ഇനി മുതൽ നികുതി ലാഭിക്കുന്നതിന് പൊതുമേഖല ഇടിഎഫിലെ നിക്ഷേപവും വഴിയൊരുക്കും. പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന്‌ വേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളില്‍ ( സിപിഎസ്‌ഇ- ഇടിഎഫ്‌) നിക്ഷേപിക്കുന്നവര്‍ക്കാണ് ഇനി നികുതി ഇളവ്‌ നേടാന്‍ അവസരം ലഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി മുതൽ  നികുതി ലാഭിക്കുന്നതിന് പൊതുമേഖല ഇടിഎഫിലെ നിക്ഷേപവും വഴിയൊരുക്കും. പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന്‌ വേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളില്‍ ( സിപിഎസ്‌ഇ- ഇടിഎഫ്‌) നിക്ഷേപിക്കുന്നവര്‍ക്കാണ് ഇനി നികുതി ഇളവ്‌ നേടാന്‍ അവസരം ലഭിക്കുക. സിപിഎസ്‌ഇ ഇടിഎഫുകള്‍ ഇഎല്‍എസ്‌എസ്‌ ( ഇക്വിറ്റി ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീം) രൂപത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും എന്നാണ്‌ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിലേക്ക്‌ ചില്ലറ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‌ പുതിയ നിര്‍ദ്ദേശം വഴിയൊരുക്കും എന്നാണ്‌ പ്രതീക്ഷ. 80 സിയുടെ കീഴില്‍ നികുതി ഇളവ്‌ നേടാന്‍ പുതിയ ഒരു അവസരം കൂടിയാണിത് 

ഇഎല്‍എസ്‌എസുകളിലെ നിക്ഷേപത്തിന്‌ ആദായ നികുതിയിലെ 80 സി വകുപ്പ്‌ പ്രകാരം 1.5 ലക്ഷം രൂപയുടെ വരെ നികുതി ഇളവ്‌ ലഭ്യമാകും. മൂന്ന്‌ വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡ്‌ ഉണ്ടാകും. ഇതുവരെ സിപിഎസ്‌ഇ ഇടിഎഫിലെ നിക്ഷേപത്തിന്‌ ലോക്‌ ഇന്‍പീരീഡ്‌ ഇല്ല. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രമാണ്‌ ഇഎല്‍എസ്‌എസ്‌ സ്‌കീമുകള്‍ ലഭ്യമാക്കുന്നത്‌. ഇതാദ്യമായിട്ടായിരിക്കും ഒരു ഇടിഎഫ്‌ ഇഎല്‍എസ്‌എസില്‍ എത്തുന്നത്‌. മ്യൂച്വല്‍ ഫണ്ട്‌ മേഖലയുടെ ബജറ്റ്‌ പ്രതീക്ഷകള്‍ നിരവധി ആയിരുന്നു എങ്കിലും മ്യൂച്വല്‍ ഫണ്ട്‌ രംഗത്തെ നേരിട്ട്‌ ബാധിക്കുന്ന ഏക പ്രഖ്യാനം ഇത്‌ മാത്രമാണ്നിക്ഷേപകരെ സംബന്ധിച്ച്‌ മികച്ച നിക്ഷേപ അവസരം നല്‍കുന്ന ഇടിഎഫുകള്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്‌ നല്ല പിന്തുണയാണ്‌ ലഭിക്കുന്നത്.

ADVERTISEMENT