ഇന്ത്യയാകെ ഫെഡറൽ ബാങ്കിന്റെ ശാഖകൾ 1500ൽ എത്തി. കേരളത്തിൽ ശാഖകളുടെ എണ്ണം ഈ മാസം 600 കവിഞ്ഞ് 602ൽ എത്തും. ഉത്തരേന്ത്യയിൽ ഉൾപ്പെടെ ബ്രാഞ്ചുകൾ കൂടിയതോടെ വിദേശ ഇന്ത്യക്കാരുടെ ആകെ പണം വരവിൽ 20% ഫെഡറൽ ബാങ്ക് ചാനലുകളിലൂടെയായെന്നും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.നന്ദകുമാർ പറഞ്ഞു. തുറക്കുന്ന ശാഖകൾ വളരെ വേഗം ലാഭത്തിലാകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യയാകെ ഫെഡറൽ ബാങ്കിന്റെ ശാഖകൾ 1500ൽ എത്തി. കേരളത്തിൽ ശാഖകളുടെ എണ്ണം ഈ മാസം 600 കവിഞ്ഞ് 602ൽ എത്തും. ഉത്തരേന്ത്യയിൽ ഉൾപ്പെടെ ബ്രാഞ്ചുകൾ കൂടിയതോടെ വിദേശ ഇന്ത്യക്കാരുടെ ആകെ പണം വരവിൽ 20% ഫെഡറൽ ബാങ്ക് ചാനലുകളിലൂടെയായെന്നും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.നന്ദകുമാർ പറഞ്ഞു. തുറക്കുന്ന ശാഖകൾ വളരെ വേഗം ലാഭത്തിലാകുന്നുണ്ട്. സ്വർണപ്പണയ വായ്പയാണ് പുതിയ ബ്രാഞ്ചുകളിൽ പ്രധാനം. ബാങ്കിന്റെ ആകെ സ്വർണവായ്പയിലും വൻ വർധനയുണ്ട്. 30 ശതമാനത്തിലേറെ വാർഷിക വളർച്ചയാണ് സ്വർണപ്പണയവായ്പകളിലെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു. തമിഴ്നാടാണ് സ്വർണവായ്പകളിൽ മുൻപിൽ. കഴിഞ്ഞ വർഷം 75 ശാഖകൾ ഇന്ത്യയാകെ തുറന്നതിൽ തമിഴ്നാട്ടിൽ മാത്രം 38 എണ്ണമുണ്ടായിരുന്നു. ആകെ 250 ബ്രാഞ്ചുകൾ അവിടെയുണ്ട്. തമിഴ്നാട് കഴിഞ്ഞാൽ കേരളവും കർണാടകയും തെലങ്കാനയുമാണ് സ്വർണവായ്പകളിൽ മുന്നിൽ. 

വർഷം തോറും ആകെ ബ്രാഞ്ചുകളുടെ 10–15% കൂട്ടാൻ ലക്ഷ്യമിടുന്നുണ്ട്. ഇക്കൊല്ലം 97 ബ്രാഞ്ച് തുറന്നു. 25 ബ്രാഞ്ചുകൾ അടുത്തയാഴ്ച തമിഴ്നാട്ടിൽ മാത്രം ആരംഭിക്കും. അടുത്ത വർഷം 150ലേറെ. ബ്രാഞ്ചുകൾ ഇല്ലാത്ത നഗരങ്ങളിൽ മാത്രമല്ല നിലവിൽ കാര്യമായ ബിസിനസ് ലഭിക്കുന്നിടങ്ങളിൽ എണ്ണം കൂട്ടുന്നുമുണ്ട്. പുണെ, രാജ്കോട്ട്, സൂറത്ത്, ബറോഡ, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ നഗരങ്ങൾ ഉദാഹരണം. അയോധ്യയിൽ അടുത്ത സാമ്പത്തിക വർഷം രണ്ടാമത്തെ ശാഖ തുറക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. 

വി.നന്ദകുമാർ
ADVERTISEMENT

ഓരോ ബ്രാഞ്ചിലും കുറഞ്ഞത് 5 ജീവനക്കാർ വേണം. ലോക്കലായി ക്യാംപസ് റിക്രൂട്മെന്റ് നടത്തുകയാണ്. 150ൽ ഏറെ ബ്രാഞ്ചുകൾ ഓരോ വർഷവും തുറക്കുമ്പോൾ ആയിരത്തിലേറെ പുതിയ ജീവനക്കാരെയും ബാങ്കിന് വേണ്ടിവരും. ഇന്നലെ തുറന്ന കരിക്കോട്, ചെങ്ങമനാട് ശാഖകളോടെ കേരളത്തിൽ 598 എണ്ണമായി. താനൂരിലാണ് 600–ാംശാഖ. നൂറണി, ചൊക്ളി, കവനൂർ എന്നിവിടങ്ങളിലും തുറക്കുകയാണ്.

English Summary:

Federal bank