ചില ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ വില പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപഴ്സൻ മാധബി പുരി ബുച്ച്. അപകടസാധ്യതയുള്ള ഓഹരികൾ വാങ്ങുമ്പോൾ നിക്ഷേപകർ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ചില ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ വില പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപഴ്സൻ മാധബി പുരി ബുച്ച്.  അപകടസാധ്യതയുള്ള ഓഹരികൾ വാങ്ങുമ്പോൾ നിക്ഷേപകർ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു. സ്മോൾ, മിഡ്ക്യാപ് ഓഹരി വിലകൾ ഏതാനും മാസങ്ങളായി കുതിച്ചുയരുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സെബി മേധാവി.

‘‘സ്മോൾ, മിഡ്ക്യാപ് ഓഹരികളുടെ വിപണിയിൽ കുമിളകൾ നുരപൊന്തി കിടപ്പുണ്ട്. യുക്തിരഹിതമായാണ് പലതിന്റെയും വിലകൾ ഉയർന്നു നിൽക്കുന്നത്. ഇതു നല്ല കാര്യമല്ല. കുമിളകൾ പൊട്ടിയാൽ അതു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും. പ്രാഥമിക ഓഹരി വിൽപനയിലും, സെക്കൻഡറി വിപണിയിലും വിലയിൽ കൃത്രിമം കാണിക്കുന്നതിന്റെ തെളിവ് സെബിക്കു ലഭിച്ചിട്ടുണ്ട്’’ – അവർ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കുന്നതിനെ പറ്റി അവർ വ്യക്തമാക്കിയില്ല. ഓഹരി വ്യാപാര സെറ്റിൽമെന്റ് അന്നു തന്നെ നടത്തുന്ന ‘ടി+0’ 28ന് ആരംഭിക്കുമെന്നും മാധബി പുരി ബുച്ച് അറിയിച്ചു. 

English Summary:

Manipulation of small share prices