മ്യൂച്വല്‍ ഫണ്ടുകളുടെ നേട്ടം ഉയര്‍ത്താന്‍ അസറ്റ്‌ അലോക്കേഷൻ അഥവാ ആസ്‌തി വിഭജന തന്ത്രം മികച്ചതാണ്‌. ഏത്‌ തരത്തിലുള്ള ആസ്‌തി വിഭജന മാതൃക പിന്തുടരുന്നു എന്നതാണ്‌ പ്രധാനം. ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന നേട്ടം കിട്ടുന്നതിനായി ശരിയായ സമയത്ത്‌ ശരിയായ ആസ്‌തി വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ ഫണ്ട്‌ മാനേജര്‍മാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂച്വല്‍ ഫണ്ടുകളിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാൻ അസറ്റ്‌ അലോക്കേഷൻ അഥവാ ആസ്‌തി വിഭജന തന്ത്രം മികച്ചതാണ്‌. ഏത്‌ തരത്തിലുള്ള ആസ്‌തി വിഭജന മാതൃക പിന്തുടരുന്നു എന്നതാണ്‌ പ്രധാനം. 

ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന നേട്ടം കിട്ടുന്നതിനായി ശരിയായ സമയത്ത്‌ ശരിയായ ആസ്‌തി വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ ഫണ്ട്‌ മാനേജര്‍മാര്‍ നിങ്ങളെ സഹായിക്കും. ഓരോ ആസ്‌തി വിഭാഗത്തിന്റെയും ആകര്‍ഷണീയത അടിസ്ഥാനമാക്കിയാണ്‌ വിഭജനം നടത്തുന്നത്‌. 

ADVERTISEMENT

നിക്ഷേപം സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുന്നതിന്‌ മുൻപ് ഫണ്ട്‌ മാനേജര്‍ ഓഹരിയുടെയും കടപ്പത്രത്തിന്റെയും വിപണി മൂല്യം പ്രത്യേകം പരിഗണിക്കും. ശരിയായ ആസ്‌തി വിഭജനം ഓഹരികളുടെ മൂല്യം പോലെ കടപ്പത്ര വിപണിയിലെ അവസരങ്ങള്‍ കൂടി പരിഗണിച്ചാകണം.

ശരിയായ ആസ്‌തി വിഭജനം നടത്തിയ ഫണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക്‌ വിപണി സാഹചര്യങ്ങള്‍ മാറുന്നത്‌ അനുസരിച്ച്‌ ഫണ്ട് മാറേണ്ടതില്ല. ഇത്തരത്തില്‍ ഉണ്ടാകുന്ന ചെലവുകളും ഒഴിവാക്കാന്‍ കഴിയും. നിക്ഷേപകര്‍ തീര്‍ച്ചയായും മികച്ച ആസ്‌തി വിഭജനം നടത്തിയ ഫണ്ടുകള്‍ വേണം പരിഗണിക്കാൻ.

ADVERTISEMENT

അസറ്റ്‌ അലോക്കേഷന്റെ നേട്ടങ്ങൾ  

1. ആസ്‌തി വിഭാഗങ്ങള്‍ക്കിടയിലെ വൈവിധ്യവത്‌കരണം.

ADVERTISEMENT

2. ഫണ്ട്‌ സ്ഥിരമായി നിരീക്ഷിക്കുകയും പുനക്രമീകരിക്കുകയും ചെയ്യുന്നത്‌ നഷ്ടം കുറയ്‌ക്കും, നേട്ടം ഉയര്‍ത്തും. 

3. നഷ്ടസാധ്യത നിയന്ത്രിച്ച്‌ വരുമാനം ഉയർത്തും. 

4. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടു കൂടിയ നികുതി. അതിനാല്‍ പരമ്പരാഗത മാർഗങ്ങളേക്കാള്‍ ആദായകരം. 

മികച്ച പോര്‍ട്‌ഫോളിയോ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക്‌ ആസ്‌തി വിഭജനതന്ത്രം സ്വീകരിക്കാം. ശാസ്‌ത്രീയമായ  വിഭജനവും വ്യത്യസ്‌ത ആസ്‌തികൾ തിരഞ്ഞെടുക്കുന്നതും ചാഞ്ചാട്ടത്തെ ലഘൂകരിക്കുകയും മികച്ച വരുമാനം നല്‍കുകയും ചെയ്യും. 

ലേഖകൻ ഫിനാൻഷ്യൽ അഡ്വൈസറാണ്. 

email-ms.benny@yahoo.com