വര്‍ഷം 66 മീറ്റര്‍ തുണി,ദിവസം 8100 കലോറി ഭക്ഷണം, കുറഞ്ഞകൂലി ഇങ്ങനയൊക്കെയാണ് ഒരു വര്‍ഷം ഒരു വീട്ടില്‍ ഉപയോഗിക്കുന്നത് എത്ര മീറ്റര്‍ തുണിയാണ്? ഒരാള്‍ക്ക് ഒരു ദിവസം എത്ര കലോറി ഭക്ഷണമാണ് വേണ്ടത്? ഒരു ശരാശരി കുടുംബത്തിന് പാര്‍പ്പിട ചെലവ് എത്രയാകാം? രാജ്യത്ത് ചുരുങ്ങിയ കൂലി നിര്‍ണയിക്കുന്നതിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വര്‍ഷം ഒരു വീട്ടില്‍ ഉപയോഗിക്കുന്നത് എത്ര മീറ്റര്‍ തുണിയാണ്? ഒരാള്‍ക്ക് ഒരു ദിവസം എത്ര കലോറി ഭക്ഷണമാണ് വേണ്ടത്? ഒരു ശരാശരി കുടുംബത്തിന് പാര്‍പ്പിട ചെലവ് എത്രയാകാം? 

രാജ്യത്ത് ചുരുങ്ങിയ കൂലി നിര്‍ണയിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങളാണ് ഇവ. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിനായി ഈയിടെ പുറത്തിറക്കിയ ഡ്രാഫ്റ്റിലാണ് രാജ്യത്ത് ചുരുങ്ങിയ കൂലി നിര്‍ണയിക്കുന്നതിന് പരിഗണിക്കുന്ന ആറ് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന ഡ്രാഫ്റ്റില്‍ പൊതു ജനത്തിന് ഡിസംബര്‍ ഒന്നു വരെ  അഭിപ്രായം രേഖപ്പെടുത്താം.

ADVERTISEMENT

ഡ്രാഫ്റ്റ് തയ്യാറാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി പരിഗണിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്. രാജ്യത്തെ ഒരു ശരാശരി തൊഴിലാളി കുടുംബമെന്നാല്‍ വരുമാനമുള്ള അംഗവും ( ഭാര്യ/ ഭര്‍ത്താവ)്  രണ്ട് കുട്ടികളും അടങ്ങുന്നതാണ്.രണ്ട് കുട്ടികളെ ഒന്നായി പരിഗണിച്ച് മൂന്ന് പ്രായപൂര്‍ത്തിയായ ഉപഭോക്തൃ യുണിറ്റായിട്ടാണ് ഇത് കണക്കാക്കുക. ഒരോ യൂണിറ്റിനും ഒരുദിവസം 2700 കലോറി ഭക്ഷണമാണ് ആവശ്യമെന്ന് കണക്കാക്കുന്നു.  (ഒരു ഗ്ലാസ് സാദാ പാല്‍ ചായയില്‍ നിന്ന് ശരാശരി 100-150 കലോറി ലഭിക്കുക)

എതിർപ്പുയരുന്നു

ADVERTISEMENT

ആകെ കുടുംബത്തിന്റെ ഇന്‍ടേക്ക് 8100 കലോറി. ഭക്ഷണം കഴിഞ്ഞാല്‍ അടുത്ത അടിസ്ഥാന ആവശ്യമായ വസ്ത്രത്തിന്റെ കാര്യത്തിലെ മാനദണ്ഡം ഇങ്ങനെയാണ്. ശരാശരി തൊഴിലാളി കുടുംബത്തിന് ഒരു വര്‍ഷം വേണ്ട തുണിയുടെ അളവ് 66 മീറ്റര്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഇതില്‍ സാരി,മുണ്ട്, ഷര്‍ട്ട്,പുതപ്പ്,കമ്പിളി എന്നു വേണ്ട എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഈ കുടുംബത്തിന് താമസിക്കാനുള്ള വീടിന്റെ ചെലവിലേക്ക് പരിഗണിച്ചിരിക്കുന്നത് ആകെ ഭക്ഷണത്തിന്റെയും തുണിയുടെയും ചെലവിന്റെ പത്ത് ശതമാനം. ഇന്ധനം, കറണ്ട് എന്നിവയ്ക്കുള്ള ചെലവ് മിനിമം വേജിന്റെ 20 ശതമാനമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം,ആരോഗ്യ പരിപാലനം,വിനോദം,അടിയന്തരഘട്ടങ്ങളിലുണ്ടാകുന്ന ചെലവുകള്‍ എന്നിവ 25 ശതമാനം എന്ന നിരക്കിലും കണക്കാക്കിയിരിക്കുന്നു.

കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റില്‍ പക്ഷെ അടിസ്ഥാന വേതനത്തെ കുറിച്ച് പറയുന്നില്ല. ഇതിനായി പുതിയ ബോര്‍ഡിനെ ഉടന്‍ നിയമിക്കുമെന്നും ബോര്‍ഡ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജീവിത സാഹചര്യം കണക്കിലെടുത്ത്് ചുരുങ്ങിയ ജീവിത നിലവാരത്തിന് മാനദണ്ഡം രൂപീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റില്‍ പറയുന്നു.കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റേത് തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആക്ഷേപിച്ചുകൊണ്ട് ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ADVERTISEMENT

ആരാണ് പാവപ്പെട്ടവര്‍

നേരത്തെ നഗര പ്രദേശങ്ങളില്‍ 2100 കലോറിയും ഗ്രാമ പ്രദേശങ്ങളില്‍ 2400 കലോറി ഭക്ഷണവും വാങ്ങാന്‍ വേണ്ടിവരുന്ന ചെലവിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്ത് ദാരിദ്ര്യം നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2011 ല്‍ ഇതിലേക്ക് വിദ്യാഭ്യാസ-ആരോഗ്യ ചെലവുകളടക്കമുള്ളവ കൂടി കൂട്ടി ചേര്‍ത്തു. ആ മാനദണ്ഡമനുസരിച്ച് ഒരു ദിവസം ഗ്രാമങ്ങളില്‍ 27.2 രൂപയും നഗരങ്ങളില്‍ 33.3 രൂപയും ചെലവാക്കാനുള്ള ശേഷിയനുസരിച്ച് ദാരിദ്ര്യം നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ പിന്നീട് രംഗരാജന്‍ സമിതി ഗ്രാമത്തില്‍ 32 രൂപയ്ക്ക് താഴെയും നഗരത്തില്‍ 47 രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെ ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കി.

English Summery: How to define Poverty/Draft Prepared by Union Labour Ministry for Poverty