുയർന്ന അറ്റാദായം മാത്രമല്ല 1000 കോടിയെന്ന നാഴികക്കല്ലും ബാങ്ക് മറികടന്നു. പ്രവർത്തന ലാഭം 12.8% വർധനയോടെ 1437.33 കോടിയിൽ എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 1006.74 കോടി അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 803.61 കോടി നേടിയതിൽ നിന്ന് 25% വളർച്ച. ഒരു ത്രൈമാസത്തിലെ ഏറ്റവുമുയർന്ന അറ്റാദായം മാത്രമല്ല 1000 കോടിയെന്ന നാഴികക്കല്ലും ബാങ്ക് മറികടന്നു.

പ്രവർത്തന ലാഭം 12.8% വർധനയോടെ 1437.33 കോടിയിൽ എത്തി. മുൻവർഷം 1274.21 കോടിയായിരുന്നു. മൊത്തം ബിസിനസ് 18.7% വർധിച്ച് 438776.39 കോടിയായി. മുൻവർഷം ഇതേ ത്രൈമാസത്തിൽ 201408.12 കോടി ആയിരുന്ന നിക്ഷേപം 239591 കോടിയായി. 

ADVERTISEMENT

ആകെ വായ്പ മുൻ വർഷത്തെ 168173.13 കോടിയിൽ നിന്ന് 199185.23 കോടിയായി ഉയർന്നു. റീട്ടെയ്‌ൽ വായ്പകൾ 20.3% വർധിച്ച് 65041 കോടിയായി. കാർഷിക വായ്പകൾ 26.9% വർധിച്ച് 26646.60 കോടിയും വാണിജ്യ ബാങ്കിങ് വായ്പകൾ 25.9% വർധിച്ച് 20773.55 കോടിയും കോർപറേറ്റ് വായ്പകൾ 14.3% വർധിച്ച് 71978.41 കോടിയും ആയി.

അറ്റപലിശ വരുമാനം 8.5% വർധനയോടെ 2123.36 കോടി. 4628.79 കോടി രൂപയാണ് നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.2% മാത്രം. അറ്റ നിഷ്ക്രിയ ആസ്തി 1284.37 കോടി. മൊത്തം വായ്പകളുടെ 0.64%. 

ADVERTISEMENT

കഴിഞ്ഞ വർഷം തുറന്ന നൂറിലധികം ശാഖകളും ഈ വർഷം തുറക്കാൻ ഉദ്ദേശിക്കുന്ന അത്രതന്നെ ശാഖകളും വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

English Summary:

Federal Bank net profit