25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രി
അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു.

കൊട്ടാരക്കര ∙ അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഎച്ച്ആർഡിയും ചേർന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി .
യുവാക്കളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നൽകാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മിഷൻ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമം. 2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.