ജോലിയില്‍ നിന്നും വിരമിച്ച സമയത്ത് കമ്യൂട്ടേഷന്‍ തിരഞ്ഞെടുത്തവര്‍ക്ക് ഇപിഎഫ്ഒ മെയ് മുതല്‍ മുഴുവന്‍ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും . 2008 സെപ്റ്റംബര്‍ 26 ന് മുമ്പ് റിട്ടയര്‍ ചെയ്ത ഇപിഎഫ്ഒ അംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതോടെ 2005 ഏപ്രില്‍ 1 ന് റിട്ടയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയില്‍ നിന്നും വിരമിച്ച സമയത്ത് കമ്യൂട്ടേഷന്‍ തെരഞ്ഞെടുത്തവര്‍ക്ക്  ഇപിഎഫ്ഒ മെയ് മുതല്‍ മുഴുവന്‍ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും. 2008 സെപ്റ്റംബര്‍ 26 ന് മുമ്പ് റിട്ടയര്‍ ചെയ്ത ഇപിഎഫ്ഒ അംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതോടെ  2005 ഏപ്രില്‍ 1ന് റിട്ടയര്‍ ചെയ്തവര്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ 2020 ഏപ്രില്‍ 1 മുതല്‍ ഉയര്‍ന്ന പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും. മെയ് മുതല്‍ ഇവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ഇപിഎഫ്ഒ ലഭ്യമാക്കി  തുടങ്ങും. 6.3 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അതേസമയം ഇതിനായി 1,500 കോടി രൂപയോളം സര്‍ക്കാരിന് അധിക ചെലവ് വരും.
ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് മാസപെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി  ഒരുമിച്ച് നേടുന്നതിനുള്ള സൗകര്യമാണ് കമ്യൂട്ടേഷന്‍. ഇപിഎസ് നിയമം അനുസരിച്ച് , 2008 സെപ്റ്റംബര്‍ 26 ന് മുമ്പ് വിരമിച്ച ഒരു ഇപിഎഫ്ഒ അംഗത്തിന് അയാളുടെ പെന്‍ഷന്റെ പരമാവധി മൂന്നില്‍ ഒന്ന് ഒരുമിച്ച് ലഭിക്കും ശേഷിക്കുന്നത് മാസ പെന്‍ഷനായി ജീവിതകാലം മുഴുവനും നല്‍കുകയും ചെയ്യും എന്നാണ് . അതേസമയം, പെന്‍ഷന്‍ കമ്യൂട്ടേഷന്‍ തിരഞ്ഞെടുത്ത് 2008 സെപ്റ്റംബര്‍ 26 ന് മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം പുനസ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകാരം നല്‍കിയിരുന്നു . കമ്യൂട്ടേഷന്‍ ആനുകൂല്യം നേടിയവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയിലാണ് സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. നിലവിലെ ഇപിഎഫ് നിയമം അനുസരിച്ച്  ഇപിഎഫ്ഒ അംഗങ്ങള്‍ക്ക്  കമ്യൂട്ടേഷന്‍ സൗകര്യം ലഭ്യമാകില്ല.