ഏതു ബജറ്റും നിങ്ങളുടെ കുടുംബ ബജറ്റിനെ ഹ്രസ്വകാലത്തേക്ക് സ്വാഭാവികമായും ദോഷകരമായും ദീര്‍ഘകാലത്തേക്ക് അനകൂലമായും ബാധിക്കും. ഈ ബജറ്റും അങ്ങനെ തന്നെ. അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ ആശ്വാസം. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7500 രൂപയുടെ ലാഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ബജറ്റും നിങ്ങളുടെ കുടുംബ ബജറ്റിനെ ഹ്രസ്വകാലത്തേക്ക് സ്വാഭാവികമായും ദോഷകരമായും ദീര്‍ഘകാലത്തേക്ക് അനകൂലമായും ബാധിക്കും. ഈ ബജറ്റും അങ്ങനെ തന്നെ. 

അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ ആശ്വാസം. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7500 രൂപയുടെ ലാഭം പോക്കറ്റിനുണ്ടാകും.  ന്യൂപെന്‍ഷന്‍ സ്‌കീമില്‍ നിന്ന് മൊത്തമായി പിന്‍വലിക്കുന്ന 60 ശതമാനം തുകയ്ക്ക് നികുതി ഇളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് ഇപ്പോള്‍ തികയുകയും എന്‍.പി.എസ് തുക പിന്‍വലിക്കുകയും ചെയ്യുന്നവര്‍ക്കും ഇത് ആശ്വാസമാണ്. ഭവന വായ്പയില്‍ 1.5 ലക്ഷം രൂപയുടെ അധിക നികുതിയിളവ് ഈ വര്‍ഷം ലഭിക്കും. പലിശയിനത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. നിങ്ങള്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമനം ഉള്ളയാളാണ് എങ്കില്‍ നികുതിയിനത്തില്‍ 17500 രൂപയോളം ലാഭം ഉണ്ടാകും.

ADVERTISEMENT

 വായ്പ എടുത്ത് ഇല്ക്ട്രിക് വാഹനം വാങ്ങുകയും അതിന്റെ പലിശയിനത്തില്‍ 1.5 ലക്ഷത്തോളം രൂപ അടയ്ക്കുയും ചെയ്താല്‍ ഈ ഇനത്തിലും 7500 രൂപയുടെ നികുതി ലാഭമുണ്ടാകും. 

ലാഭത്തിന്റെ കണക്ക് ഏറെക്കുറെ ഇവിടെ അവസാനിക്കും. ഇന്ധന വിലയില്‍ ലിറ്ററിന് രണ്ട് രൂപ കൂടും. വാഹനം ഉപയോഗിക്കുന്നയാളാണ് എങ്കില്‍ ഇത്രയും തുക പോക്കറ്റില്‍ നിന്ന് പോകും. മാത്രമല്ല ഇന്ധന വില വര്‍ധനമൂലം എല്ലാ വസ്തുക്കളുടെയും സേവനത്തിന്റെയും വില ആനുപാതികമായി കൂടുകയും ചെയ്യും. അതും നിങ്ങളുടെ പോക്കറ്റില്‍ നിന്നുതന്നെ കൊടുക്കണം. 

ADVERTISEMENT

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 2.5 ശതമാനം കൂട്ടിയിട്ടുണ്ട്. സ്വര്‍ണം വാങ്ങുകയാണെങ്കില്‍ ഇത്രയും തുക ഈ വര്‍ഷം അധികമായി നല്‍കേണ്ടിവരും. നിങ്ങള്‍ ധനികനാണ് എങ്കില്‍ വാര്‍ഷിക വരുമാനം രണ്ട് കോടി മുതല്‍ 5 കോടിവരെയാണ് ഉണ്ടെങ്കില്‍ മൂന്നു ശതമാനം സര്‍ച്ചാര്‍ കൂടി നല്‍കണം. വരുമാനം ഏഴുകോടിക്ക് മുകളില്‍ ആണെങ്കില്‍ നല്‍കേണ്ട സര്‍ച്ചാര്‍ജ് ഏഴ് ശതമാനമാണ്. മാത്രമല്ല ഒരുകോടി രൂപയില്‍ കൂടുതല്‍ പണമായി ബാങ്കില്‍ നിന്ന പിന്‍വലിച്ചാല്‍ രണ്ട് ശതമാനം റ്റി.ഡി.എസും പിടിക്കും.