യുപിഎ സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും കാലത്തെ സാമ്പത്തിക വളര്‍ച്ച താരതമ്യപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വളര്‍ച്ചയുടെ ധവളപത്രം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 2014ന് മുമ്പുള്ള രാജ്യത്തിന്റെ അതിദയനീയമായ സാമ്പത്തിക ചിത്രം വരച്ചുകാട്ടുന്നതാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഎ സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും കാലത്തെ സാമ്പത്തിക വളര്‍ച്ച താരതമ്യപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വളര്‍ച്ചയുടെ ധവളപത്രം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 

2014ന് മുമ്പുള്ള രാജ്യത്തിന്റെ അതിദയനീയമായ സാമ്പത്തിക ചിത്രം വരച്ചുകാട്ടുന്നതാകും ധവളപത്രമെന്നാണ് ബിജെപി നേതാവും പാര്‍ലമെന്ററി ധനകാര്യ കമ്മിറ്റി ചെയര്‍മാനുമായ ജയന്ത് സിന്‍ഹ വ്യക്തമാക്കിയത്. ധവളപത്രം ഉടന്‍ പുറത്തിറക്കുമെന്ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ച ശേഷം ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു. 

ADVERTISEMENT

ഓരോ മേഖലയിലും സംഭവിച്ച മാറ്റങ്ങള്‍ എണ്ണിപ്പറയുന്ന റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാര്‍ പുറത്തിറക്കുക. ജിഡിപി വളര്‍ച്ച 5 ശതമാനത്തിലേക്ക് താഴ്ന്നു, പണപ്പെരുപ്പം 10 ശതമാനത്തിലേക്ക് വര്‍ധിച്ചു, ബാങ്കുകളുടെ എന്‍പിഎ 10 ശതമാനത്തിലേക്ക് കൂടി...യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക രംഗമെന്നും ഇന്ന് സമ്പദ് വ്യവസ്ഥ തിളങ്ങി നില്‍ക്കുകയാണെന്നും സിന്‍ഹ പറഞ്ഞു. അതിന് കാരണം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ നയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

10 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ12ല്‍ നിന്ന് 11ലേക്കാണ് കോണ്‍ഗ്രസ് എത്തിച്ചത്. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ ബിജെപി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

White Paper on Economic Growth in Modi Period