വായ്പാ മേഖലയില്‍ ഇടപെടലുകള്‍ നടത്തുന്ന വനിതകളുടെ എണ്ണം രാജ്യത്തു വര്‍ധിച്ചു വരുന്നതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ അടുത്തു നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വായ്പാ സ്‌ക്കോറും റിപോര്‍ട്ടും പരിശോധിക്കുന്ന വനിതകളുടെ എണ്ണത്തില്‍ 2018 ഫെബ്രുവരി മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലത്ത് 62

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പാ മേഖലയില്‍ ഇടപെടലുകള്‍ നടത്തുന്ന വനിതകളുടെ എണ്ണം രാജ്യത്തു വര്‍ധിച്ചു വരുന്നു. തങ്ങളുടെ വായ്പാ സ്‌ക്കോറും റിപോര്‍ട്ടും പരിശോധിക്കുന്ന വനിതകളുടെ എണ്ണത്തില്‍ 2018 ഫെബ്രുവരി മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലത്ത് 62 ശതമാനം വര്‍ധനവുണ്ടായതായാണ് കാണുന്നത്. വായ്പാ റേറ്റിങ് ഏജൻസിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ അടുത്തു നടത്തിയ പഠനം ആണ് ഇത് ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് കൂടുതല്‍ വനിതകള്‍ മനസിലാക്കുന്നുണ്ട്. വനിതകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും അവരുടെ ലക്ഷ്യങ്ങള്‍ക്കു പിന്തുണ നല്‍കാനും സഹായിക്കുന്നതു കൂടിയാണ് വിവിധ വായ്പാ പദ്ധതികള്‍.

വഴി തെളിച്ചത് സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍

സാമൂഹിക, സാമ്പത്തിക രംഗങ്ങളിലുണ്ടായ വിവിധ മാറ്റങ്ങളാണ് വായ്പകള്‍ പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കിയത്. വനിതകളെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള നിരവധി വായ്പാ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനു വിവിധ സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടുകയും ചെയ്തു. ഇതോടൊപ്പം തന്നെ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്ന വനിതകളുടെ ക്രെഡിറ്റ് പ്രൊഫൈലുകളും കൂടുതലായി ഉയര്‍ന്നു വന്നു. ഇവയെല്ലാം കൂടുതല്‍ വനിതകള്‍ വായ്പാ മേഖലയിലേക്കു കടന്നു വരുന്നതിനും വിവിധ വായ്പാ അവസരങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നേടുന്നതിനും അവര്‍ക്ക് അനുയോജ്യമായ നിരവധി വായ്പകള്‍ ഉയര്‍ന്നു വരുന്നതിനും വഴിയൊരുക്കി. 

വിവരങ്ങൾ പരിശോധിക്കണം

ADVERTISEMENT

ഉപഭോക്താവിന്റെ വായ്പാ സ്വഭാവവും രീതിയുമെല്ലാമാണല്ലോ സിബില്‍ സ്‌ക്കോറിലും റിപോര്‍ട്ടിലും പ്രതിഫലിക്കുന്നത്. വനിതകളുടെ ശരാശരി സിബില്‍ സ്‌ക്കോര്‍ 734 ആണെന്നാണ് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 726 മാത്രമാണ്. ഇതിനൊപ്പം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കുന്നതും നേട്ടമാകുന്നുണ്ട്. ഇങ്ങനെ കൂടുതല്‍ വായ്പാ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വനിതകളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുകയും മികച്ച രീതിയിലുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. സിബില്‍ സ്‌ക്കോറും റിപോര്‍ട്ടും സ്ഥിരമായി പരിശോധിക്കുന്നത് നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായി  റിപോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ സഹായിക്കും. ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായി റിപോര്‍ട്ടു ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ സ്‌ക്കോറിനേയും റിപോര്‍ട്ടിനേയും ബാധിക്കും എന്നും മറക്കരുത്.

ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വൈസ് പ്രസിഡന്റ്ും ഡയറക്ട് ടു കണ്‍സ്യൂമര്‍ ഇന്ററാക്ടീവ് മേധാവിയുമാണ് ലേഖിക