2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ 'ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്'. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക‍്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക‍്ഷനുകളുണ്ടെന്നാണ് കണക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ 'ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്'. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക‍്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക‍്ഷനുകളുണ്ടെന്നാണ് കണക്ക്.

ഇതിൽ 13.1 കോടിയാളുകൾ 5ജി ഉപയോഗിക്കുന്നുണ്ടാകാമെന്ന് നോക്കിയ ചൂണ്ടിക്കാട്ടി. 4ജി ഉപയോക്താക്കൾ 72.4 കോടിയാണ്. 5ജി ഉപയോക്താക്കളുടെ ഔദ്യോഗിക കണക്ക് കേന്ദ്രസർക്കാരൊ ടെലികോം റെഗുലേറ്ററി അതോറിറ്റിയൊ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

മറ്റ് നിരീക്ഷണങ്ങൾ
 4ജി ഉപയോക്താക്കളെക്കാൾ മൂന്നരയിരട്ടി അധികം ഇന്റർനെറ്റ് ഡേറ്റ 5ജി ഉപയോക്താക്കൾ ഉപയോഗിക്കുന്നു.
 ഒരു മാസം ഇന്ത്യ ഉപയോഗിക്കുന്നത് 17.4 എക്സാബൈറ്റ് (ഏകദേശം 17,40 കോടി ജിബി) മൊബൈൽ ഇന്റർനെറ്റ് ഡേറ്റ. വർഷാവർഷം 20.8 ശതമാനത്തിന്റെ വർ‌ധന. 2022ൽ ഇത് 14.4 എക്സാബൈറ്റ് ആയിരുന്നു (ഏകദേശം 1,440 കോടി ജിബി)
 2023ൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ 14.8 ശതമാനവും 5ജി വഴി.
 2026ൽ രാജ്യമാകെയുള്ള പ്രതിവർഷ 5ജി ഡേറ്റാ ഉപയോഗം ഏകദേശം 31,000 കോടി ജിബിയാകും.

5ജി v/s 4ജി
വർഷം, 4ജി ഡേറ്റ, 5ജി ഡേറ്റ എന്ന ക്രമത്തിൽ
2022: 98.3%, 1.7%
2023: 85.2%, 14.8%

ADVERTISEMENT

വ്യക്തിയുടെ ശരാശരി ഇന്റർനെറ്റ് ഉപയോഗം (വാർഷിക വളർച്ച: 21.1%)
∙ 2019: 11.2 ജിബി
∙ 2020: 13.5 ജിബി
∙ 2021: 17 ജിബി
∙ 2022: 19.5 ജിബി
∙ 2023: 24.1 ജിബി

English Summary:

5G users