ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ വാരികയാണ് ‘ദി ഇക്കോണമിസ്റ്റ്’. അതിന്റെ സ്ഥാപകനും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളുമായ ജയിംസ് വിൽസണാണ് 164 കൊല്ലം മുൻപ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ലണ്ടനിലല്ല, അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ.

ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ വാരികയാണ് ‘ദി ഇക്കോണമിസ്റ്റ്’. അതിന്റെ സ്ഥാപകനും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളുമായ ജയിംസ് വിൽസണാണ് 164 കൊല്ലം മുൻപ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ലണ്ടനിലല്ല, അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ വാരികയാണ് ‘ദി ഇക്കോണമിസ്റ്റ്’. അതിന്റെ സ്ഥാപകനും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളുമായ ജയിംസ് വിൽസണാണ് 164 കൊല്ലം മുൻപ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ലണ്ടനിലല്ല, അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ വാരികയാണ് ‘ദി ഇക്കോണമിസ്റ്റ്’. അതിന്റെ സ്ഥാപകനും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകരിലൊരാളുമായ ജയിംസ് വിൽസണാണ് 164 കൊല്ലം മുൻപ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ലണ്ടനിലല്ല, അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ.

ജയിംസ് വിൽസൺ

ആദ്യബജറ്റിൽ തന്നെ ആദായനികുതി

1857–ലെ വിപ്ലവത്തെതുടർന്ന് ഇന്ത്യൻ ഖജനാവ് കാലിയായെന്ന് കണ്ടപ്പോൾ വൈസ്രോയിയുടെ കൗൺസിലിൽ (മന്ത്രിസഭയ്ക്ക് സമാനം) ഒരു ധനകാര്യമെംബറെ നിയമിക്കാൻ തീരുമാനമായി. അങ്ങനെ ജയിംസ് വിൽസൺ ഇന്ത്യയിലെത്തി. ഫലത്തിൽ ധനകാര്യമന്ത്രി. അന്ന് പാർലമെന്റില്ലാത്തതിനാൽ വിൽസൺ തയാറാക്കിയ ആദ്യ ബജറ്റ് 1860 ഏപ്രിൽ 7ന് വൈസ്രോയ് കാനിങ് പ്രഭുവിന്റെ കൗൺസിലിൽ അവതരിപ്പിച്ചു. ഒപ്പം വലിയൊരു ഇരുട്ടടിയും. ഇന്ത്യയിൽ ആദ്യമായി ആദായനികുതി ഏർപ്പെടുത്തി.

സാമ്പത്തികവർഷം

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ എന്ന രീതിയിൽ ഇന്ത്യൻ സാമ്പത്തികവർഷം നിശ്ചയിച്ചത് 1865–ലാണ്. വടക്കേ ഇന്ത്യയിലെ വിളവെടുപ്പിന്റെയും കാലവർഷം തുടങ്ങുന്നതിനുമുമ്പുള്ള സ്റ്റോക്കെടുപ്പിന്റെയും അടിസ്ഥാനത്തിലാണിത്. 

ADVERTISEMENT

ജനപ്രതിനിധികളുടെ സമ്മതമില്ലാതെ നികുതി ചുമത്താൻ രാജാവിന് അധികാരമില്ലെന്ന സിദ്ധാന്തം 1215ൽ ജോൺ രാജാവ് നാട്ടുപ്രഭുക്കന്മാർക്ക് ഒപ്പിട്ട് നൽകിയ മാഗ ്നകാർട്ട മുതൽ ഇംഗ്ലണ്ട് പിന്തുടരുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ, ജനപ്രാതിനിധ്യാവകാശമില്ലാത്ത ഇന്ത്യക്കാരുടെ മേൽ നികുതിചുമത്തുന്നത് ശരിയല്ലെന്ന് അന്നത്തെ മദ്രാസ് ഗവർണറായ ചാൾസ് ട്രെവല്യൻ വൈസ്രോയ്ക്ക് ടെലഗ്രാമയച്ചു. പാർലമെന്റിൽ പ്രാതിനിധ്യം നൽകാതെ അമേരിക്കൻ കോളനികളുടെ മേൽ നികുതി ചുമത്തിയതാണ് അമേരിക്കൻ സ്വാതന്ത്ര്യയുദ്ധത്തിലേക്ക് നയിച്ചതെന്ന് വരെ പുരോഗമനാശയക്കാരനായ ട്രെവല്യൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കലാപം ഒന്നടങ്ങിയ സമയത്ത് ഇത്തരം പരസ്യസന്ദേശങ്ങൾ അയച്ചതിന് ട്രെവല്യനെ ജോലിയിൽനിന്ന് പുറത്താക്കി. 

 

എങ്കിലും ട്രെവല്യന്റെ ആശയങ്ങൾ ഏതാനും ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാർക്കും മിക്ക ഇന്ത്യൻ രാഷ്ട്രീയചിന്തകർക്കും ബോധിച്ചു. അവ പ്രചരിച്ചതിന്റെ ഫലമായാണ് അലൻ ഒക്ടേവിയൻ ഹ്യും, ഡബ്ല്യൂ.സി. ബാനർജി തുടങ്ങിയ പുരോഗമനവാദികൾ ചേർന്ന് ഇന്ത്യക്കാർക്ക് ഭരണത്തിൽ പങ്കാളിത്തമാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്.

ബജറ്റ് സമ്പ്രദായത്തിന്റെ തുടക്കം

1909ലെ മിന്റോ–മോർലി പരിഷ്കാരങ്ങളുടെയും 1919ലെ മോണ്ടഗ്യൂ–ചെംസ്ഫഡ് പരിഷ്കാരങ്ങളുടെയും അടിസ്ഥാനത്തിൽ 1920കളിൽ രൂപീകരിച്ച നിയമനിർമാണസഭയിൽ (ഇംഗ്ലണ്ടിൽ പാർലമെന്റിൽ എന്ന പോലെ) ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം ആരംഭിച്ചു. ഫെബ്രുവരിയുടെ അവസാനപ്രവൃത്തിദിവസം വൈകിട്ട് 5ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട്, 1924ൽ ധനകാര്യമെംബർ സർ ബാസിൽ ബ്ലാക്കിറ്റ് പുതിയൊരു കീഴ്‌വഴക്കം തുടങ്ങിവച്ചു.  

ആദ്യമായി ഒരിന്ത്യാക്കാരൻ ബജറ്റ് അവതരിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന് ഏതാനും മാസങ്ങൾക്കു മുൻപാണ്. ജവാഹർലാൽ നെഹ്റുവിന്റെ ഇടക്കാലമന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ലിയാക്കത്ത് അലി ഖാൻ. പിന്നീടദ്ദേഹം പാക്കിസ്ഥാന്റെ ആദ്യപ്രധാനമന്ത്രിയായി.

 പുറത്തുപോകാതെ രണ്ടുമൂന്നാഴ്ചകളായി രാത്രിയും പകലും തന്നോടാപ്പം ഓഫിസിൽ ബജറ്റ് തയാറാക്കികൊണ്ടിരുന്ന ഉദ്യോഗസ്ഥന്മാർക്കും, ഒപ്പം തനിക്കും വെളുപ്പിന് ബജറ്റ് കടലാസുകൾ അച്ചടിക്കാനയച്ച ശേഷം അഞ്ചാറു മണിക്കൂർ ഉറങ്ങാൻ സമയം കണ്ടെത്താനായിരുന്നു ബ്ലാക്കിറ്റ് അത് തുടങ്ങിവച്ചത്. ഒരു പകൽ ഉറങ്ങിയശേഷം വൈകിട്ട് ഫ്രഷ് ആയി നിയമനിർമാണസഭയിലെത്തി, പ്രസ്സിൽ നിന്ന് എത്തിയിട്ടുള്ള ബജറ്റ് രേഖകൾ എടുത്ത് ചൂടോടെ അവതരിപ്പിക്കാം.

ADVERTISEMENT

 2001ൽ ഈ കീഴ്‌വഴക്കം അവസാനിപ്പിച്ചു. എങ്കിലും ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെയും അടച്ചുപൂട്ടിയിരിപ്പ് (ലോക്ക്–ഇൻ പീരിയഡ്) സമ്പ്രദായം തുടരുന്നു. അതുപോലെ,  മന്ത്രിയും സ്റ്റാഫും ചേർന്ന് ഹൽവ ഉണ്ടാക്കിക്കൊണ്ട് ബജറ്റിന്റെ പണി ആരംഭിക്കുന്ന സമ്പ്രദായവും. 

ബാസിൽ ബ്ലാക്കിറ്റ്

മറ്റൊരു കീഴ്‌വഴക്കം കൂടി 1924ൽ ബ്ലാക്കിറ്റ് തുടങ്ങിവച്ചു. പ്രധാനബജറ്റും റെയിൽവേ ബജറ്റും വെവ്വേറെ അവതരിപ്പിക്കുക.  2017ൽ നരേന്ദ്ര മോദിയുടെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇത് അവസാനിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26ന് ആദ്യ ധനമന്ത്രി ആർ.കെ.ഷൺമുഖം ചെട്ടി അവതരിപ്പിച്ചു. ‘ഇടക്കാലബജറ്റ്’(Interim Budget) എന്ന് ആദ്യമായി ഔദ്യോഗികമായി വിശേഷിപ്പിച്ചതും, ഒരു നികുതിനിർദേശം പോലുമില്ലാതെ അവതരിപ്പിച്ച ഈ ബജറ്റിനെയാണ്. 1948 ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഈ പ്രയോഗം രേഖകളിൽ കടന്നുകൂടിയതെന്ന് മാത്രം. അതിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടാറായ ഭരണകൂടങ്ങൾ അവതരിപ്പിക്കുന്ന ബജറ്റിനെ ‘ഇടക്കാലബജറ്റ്’ എന്നു വിളിക്കുന്നു.

ബജറ്റ് അവതരിപ്പിക്കാത്ത ധനമന്ത്രിമാർ

ജവാഹർ ലാൽ നെഹ്റുവുമായി പിണങ്ങി ഷൺമുഖം ചെട്ടി രാജിവച്ചപ്പോൾ കെ.സി. നിയോഗി ധനമന്ത്രിയായി. 35 ദിവസത്തിനുശേഷം അദ്ദേഹം ജോൺ മത്തായിക്ക് വകുപ്പ് കൈമാറി. നിയോഗിയും, 1979ൽ ചരൺ സിങ്ങിന്റെ ധനമന്ത്രി എച്ച്.എൻ.ബഹുഗുണയുമാണ് ബജറ്റ് അവതരിപ്പിക്കാത്ത രണ്ടേരണ്ട് ധനമന്ത്രിമാർ.

ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാര്‍

പ്രധാനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച മ‌ൂന്നുപേരും ഒരേ കുടുംബക്കാരാണ്:  ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി

ADVERTISEMENT

1950ൽ റിപ്പബ്ലിക്കിന്റെ ആദ്യ ബജറ്റിനോടൊപ്പം മത്തായി ആസൂത്രണകമ്മിഷന്റെ രൂപീകരണവും പ്രഖ്യാപിച്ചു. പക്ഷേ താമസിയാതെ കമ്മിഷന്റെ സൂപ്പർ കാബിനറ്റ് ഭാവം പിടിക്കാതെ വന്നപ്പോൾ മത്തായി രാജിവച്ച്, റിസർവ് ബാങ്കിന്റെ ആദ്യ ഇന്ത്യക്കാരനായ ഗവർണറായ സി.ഡി. ദേശ്മുഖിന് വകുപ്പ് കൈമാറി. ബജറ്റ് രേഖകൾ ഇംഗ്ലിഷിനോടൊപ്പം ഹിന്ദിയിലും തയാറാക്കുന്ന സമ്പ്രദായം ദേശ്മുഖ് 1955ൽ ആരംഭിച്ചു. ഖജനാവിൽ പണമില്ലാതെ വന്നപ്പോൾ ബജറ്റിനുമുമ്പുതന്നെ നികുതിചുമത്താൻ 1956 നവംബർ 30ന് അദ്ദേഹം സഭയുടെ അനുമതി ആദ്യമായി തേടി. ഭാഷാപ്രശ്നം രാജ്യത്താകെ വിവാദമാകുന്ന കാലമായിരുന്നു അത്. ബോംബെ ഇരുഭാഷാ സംസ്ഥാനമായി രൂപീകരിക്കുന്നതുസംബന്ധിച്ച് നെഹ്റുവുമായി പിണങ്ങി ദേശ്മുഖ് രാജിവച്ചു. 

1958ൽ ബജറ്റ് തയാറായിവരവേ, മുന്ദ്ര കുംഭകോണം സംബന്ധിച്ച് ആരോപണങ്ങളുയർന്നപ്പോൾ ടി.ടി.കൃഷ്ണമാചാരി രാജിവച്ചു. അങ്ങനെ ആദ്യമായി പ്രധാനമന്ത്രി ബജറ്റ് അവതരിപ്പിച്ചു. തുടർന്ന് നെഹ്റു വകുപ്പ് മൊറാർജി ദേശായിക്ക് നൽകി.

ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത

ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ധനമന്ത്രിയായിരുന്ന ദേശായി ഇടയ്ക്ക് രണ്ട് കൊല്ലം മന്ത്രിസഭാംഗമല്ലാതായിരുന്നപ്പോൾ പഴയ കൃഷ്ണമാചാരിയും സചീന്ദ്ര ചൗധരിയും ബജറ്റ് അവതരിപ്പിച്ചു. 1969ൽ കോൺഗ്രസ് പിളർപ്പിനെത്തുടർന്ന് ദേശായി പുറത്തായപ്പോൾ, 1970ലെ ബജറ്റ് ഇന്ദിര ഗാന്ധി അവതരിപ്പിച്ചു; ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. 

ഇന്ദിരാ ഗാന്ധി

1971 മുതൽ 1977 വരെയുള്ള ഇന്ദിരാ സർക്കാരിന്റെ ബജറ്റുകൾ വൈ.ബി. ചവാനും സി. സുബ്രഹ്മണ്യവും അവതരിപ്പിച്ചു. 1977ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിലെ ധനമന്ത്രി എച്ച്.എം.പട്ടേൽ അക്കൊല്ലം ഒരിടക്കാല ബജറ്റ് അവതരിപ്പിച്ചു. അടുത്ത കൊല്ലം അദ്ദേഹവും 1979ൽ ഉപപ്രധാനമന്ത്രി ചരൺസിങ്ങും ജനതാസർക്കാരിനുവേണ്ടി ഓരോ ബജറ്റുകൾ അവതരിപ്പിച്ചു.

ബജറ്റ് അവതരിപ്പിച്ച വനിതകൾ

ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത ഇന്ദിരാ ഗാന്ധിയാണ്; 1970ൽ. 2019ൽ അവതരിപ്പിച്ച നിർമല സീതാരാമനാണ് രണ്ടാമത്തെയാൾ.

സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മൊറാർജി ദേശായി സർക്കാർ പുറത്തായപ്പോൾ കോൺഗ്രസിന്റെ പിന്തുണയോടെ വന്ന ചരൺ സിങ് സർക്കാരും അദ്ദേഹത്തിന്റെ ധനമന്ത്രി എച്ച്.എൻ.ബഹുഗുണയും പാർലമെന്റിനെ അഭിമുഖീകരിക്കുന്നതിനുമുമ്പുതന്നെ പുറത്തായി. തിരിച്ചെത്തിയ ഇന്ദിരാ ഗവൺമെന്റിന്റെ അഞ്ചുകൊല്ലത്തിൽ ബജറ്റ് അവതരിപ്പിച്ച രണ്ട് ധനമന്ത്രിമാരും പിന്നീട് രാഷ്ട്രപതിയായി – ആർ. വെങ്കട്ടരാമനും, പ്രണബ് മുഖർജിയും. ധനമന്ത്രിയായ ആദ്യ രാജ്യസഭാംഗമാണ് പ്രണബ്. 

ദേശായിയുടെ റെക്കോർഡുകൾ

മൊറാർജി ദേശായിക്ക് 2 റെക്കോഡുകളുണ്ട്.  ഏറ്റവും കൂടുതൽ (പത്ത്) ബജറ്റ് അവതരിപ്പിച്ചു.  ഫെബ്രുവരി 29ന് ജനിച്ച അദ്ദേഹം രണ്ടു അധിവർഷങ്ങളിൽ (1964, 1968) തന്റെ ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ചു. 

തുടർന്നെത്തിയ രാജീവ് ഗാന്ധി സർക്കാരിന്റെ ആദ്യ രണ്ട് ബജറ്റുകൾ വി.പി.സിങ് അവതരിപ്പിച്ചു. അദ്ദേഹം കോൺഗ്രസ് വിട്ടപ്പോൾ 1987ലെ ബജറ്റ് രാജീവ് തന്നെ അവതരിപ്പിച്ചു. അങ്ങനെ പ്രധാനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച മൂന്നുപേരും ഒരേ കുടുംബക്കാരായി. രാജീവ് സർക്കാരിന്റെ അടുത്ത രണ്ട് ബജറ്റുകൾ എൻ.ഡി. തിവാരിയും എസ്.ബി. ചവാനും അവതരിപ്പിച്ചു.

ഉദാരവൽക്കരണത്തിന്റെ വരവ്

1989ൽ അധികാരത്തിൽ വന്ന വി.പി.സിങ് സർക്കാരിന്റെ 1990–91ലെ ബജറ്റ് ധനമന്ത്രി മധു ദണ്ഡവാതെയും, ചന്ദ്രശേഖർ സർക്കാരിന്റെ 1991ലെ ഇടക്കാല ബജറ്റ് യശ്വന്ത് സിൻഹയും അവതരിപ്പിച്ചു. 1991ൽ അധികാരത്തിലെത്തിയ നരസിംഹറാവുവിന്റെ ധനമന്ത്രി മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റുകളാണ് സമ്പദ്ഘടനയെ ഉദാരവത്കരിച്ചുകൊണ്ട് വളർച്ചയ്ക്ക് വിത്തുപാകിയത്. 1996ൽ വന്ന എച്ച്.ഡി.ദേവെഗൗഡയുടെ സർക്കാരിൽ ധനമന്ത്രിയായ പി.ചിദംബരത്തിന്റെ 1997–98ലെ ബജറ്റ്, സർക്കാർ വീണതോടെ പാസാക്കാൻ വയ്യാത്ത അവസ്ഥയായി. ഒടുവിൽ ബജറ്റ് പാസാക്കുന്നതിനു മാത്രമായി സഭ വിളിച്ചുകൂട്ടി. ചർച്ചയില്ലാതെ പാസാക്കിയ ഏക ബജറ്റ്.

മൻമോഹൻ സിങ്, യശ്വന്ത് സിൻഹ

1998ൽ അധികാരത്തിലെത്തിയ എ.ബി.വാജ്പേയിയുടെ ധനമന്ത്രി യശ്വന്ത് സിൻഹയാണ് 2001ൽ വൈകിട്ട് 5ന് ബജറ്റവതരിപ്പിക്കുന്ന സമ്പ്രദായം നിർത്തി രാവിലെയാക്കിയത്. അഞ്ചാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ‘‘ഇന്ത്യ തിളങ്ങുകയാണെ’’ന്ന് ജസ്വന്ത് സിങ് അവകാശപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ പുറത്തായി. 

തുടർന്ന് 10 കൊല്ലം അധികാരത്തിലിരുന്ന മൻമോഹൻ സിങ് സർക്കാരിന്റെ ബജറ്റുകൾ ആദ്യം പി.ചിദംബരവും പിന്നീട് പ്രണബ് മുഖർജിയും അവതരിപ്പിച്ചു. ഇടയ്ക്ക് ചെറിയൊരു ഇടവേളയിൽ മൻമോഹൻ സിങ് തന്നെ വകുപ്പ് കൈകാര്യം ചെയ്തെങ്കിലും ബജറ്റ് അവതരിപ്പിക്കേണ്ടിവന്നില്ല.

ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം 

1977ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിലെ ധനമന്ത്രി എച്ച്.എം.പട്ടേൽ അക്കൊല്ലം ഒരിടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നടത്തിയതാണ് ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം; വെറും 800 വാക്കുകൾ.

2014–ൽ  വന്ന നരേന്ദ്ര മോദിയുടെ ആദ്യ ധനമന്ത്രി അരുൺ ജയ്റ്റ്ലി തന്റെ നാലാമത്തെ പൂർണ ബജറ്റിൽ രണ്ട് കീഴ്‌വഴക്കങ്ങൾ നിർത്തലാക്കി. ഒന്ന്, 93 കൊല്ലങ്ങൾക്കുശേഷം പൊതു ബജറ്റിൽ റെയിൽവേ തിരിച്ചെത്തി. രണ്ട്, ഫെബ്രുവരിയിലെ അവസാനത്തെ ദിവസം ബജറ്റ് അവതരിപ്പിക്കുന്നത്, ഫെബ്രുവരിയിലെ ആദ്യ പ്രവൃത്തിദിവസത്തേക്ക് മാറ്റി.

അടുത്ത പുതുമ എന്താവും? സാമ്പത്തികവർഷവും കലണ്ടർ വർഷവും ഒന്നാക്കുമോ?  

English Summary:

Writeup about a budget box that tells stories