കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കുന്ന വിധത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2.11 ലക്ഷം കോടി രൂപ ലാഭവിഹിതം നൽകുമെന്ന അറിയിപ്പും ബാങ്കിങ്, ഓയിൽ, ഓട്ടോ ഓഹരികൾക്കുണ്ടായ വൻ പ്രിയവും ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും റെക്കോർഡ് ക്ലോസിങ്ങിൽ എത്തിച്ചു. രണ്ടു സൂചികകളും 1.6 ശതമാനത്തിലേറെയാണ് ഒരൊറ്റ ദിവസം ഉയർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കുന്ന വിധത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2.11 ലക്ഷം കോടി രൂപ ലാഭവിഹിതം നൽകുമെന്ന അറിയിപ്പും ബാങ്കിങ്, ഓയിൽ, ഓട്ടോ ഓഹരികൾക്കുണ്ടായ വൻ പ്രിയവും ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും റെക്കോർഡ് ക്ലോസിങ്ങിൽ എത്തിച്ചു. രണ്ടു സൂചികകളും 1.6 ശതമാനത്തിലേറെയാണ് ഒരൊറ്റ ദിവസം ഉയർന്നത്. 

മുംബൈ സൂചിക സെൻസെക്സ് 1,196.98 പോയിന്റ് കുതിച്ചുയർന്ന് 75,418.04ൽ ക്ലോസ് ചെയ്തു. ജനുവരി 29നു ശേഷം ആദ്യമായാണ് സൂചിക 75,000 പോയിന്റ് പിന്നിടുന്നത്. ട്രേഡിങ്ങിനിടെ സെൻസെക്സ് 75,499.91 പോയിന്റിൽ  എത്തിയിരുന്നു. 

ADVERTISEMENT

ദേശീയ ഓഹരി സൂചിക നിഫ്റ്റിയാകട്ടെ 23,000 പോയിന്റിന് തൊട്ടടുത്ത് എത്തിയ ശേഷമാണ് 22,967.65ൽ ക്ലോസ് ചെയ്തത്. വർധന: 369.85 പോയിന്റ്. ട്രേഡിങ്ങിനിടെ നിഫ്റ്റി 22,993.60ൽ എത്തി.  

സെൻസെക്സിൽ മഹിന്ദ്ര, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, മാരുതി, അൾട്രാടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, ടിസിഎസ്, റിലയൻസ് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, പവർഗ്രിഡ്, എൻടിപിസി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ റെക്കോർഡ് ലാഭ വിഹിതമായ 2.11ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് നൽകാൻ റിസർവ് ബാങ്ക് ബോർഡ് ബുധനാഴ്ചയാണ് തീരുമാനിച്ചത്. ബജറ്റിൽ കണക്കാക്കിയതിന്റെ ഇരട്ടിയോളമാണ് ഈ തുക. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന സർക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസമാണിത്. ഈ വിശ്വാസമാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. 

ഇതര ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തിൽ ക്ലോസ് ചെയ്തു. സോൾ, ഹോങ്കോങ്, ഷാങ്ഹായ് സൂചികകൾ നഷ്ടത്തിലും. 

ADVERTISEMENT

മുംബൈ ഓഹരി വിപണിയിൽ മിഡ്ക്യാപ് ഓഹരികൾ 0.58 ശതമാനവും സ്മോൾ ക്യാപ് ഓഹരികൾ 0.27 ശതമാനവും നേട്ടമുണ്ടാക്കി. വിവിധ ഇൻഡക്സുകളിൽ നേട്ടം ഇങ്ങനെ: ഓട്ടോ–  2.28%, കാപ്പിറ്റൽ ഗുഡ്സ്– 2.13%, ബാങ്ക്– 1.98%, ഫിനാൻഷ്യൽ– 1.64, സർവീസസ് – 1.63%, ടെക്– 1.42%, കൺസ്യൂമർ– 1.19%, ഐടി–1.18%. മെറ്റൽ ഇൻഡക്സ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

എൻഎസ്ഇ ഓഹരി മൂല്യം 5 ലക്ഷം കോടി ഡോളർ

∙നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 5.05 ലക്ഷം കോടി ഡോളറിൽ (4.2 കോടി കോടി രൂപ) എത്തി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ അഞ്ചാമത്തെ ഓഹരി വിപണിയാണ് ഇന്ത്യയുടേത്. ഓഹരി വിപണിക്കു നൽകുന്ന പിന്തുണയ്ക്ക് കേന്ദ്ര സർക്കാരിനും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കും റിസർവ് ബാങ്കിനും നന്ദി പറയുന്നതായി എൻഎസ്ഇ ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസർ ശ്രീറാം കൃഷ്ണൻ പറഞ്ഞു. 

നിക്ഷേപകരുടെ ആസ്തി 4.28 ലക്ഷം കോടി ഉയർന്നു 

ന്യൂഡൽഹി∙ ഓഹരി വിപണിയുടെ ഇന്നലത്തെ മുന്നേറ്റത്തിൽ ഓഹരി നിക്ഷേപകരുടെ ആസ്തി 4,28,602.18 കോടി വർധിച്ചു. വിദേശ നിക്ഷേപകർ ബുധനാഴ്ച 686.04 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിച്ചു. 

എണ്ണവില കൂടി

ഇന്ധന വിലയുടെ രാജ്യാന്തര സൂചികയായ ബ്രെന്റ് ക്രൂഡിന് 0.33% വർധന. വില ബാരലിന് 82.17 ഡോളർ ആയി.

English Summary:

Share market review