ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന്

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ

ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന് 22499 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 22242 പോയിന്റ് വരെ വീണ ശേഷം 22302 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്.

ADVERTISEMENT

നാസ്ഡാക്കിന്റെ പിൻബലത്തിൽ ഐടി സെക്ടർ ഇന്ന് വീണ്ടും മുന്നേറ്റം നേടിയപ്പോൾ മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ എഫ്എംസിജി സെക്ടർ 2% മുന്നേറ്റം സ്വന്തമാക്കി. റിയൽറ്റി സെക്ടർ ഇന്ന് 3%ൽ കൂടുതൽ വീണപ്പോൾ മെറ്റൽ, എനർജി, ഫാർമ, പൊതുമേഖല ബാങ്കിങ്, ഓയിൽ &ഗ്യാസ് സെക്ടറുകളും ഇന്ന് 2%ൽ കൂടുതൽ നഷ്ടം കുറിച്ചു.

ഇന്ത്യൻ വിപണിയിലെ വിൽപന

ഇന്ത്യൻ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുന്നതോടെ ഇന്ത്യൻ വിപണിയും തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവ്യക്തതയിലേക്ക് വീഴുകയും, കൂടുതൽ ചാഞ്ചാട്ടജന്യമാകുകയും ചെയ്തു കഴിഞ്ഞു. വിദേശഫണ്ടുകൾ വിൽപന തുടരുമ്പോൾ, ആഭ്യന്തരഫണ്ടുകൾ കൂടുതൽ ശ്രദ്ധാലുക്കളാകുന്നതും വിപണിയിൽ വാങ്ങലുകാരുടെ തോത് കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

അമേരിക്കൻ, ചൈനീസ് വിപണികൾ കൂടുതൽ ആകർഷകമാകുന്നതും ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ആപ്പിളിന്റെ അടക്കം മികച്ച റിസൾട്ടുകളും, ഫെഡ് നിരക്ക് കുറയ്ക്കാൻ ‘’പോകുന്നതും’’ അമേരിക്കൻ വിപണിക്ക് അനുകൂലമാകുമ്പോൾ, ചൈന റിയൽ എസ്റ്റേറ്റ് രംഗത്തടക്കം നടത്തുന്ന നവീകരണങ്ങളും, ജിഡിപി വളർച്ച തിരിച്ചു പിടിക്കാനായി നടത്തിയേക്കാവുന്ന ഉത്തേജന പരിപാടികളും ചൈനീസ് വിപണിയെയും കൂടുതൽ ആകർഷകമാക്കുന്നു കൂടുതൽ ‘’റിസ്കി’’യായ, ഉയർന്ന നിരക്കിലുള്ള ഇന്ത്യൻ വിപണിയിൽ നിന്നും പണം പുറത്തേക്ക് കൊണ്ടുപോകുന്നതിനും കാരണമായേക്കാം.

ADVERTISEMENT

ഇന്ത്യൻ സെമികണ്ടക്ടർ

മുർഗാപ്പ് ഗ്രൂപ്പിന്റെ സെമികണ്ടക്ടർ കമ്പനിയായായ സീജീ ഗ്രൂപ്പ് നാല് വർഷങ്ങൾക്കുള്ളിൽ സെമികണ്ടക്ടർ മേഖലയിൽ നിന്നുമുള്ള വരുമാനം പ്രതീക്ഷിക്കുമ്പോൾ ടാറ്റ ഇലക്ട്രോണിക്സ് ചിപ്പ് സാമ്പിളുകൾ ജപ്പാൻ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ചു കഴിഞ്ഞത് ഇന്ത്യൻ സെമികണ്ടക്ടർ മോഹങ്ങൾക്ക് കുതിപ്പേകും.

ഫെഡ് പ്രതീക്ഷയിൽ അമേരിക്ക
 

അമേരിക്കൻ ഫെഡ് റിസേർവ് ഫെഡ് നിരക്ക് അധികം വൈകാതെ താഴ്ത്തി തുടങ്ങുമെന്ന വിപണി പ്രതീക്ഷയും ഇന്നലെ അമേരിക്കൻ വിപണി മുന്നേറ്റത്തിന് പിന്തുണയേകി. നാസ്ഡാക്കും, എസ്&പിയും ഒരു ശതമാനത്തിൽ കൂടുതൽ ഇന്നലെ മുന്നേറിയപ്പോൾ ജാപ്പനീസ്, കൊറിയൻ വിപണികളും മികച്ച മുന്നേറ്റവും നേടി. ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിപണികള്ക്ക് മികച്ച നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ADVERTISEMENT

ഇന്നും നാളെയുമായി ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ബുധനാഴ്ച അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നത് ലോക വിപണിക്ക് തന്നെ നിർണായകമാണ്.

നാളത്തെ പ്രധാന റിസൾട്ടുകൾ
 

കാനറാ ബാങ്ക്, എൽ&ടി, ഹീറോ, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ പവർ, ഭാരത് ഫോർജ്, ബിഎസ്ഇ, ബജാജ് കൺസ്യൂമർ, കിർലോസ്കർ ഓയിൽ, പിരമൽ, വിജയ ഡയനൊസ്റ്റിക്സ്, സുല, സ്റ്റാർ ഹൗസിങ് ഫിനാൻസ്, ഇസാഫ്, ഗ്രീവ്സ് കോട്ടൺ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ
 

മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ ചർച്ചകൾ ദുര്ബലമാകുന്നത് ക്രൂഡ് ഓയിലിന് വീണ്ടും അനുകൂലമായെങ്കിലും ഇന്ന് ഇന്ത്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ ഓയിൽ വീണ്ടും വിൽപന സമ്മർദം നേരിട്ടു. നാളെ വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളുടെ സൂചനകളും, അടുത്ത ആഴ്ചയിലെ ഒപെക് യോഗവും ക്രൂഡ് ഓയിലിനും നിർണായകമാണ്.

സ്വർണം
 

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമമായി നിന്ന് ഇന്ന് ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര സ്വർണ വിലയിൽ നേരിയ നഷ്ടം കുറിച്ചു. പ്രസ്താവനകളുമായി ഫെഡ് അംഗങ്ങൾ ഡോളറിന് പിന്തുണ നേടാനായി ശ്രമിക്കുമ്പോൾ സ്വർണവും സമ്മർദത്തിലായേക്കാം.

ഐപിഒ
 

ഡിജിറ്റൽ ലൈഫ് സയൻസ് കമ്പനിയായ ഇൻഡിജീനിന്റെ ഇന്നലെ ആരംഭിച്ച ഐപിഒ നാളെ അവസാനിക്കുന്നു. 430-452 രൂപ നിരക്കിലാണ് ഓഹരിയുടെ ഐപിഒ വില.