പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) പ്രഥമ ഓഹരി വില്‍പന സെപ്റ്റംബര്‍ 30 ന് തുടങ്ങും. പ്രതി ഓഹരി 315- 320 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ വിതരണം ഒക്ടോബര്‍ 3ന് അവസാനിക്കും. ഐപിഒ വഴി മൊത്തം രണ്ട് കോടി ഓഹരികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ( ഐആര്‍സിടിസി) പ്രഥമ ഓഹരി വില്‍പന സെപ്റ്റംബര്‍ 30ന് തുടങ്ങും.പ്രതി ഓഹരി 315- 320 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.ഐപിഒ വിതരണം ഒക്ടോബര്‍ 3ന് അവസാനിക്കും.

ഐപിഒ വഴി മൊത്തം രണ്ട് കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം.മൊത്തം പെയ്ഡ്-അപ്  ഓഹരികളുടെ 12.50 ശതമാനത്തോളം വരുമിത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വേണ്ടി 1.6 ലക്ഷം ഓഹരികള്‍ മാറ്റിവെയ്ക്കുന്നുണ്ട്. ഇതു കൂടി ചേരുമ്പോള്‍ 12.6 ശതമാനം ഓഹരികള്‍ ആയിരിക്കും ഐപിഒക്ക് എത്തുന്നത്.

ADVERTISEMENT

ഐആര്‍സിടിസിയുടെ ഐപിഒ വഴി 635-645 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചില്ലറ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഐപിഒയുടെ അന്തിമ നിരക്കില്‍ പ്രതി ഓഹരി 10 രൂപ ഇളവ് ലഭിക്കും. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്,  യെസ് സെക്യൂരിറ്റീസ് (ഇന്ത്യ ) എന്നിവരാണ് ഇഷ്യുവിന് മേല്‍നോട്ടം വഹിക്കുന്നത്.സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമാണ് ഐആര്‍സിടിസിയുടെ ഐപിഒ.ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്  1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഏപ്രിലില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയിലൂടെ 480 കോടി രൂപ സമാഹരിച്ചിരുന്നു.