കർണാടക ജിഎസ്ടി റജിസ്റ്റേഡ് ആയ ബിസിനസുകാരൻ കൊച്ചിയിൽ കേരള റജിസ്റ്റേഡ് ആളുടെ പക്കൽ നിന്നു ചരക്ക് വാങ്ങി കർണാടകയിലേക്ക് കൊണ്ടുപോയാൽ, ഡെലിവറി പോയിന്റ് കൊച്ചി ആയതിനാൽ സിജിഎസ്ടി ഇൻവോയ്‌സ്‌ ആണോ, ഐജിഎസ്ടി ഇൻവോയ്‌സ്‌ ആണോ ഇഷ്യു ചെയ്യേണ്ടത്. പിഒഎസ് കൊച്ചി ആണോ, കർണാടക ആണോ കാണിക്കേണ്ടത് ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക ജിഎസ്ടി റജിസ്റ്റേഡ് ആയ ബിസിനസുകാരൻ കൊച്ചിയിൽ കേരള റജിസ്റ്റേഡ് ആളുടെ പക്കൽ നിന്നു ചരക്ക് വാങ്ങി കർണാടകയിലേക്ക് കൊണ്ടുപോയാൽ, ഡെലിവറി പോയിന്റ് കൊച്ചി ആയതിനാൽ സിജിഎസ്ടി ഇൻവോയ്‌സ്‌ ആണോ,  ഐജിഎസ്ടി ഇൻവോയ്‌സ്‌ ആണോ ഇഷ്യു ചെയ്യേണ്ടത്.  പിഒഎസ് കൊച്ചി ആണോ, കർണാടക ആണോ കാണിക്കേണ്ടത് ? സെല്ലർ ഇ-ഇൻവോയ്‌സ്‌ എടുക്കേണ്ടതുണ്ടോ? ഫ്രീ സാംപിൾ കൊടുക്കുമ്പോൾ ജിഎസ്ടി കലക്ട് ചെയ്യണോ? ഫ്രീ സാംപിൾ, നോട്ട് ഫോർ സെയിലും അല്ലാതെയുള്ള ഫ്രീ സാംപിളും തമ്മിൽ ജിഎസ്ടി ആംഗിളിൽ വ്യത്യാസം ഉണ്ടോ? 

ജോയ് സെബാസ്റ്റ്യൻ

കർണാടകയിൽ ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള വ്യാപാരിക്ക് കേരളത്തിൽ നിന്നു സാധനങ്ങൾ ബില്ല് ചെയ്ത് കൊടുക്കുന്നത് ബി2ബി ട്രാൻസാക്‌ഷൻ ആണ്. ഐജിഎസ്ടി സെക്‌ഷൻ 10(1) പ്രകാരം ഇവിടെ പ്ലേസ് ഓഫ് സപ്ലൈ കർണാടകത്തിലെ ജിഎസ്ടി  ഉള്ള ഓഫിസ് അഡ്രസ് ആണ് കാണിക്കേണ്ടത്. ആയതിനാൽ ഐജിഎസ്ടി ഇൻവോയ്‌സ്‌ ആണ് നൽകേണ്ടത്.  

ADVERTISEMENT

ഒരു സാമ്പത്തിക വർഷം അഞ്ചു കോടി രൂപയിൽ അധികം വിറ്റുവരവുള്ള സന്ദർഭത്തിൽ നിർബന്ധമായും ഇ-ഇൻവോയ്‌സ്‌ നൽകണം. അല്ലാത്ത പക്ഷം സാധനങ്ങൾ വാങ്ങുന്ന റജിസ്ട്രേഷൻ ഉള്ള വ്യാപാരിക്ക് ഇൻപുട്ട് എടുക്കാനുള്ള യോഗ്യതയില്ല. സെക്‌ഷൻ 17(5)(h) പ്രകാരം ഫ്രീ സാംപിൾ കൊടുക്കുന്ന സാധനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാനുള്ള യോഗ്യതയില്ല. ജിഎസ്ടി കലക്ട് ചെയ്യേണ്ട ആവശ്യവുമില്ല.  ഫ്രീ സാംപിൾ ‘നോട്ട് ഫോർ സെയിൽ’ എന്ന ലേബലിൽ കൊടുക്കുന്ന മരുന്നുകൾക്കും നികുതി ബാധകമല്ല. ഇവ ജിഎസ്ടി നിയമത്തിലെ സപ്ലൈ എന്ന നിർവചനത്തിൽ വരുന്നില്ല,  (സർക്കുലർ നമ്പർ 92/11/2019-ജിഎസ്ടി ഡേറ്റഡ് 07.03.2019).  ഫ്രീ സാംപിൾസ് ആയി മാനുഫാക്ചർ ചെയ്ത് 'റിലേറ്റഡ് പാർട്ടിക്ക്' വിതരണം ചെയ്യുന്ന അവസ്ഥയിലാണ് ടാക്സബിലിറ്റി.  ഐടിസിക്ക് അർഹത ഇല്ലാത്ത ഫ്രീ സാമ്പിളുകളുടെ വിതരണം GSTR-3B റിട്ടേണിലെ ടേബിൾ - 4ൽ കാണിക്കാം.

സ്റ്റാൻലി ജയിംസ്
(ചാർട്ടേഡ് അക്കൗണ്ടന്റിനോട് ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in) 

English Summary:

Taxation and return filing