ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കാനുള്ള 'പ്രധാനമന്ത്രി സൂര്യ ഭവനം: സൗജന്യ വൈദ്യുതി' പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള ചെറുകിട സൗരോർജ പ്ലാന്റുകൾക്ക് വൻ സബ്സിഡി. അതേസമയം, വലിയ പ്ലാന്റുകളുടെ സബ്സിഡി കുറയും. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കാനുള്ള 'പ്രധാനമന്ത്രി സൂര്യ ഭവനം: സൗജന്യ വൈദ്യുതി' പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള ചെറുകിട സൗരോർജ പ്ലാന്റുകൾക്ക് വൻ സബ്സിഡി. അതേസമയം, വലിയ പ്ലാന്റുകളുടെ സബ്സിഡി കുറയും. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ  താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്കും ആനുകൂല്യം നൽകും. കുറഞ്ഞ പലിശയ്ക്ക് വായ്പയും അനുവദിക്കും.

 3 കിലോവാട്ട് വരെ

 ഇതുവരെ 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് ഓരോ കിലോവാട്ടിനും 18,000 രൂപയായിരുന്നു സബ്സിഡി. ഇനി മുതൽ 2 കിലോവാട്ട് വരെയുള്ള പ്ലാന്റ് സ്ഥാപിക്കാൻ ഒരു കിലോവാട്ടിന് 30,000 രൂപ വീതം ലഭിക്കും. മൂന്നാമത്തെ കിലോവാട്ടിന് 18,000 രൂപയും.

ADVERTISEMENT

ഉദാ: 3 കിലോവാട്ട്  സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് നിലവിൽ 54,000 രൂപയാണ് സബ്സിഡിയെങ്കിൽ ഇനി മുതൽ 78,000 രൂപ.  ഒരു ലക്ഷം രൂപയിൽ താഴെ ചെലവിൽ  3 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാം.

 3 കിലോവാട്ടിനു മുകളിൽ 

3 കിലോവാട്ടിനു മുകളിലുള്ള ഏത് പ്ലാന്റിനും ലഭിക്കാവുന്ന ആകെ സബ്സിഡി 78,000 രൂപയായി നിജപ്പെടുത്തി. 6 കിലോവാട്ടിനു താഴെയുള്ള പ്ലാന്റുകൾക്ക് പുതിയ സബ്സിഡി തീരുമാനം ഗുണകരമാണ്. എന്നാൽ ഇതിനു മുകളിലുള്ള പ്ലാന്റുകൾക്ക് സബ്സിഡി തുക നിലവിലുള്ളതിനേക്കാൾ കുറയും. 

ADVERTISEMENT

ഉദാ: 6 കിലോവാട്ട് പ്ലാന്റിന് നിലവിൽ 81,000 രൂപയാണ് സബ്സിഡിയെങ്കിൽ, ഇനി 78,000 രൂപയായി കുറയും.

അപേക്ഷിക്കാൻ

ഉപയോഗം പ്രതിമാസം 150 യൂണിറ്റ് എങ്കിൽ 2 കിലോവാട്ട് വരെ സ്ഥാപിക്കുന്നത് ഉചിതം. 150 മുതൽ 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 3 കിലോവാട്ട് വരെയും സ്ഥാപിക്കാം. വെബ്സൈറ്റ്: pmsuryaghar.gov.in കൺസ്യൂമർ നമ്പർ, ബാങ്ക് വിവരങ്ങൾ അടക്കം നൽകണം. 

ADVERTISEMENT

ഫീസിബിലിറ്റി അപ്രൂവൽ ലഭിച്ച ശേഷം അംഗീകൃത കമ്പനി വഴി പ്ലാന്റ് സ്ഥാപിക്കുക. പദ്ധതി കമ്മിഷൻ ചെയ്ത് 30 ദിവസത്തിനകം സബ്സിഡി തുക അക്കൗണ്ടിലെത്തും.

സബ്സിഡിയിലെ വർധനയിങ്ങനെ 

പ്ലാന്റിന്റെ ഉൽപാദനശേഷി, പഴയ സബ്സിഡി, പുതിയ സബ്സിഡി (രൂപയിൽ) എന്ന ക്രമത്തിൽ

1 കിലോവാട്ട്: 18,000,  30,000

2 കിലോവാട്ട്: 36,000,  60,000

3 കിലോവാട്ട്: 54,000,  78,000

4 കിലോവാട്ട്: 63,000,  78,000

5 കിലോവാട്ട്: 72,000,  78,000

6 കിലോവാട്ട്: 81,000,  78,000

English Summary:

Pradhan Mantri Surya Bhawan Project