ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറി തലത്തിലാണു ജോലി ചെയ്യുന്നത്. ചില സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ, ചിട്ടി, പെൻഷൻ സ്‌കീം എന്നിവയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഫ്ലാറ്റ്, വാഹനം തുടങ്ങിയവയ്ക്ക് ബാങ്കിൽനിന്നു വായ്പ എടുത്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറി തലത്തിലാണു ജോലി ചെയ്യുന്നത്. ചില സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ, ചിട്ടി, പെൻഷൻ സ്‌കീം എന്നിവയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഫ്ലാറ്റ്, വാഹനം തുടങ്ങിയവയ്ക്ക് ബാങ്കിൽനിന്നു വായ്പ എടുത്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും ഉണ്ടാകുമെന്നും സ്ഥിതി വഷളായാൽ കമ്പനി കടുത്ത നടപടികൾ എടുക്കുമെന്നും സംസാരമുണ്ട്. എന്റെ വായ്പ– നിക്ഷേപ രീതികൾ മാറ്റണോ?

സാമ്പത്തിക മാന്ദ്യം ആഗോളതലത്തിൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ തീവ്രത കുറയാനാണ‌ു സാധ്യത. എങ്കിലും, സ്വകാര്യ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് ശമ്പളത്തിൽ കുറവുണ്ടാകുക, ശമ്പളം ലഭിക്കാതെ വരിക, മറ്റു ജോലികൾ തേടേണ്ടി വരിക തുടങ്ങിയ അടിയന്തര ഘട്ടങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് തരണം ചെയ്യുന്നതിനായി നേരത്തേകൂട്ടി സാമ്പത്തിക ചിട്ടപ്പെടുത്തലുകൾ നടപ്പിലാക്കേണ്ടതാണ്. 

ADVERTISEMENT

കരുതൽ ധനം

സാമ്പത്തിക അടിയന്തര ഘട്ടങ്ങൾ മനഃസാന്നിധ്യത്തോടെ തരണം ചെയ്യുന്നതിനു വ്യക്തിഗത കരുതൽ ധനം സ്വരുക്കൂട്ടി വയ്‌ക്കേണ്ടതാണ്. വരുമാനം മുടങ്ങുന്ന സന്ദർഭങ്ങളിൽ മറ്റൊരു വരുമാന മാർഗം തരപ്പെട്ടുവരുന്നതുവരെ കുടുംബ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ, ചികിത്സാച്ചെലവുകൾ തുടങ്ങി അത്യാവശ്യ ഇനങ്ങൾക്ക് കരുതൽ ധനം ഉപയോഗപ്പെടും. 

നിശ്ചിത തുക തുടർച്ചയായി മാറ്റിവച്ചാണ് കരുതൽ ധനം കണ്ടെത്തേണ്ടത്. തുക അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പിൻവലിച്ച് ഉപയോഗിക്കുകയുള്ളൂവെന്നും ഉറപ്പാക്കണം. ഫ്‌ളെക്‌സി ആവർത്തന നിക്ഷേപങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ, സ്വർണം എന്നിങ്ങനെ എളുപ്പത്തിൽ പിൻവലിച്ച് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ വേണം കരുതൽ ധനം നിക്ഷേപിക്കാൻ.

നിക്ഷേപങ്ങൾ

ADVERTISEMENT

നിലവിലുള്ള ചിട്ടി നിക്ഷേപം തുടരാനും അടിയന്തര ഘട്ടങ്ങളിൽ മാത്രം പിൻവലിക്കാനും ശ്രദ്ധിക്കണം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ കഴിയുന്നിടത്തോളം മുൻഗണന നൽകി തുടരേണ്ടതുണ്ട്. മാന്ദ്യം ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ഫണ്ടുകളുടെ വില (എൻഎവി) കുറയുകമൂലം നിക്ഷേപിക്കുന്ന നിശ്ചിത തുകയ്ക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങാമെന്നതു തന്നെയാണ് ആ പ്ലാനുകളുടെ സവിശേഷത. ദീർഘകാലം തുക ബ്ലോക്ക് ചെയ്യപ്പെടുന്ന പരമ്പരാഗതനിക്ഷേപങ്ങൾക്ക് സാമ്പത്തിക മാന്ദ്യം ആസന്നമാകുന്ന സന്ദർഭങ്ങളിൽ മുതിരരുത്. എന്നാൽ നാഷനൽ പെൻഷൻ സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവകളിലെ നിക്ഷേപം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

റിയൽ എസ്റ്റേറ്റ്

സാമ്പത്തിക മാന്ദ്യം മുൻകൂട്ടിക്കണ്ട് ഫ്ലാറ്റുകളും വില്ലകളും ഉയർന്ന ഡിസ്‌കൗണ്ടുകൾ നൽകി വിൽക്കാൻ ഹൗസിങ് ഫിനാൻസ് കമ്പനികളും ബിൽഡർമാരും ശ്രമിക്കും. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോൾത്തന്നെ വിപണനത്തിനു വച്ചിട്ടുള്ള പ്രോപ്പർട്ടികൾ വിറ്റ് തീരാൻ ഇനിയും കാലമെടുക്കും. പാർപ്പിട ആവശ്യങ്ങൾക്കു വാങ്ങാൻ നല്ല സമയമാണിത്.

വായ്പകൾ

ADVERTISEMENT

ക്രെഡിറ്റ് കാർഡുകളിൽ ബാക്കി നിൽക്കുന്ന തുക ഉയർന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വ്യക്തിഗത വായ്പകൾ എന്നിവ എത്രയും പെട്ടെന്ന് അടച്ചുതീർക്കുന്നതിനോ താരതമ്യേന പലിശ കുറഞ്ഞ ദീർഘ തിരിച്ചടവു കാലാവധി ലഭിക്കുന്ന വായ്പകളിലേക്കു മാറ്റുന്നതിനോ ശ്രദ്ധിക്കണം. താരതമ്യേന പലിശ കുറഞ്ഞതും ദീർഘ കാലാവധി ഉള്ളവയുമായ ഭവന വായ്പകളും മറ്റും മുൻകൂറായി തിരിച്ചടയ്ക്കരുത്. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം വായ്പകളുടെ കാലാവധി നീട്ടി വാങ്ങി മാസത്തവണത്തുക കുറച്ചുകൊണ്ടു വരാവുന്നതുമാണ്.

ഒഴിവാക്കാവുന്ന ചെലവുകൾ

ഇതിനൊക്കെ പുറമെ, മറ്റ് കുടുംബ ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി കഴിയുന്നിടത്തോളം തുക മിച്ചം വയ്ക്കുവാൻ സാധിക്കണം. ഇത്തരത്തിൽ മിച്ചം വയ്ക്കുന്ന തുക കരുതൽ ധനത്തിലേക്ക് മുതൽക്കൂട്ടുകയും വേണം.