ചരിത്രത്തിലാദ്യമായി തിങ്കളാഴ്ച 11 കോടി യൂണിറ്റ് എന്ന പ്രതിദിന വൈദ്യുതി ഉപയോഗത്തിലേക്കു കടന്നതിനു പിന്നാലെ ചൊവ്വാഴ്ചയും വൈദ്യുതി ഉപയോഗത്തിൽ പുതിയ റെക്കോർഡ്. 11.17951 കോടി യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്ച കേരളത്തിൽ ഉപയോഗിച്ചത്. കടുത്ത വേനൽച്ചൂടിന്റെ ഗ്രാഫ് ഉയരുന്നതോടൊപ്പം വൈദ്യുതി ഉപയോഗത്തിന്റെ അളവും കുതിച്ചുയരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി തിങ്കളാഴ്ച 11 കോടി യൂണിറ്റ് എന്ന പ്രതിദിന വൈദ്യുതി ഉപയോഗത്തിലേക്കു കടന്നതിനു പിന്നാലെ ചൊവ്വാഴ്ചയും വൈദ്യുതി ഉപയോഗത്തിൽ പുതിയ റെക്കോർഡ്. 11.17951 കോടി യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്ച കേരളത്തിൽ ഉപയോഗിച്ചത്. കടുത്ത വേനൽച്ചൂടിന്റെ ഗ്രാഫ് ഉയരുന്നതോടൊപ്പം വൈദ്യുതി ഉപയോഗത്തിന്റെ അളവും കുതിച്ചുയരുകയാണ്. ഏപ്രിലിൽ ആദ്യത്തെ 9 ദിവസങ്ങളിൽ ആറു ദിവസവും വൈദ്യുതി ഉപയോഗത്തിൽ പുതിയ റെക്കോർഡാണ് രേഖപ്പെടുത്തിയത്.

വൈകിട്ടത്തെ വൈദ്യുതി ആവശ്യകതയും റെക്കോർഡ് ഭേദിച്ചു. ഇന്നലെ 5493 മെഗാവാട്ട് ആയിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. തിങ്കളാഴ്ച രേഖപ്പെടുത്തിയ 5487 മെഗാവാട്ട് എന്ന റെക്കോർഡ് ആണ് ചൊവ്വാഴ്ച തകർന്നത്.

ADVERTISEMENT

മാർച്ചിലെ വൈദ്യുതി ഉപയോഗം 2023 നെ അപേക്ഷിച്ച് ഇത്തവണ 12.79% വർധിച്ചുവെന്ന് വൈദ്യുതി ബോർഡിന്റെ കണക്കുകൾ കാണിക്കുന്നു. 2023 മാർച്ചിൽ 271 കോടി യൂണിറ്റ് വൈദ്യുതിയാണ് ആകെ ഉപയോഗിച്ചത്. ഇക്കൊല്ലം അത് 305.676 കോടി യൂണിറ്റ് ആയി ഉയർന്നു. മുൻ വർഷവുമായി താരതമ്യപ്പെടുത്തിയാൽ  2024 മാർച്ചിൽ രാജ്യത്തെ ആകെ വൈദ്യുതി ഉപയോഗ വളർച്ച 1.4% ആയിരുന്നു. വൈദ്യുതി ഉപയോഗ വളർച്ചാ നിരക്കിൽ കേരളം രാജ്യത്തിന്റെ ശരാശരിയെക്കാൾ 10 ഇരട്ടിയോളം അധികമാണ്.

English Summary:

Daily electricity usage