ചെറുപ്രായത്തിൽ തന്നെ മക്കളെ സാമ്പത്തിക പാഠങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഒരു വ്യക്തിയുെട അടിസ്ഥാന സാമ്പത്തിക ശീലങ്ങൾ (മണി ഹാബിറ്റ്സ്), പണത്തോടുള്ള സമീപനം തുടങ്ങിയവ രൂപപ്പെടുന്നത് 3 മുതൽ 12 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. ഇതിൽ തന്നെ 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്രായത്തിൽ തന്നെ മക്കളെ സാമ്പത്തിക പാഠങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.ഒരു വ്യക്തിയുെട അടിസ്ഥാന സാമ്പത്തിക ശീലങ്ങൾ (മണി ഹാബിറ്റ്സ്), പണത്തോടുള്ള സമീപനം തുടങ്ങിയവ രൂപപ്പെടുന്നത് 3 മുതൽ 12 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. ഇതിൽ തന്നെ 7 വയസ്സു വരെയുള്ള പ്രായമാണ് ഏറ്റവും പ്രധാനം. ഈ കാലത്ത് കുട്ടികളുടെ മനസ്സിൽ പോസിറ്റീവ് മണി ഹാബിറ്റ്സ് നിറയ്ക്കാൻ കഴിയണം.

മാതൃകയാവാം 

ADVERTISEMENT

നമ്മൾ ചെയ്യുന്നതു കണ്ടാണ് കുട്ടികൾ പഠിക്കുക. സൂപ്പർമാർക്കറ്റിൽ കയറുമ്പോൾ ബജറ്റിൽ ഇല്ലാത്തതും അത്യാവശ്യമില്ലാത്തതുമായ സാധനങ്ങൾ വാങ്ങുന്നവരുണ്ട്. ഇതു കാണുന്ന കുട്ടിയും നാളെ അതു തന്നെ ചെയ്യും. തെറ്റായ ശീലങ്ങൾ മുതിർന്നവർ ഒഴിവാക്കി കുട്ടികൾക്കു മാതൃകയാകുക.

അലവൻസ്

ADVERTISEMENT

കുട്ടിക്കാലം മുതൽ പണത്തിന്റെ മൂല്യം ബോധ്യപ്പെടുത്താൻ ഒരു വഴിയുണ്ട്. കുട്ടികൾക്ക് മാസാമാസം ഒരു ചെറിയ തുക സമ്മാനിക്കുക. അൻപതു രൂപയോ 100 രൂപയോ ഒക്കെ മതിയാകും. പുറത്തു പോകുമ്പോൾ കുട്ടിക്കു വേണ്ട സാധനം ആ തുകയിൽ നിന്നു വാങ്ങാൻ പ്രേരിപ്പിക്കുകയും കാഷ്കൗണ്ടറിൽ അതിന്റെ പണമിടപാട് സ്വയം നടത്താൻ അനുവാദം നൽകുകയും ചെയ്യുക. ഒപ്പം സൈക്കിൾ വാങ്ങൽ പോലുള്ള വലിയ ആഗ്രഹങ്ങൾ സ്വന്തം സമ്പാദ്യത്തിലൂടെ വാങ്ങാൻ പ്രേരിപ്പിക്കുക. സമ്പാദ്യം, ചെലവ്, സംഭാവന, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ ഈ രീതി സഹായിക്കും.

കുടുംബ ബജറ്റ്

ADVERTISEMENT

 കുടുംബ ബജറ്റ് തയാറാക്കാനുള്ള ചുമതല കുട്ടികൾക്കു നൽകുക. തുടക്കത്തിൽ അച്ഛനമ്മമാർ നേതൃത്വം നൽകണം. അച്ഛനമ്മമാരുടെ വരുമാനവും ചെലവുകളും ബാധ്യതകളും കുട്ടികൾ മനസ്സിലാക്കാനും അതനുസരിച്ച് ആവശ്യങ്ങളെയും താൽപര്യങ്ങളെയും ക്രമീകരിക്കാനും കുട്ടികൾക്കു കഴിയും. മിച്ചം പിടിച്ച് സമ്പാദ്യമുണ്ടാക്കാനുള്ള താൽപര്യവും വളരും.

സംസാരിക്കാം

 പൊതുവേ നമ്മൾ, കുട്ടികളോട് പണത്തെക്കുറിച്ചു സംസാരിക്കാറില്ല. ഒരുപാടു പണം മനുഷ്യന്റെ സ്വഭാവം നശിപ്പിക്കുമെന്ന തെറ്റിദ്ധാരണ വീടുകളിലെ ‘ഗോസിപ്’ ചർച്ചകളിലൂടെ പരോക്ഷമായി കിട്ടുകയും ചെയ്യും. ഈ രീതി മാറ്റി, സമ്പാദ്യവും സാമ്പത്തികശേഷിയും എത്ര പ്രധാനമാണെന്നു കുട്ടികൾക്കു ബോധ്യം വരുന്ന രീതിയിൽ അവരോടു സംസാരിക്കാൻ മടിക്കരുത്. ജീവിതത്തിൽ ധന സമ്പാദനത്തിന് ഏതു മൂല്യത്തിലും കുറയാത്ത സ്ഥനമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താം.