ചൈനീസ് ഇറക്കുമതിക്ക് തീരുവ കൂട്ടി യുഎസ്
വ്യാപാരയുദ്ധത്തിനു വഴിമരുന്നിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നതായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ കമ്പനികളുടെയും യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

വാഷിങ്ടൻ ∙ വ്യാപാരയുദ്ധത്തിനു വഴിമരുന്നിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നതായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ കമ്പനികളുടെയും യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
ഇലക്ട്രിക് വാഹന ബാറ്ററികൾ, കംപ്യൂട്ടർ ചിപ്പുകൾ, സോളർ സെല്ലുകൾ, അലുമിനിയം, മരുന്നുകളും ചികിത്സാസമാഗ്രികളും തുടങ്ങി 1800 കോടി ഡോളർ മൂല്യംവരുന്ന ഉൽപന്നങ്ങളുടെ തീരുവകളിൽ വർധന വരുത്തിയിട്ടുണ്ട്.
ന്യായമായ മത്സരത്തിനു യുഎസ് തയാറാണെങ്കിലും വൻതോതിൽ സബ്സിഡി നൽകി ചൈന വിലകുറഞ്ഞ ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ എത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബൈഡൻ പറഞ്ഞു. യുഎസ് നീക്കത്തിനു ശക്തമായ തിരിച്ചടി നൽകുമെന്ന് ചൈന പറഞ്ഞു.