നിലവിലുള്ള ആദായനികുതി നിയമമനുസരിച്ച് കമ്പനികളും പാർട്ണർഷിപ്പ് സ്ഥാപനങ്ങളും ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും നിർബന്ധമായും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്. കമ്പനികൾ‍ 2018–19 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 ആണ്. തങ്ങളുടെ കണക്കുകൾ ഓഡിറ്റിങ്ങിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലുള്ള ആദായനികുതി നിയമമനുസരിച്ച് കമ്പനികളും പാർട്ണർഷിപ്പ് സ്ഥാപനങ്ങളും ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും നിർബന്ധമായും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്. കമ്പനികൾ‍ 2018–19 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 ആണ്. തങ്ങളുടെ കണക്കുകൾ ഓഡിറ്റിങ്ങിനു വിധേയമായിട്ടുള്ള വ്യക്തികളും പാർട്നർഷിപ്പ് സ്ഥാപനങ്ങളും റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിയും ഈ മാസം മുപ്പതിനു തന്നെയാണ്. കണക്കുകൾ ഓഡിറ്റിങ്ങിനു വിധേയമായിട്ടുള്ള പാർട്ട്നർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്ട്നർമാരുടെ റിട്ടേണുകളും സെപ്റ്റംബർ 30 ാം തീയതിക്കകം നൽകിയിരിക്കണം. ഓഡിറ്റിങ്ങിനു വിധേയമായിട്ടുള്ള വ്യക്തികളും പാർട്നർ ഷിപ്പ് സ്ഥാപനങ്ങളും ഡിജിറ്റൽ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫയലിങ്ങാണ് ചെയ്യേണ്ടത്.

വൈകിയാൽ പിഴ

ADVERTISEMENT

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണുകൾക്ക് 5000 രൂപ ലേറ്റ് ഫയലിങ് ഫീസും നൽകണം. ജനുവരി 1 മുതൽ മാർച്ച് 31 വരെ സമർപ്പിക്കുന്ന റിട്ടേണുകളുടെ ലേറ്റ് ഫയലിങ് ഫീ 10000 രൂപയാണ്. എന്നാൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 1000 രൂപ ലേറ്റ് ഫയലിങ് ഫീസ് അടച്ചാൽ മതി. 2018–19 സാമ്പത്തിക വർഷത്തെ റിട്ടേൺ 2020 മാർച്ച് 31 നു ശേഷം സമർപ്പിക്കുക സാധ്യമല്ല. റിട്ടേൺ സമർപ്പിക്കുന്നതിനു കാലതാമസമുണ്ടായാൽ ലേറ്റ് ഫയലിങ് ഫീസിനു  പുറമെ ഒടുക്കേണ്ട നികുതിക്കു മുകളിൽ അമിതമായ പിഴപലിശ നൽകേണ്ടിവരും. അതുപോലെ ഈ 30 ാം തീയതിക്കകം റിട്ടേണുകൾ സമർപ്പിച്ചില്ല എങ്കിൽ തന്നാണ്ടത്തെ നഷ്ടം അടുത്ത വർഷങ്ങളിലെ ലാഭവുമായി തട്ടിക്കിഴിക്കാനുള്ള അവസരം ഉൾപ്പടെ അനുവദനീയമായിട്ടുള്ള പല കിഴിവുകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യും.  

കൊച്ചിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ലേഖകൻ