രാത്രിയിൽ വീടിന്റെ വാതില്‍ അടയ്ക്കാതെ നിങ്ങൾ കിടന്നുറങ്ങാറുണ്ടോ? പുറത്തു പോകുകയാണെങ്കില്‍ വീട് പൂട്ടാതെ രോകാറുണ്ടോ? അതു പോലുള്ള മുന്‍കരുതലുകള്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും അത്യാവശ്യമാണെന്നാണ് എന്‍പിസിഐ

രാത്രിയിൽ വീടിന്റെ വാതില്‍ അടയ്ക്കാതെ നിങ്ങൾ കിടന്നുറങ്ങാറുണ്ടോ? പുറത്തു പോകുകയാണെങ്കില്‍ വീട് പൂട്ടാതെ രോകാറുണ്ടോ? അതു പോലുള്ള മുന്‍കരുതലുകള്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും അത്യാവശ്യമാണെന്നാണ് എന്‍പിസിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയിൽ വീടിന്റെ വാതില്‍ അടയ്ക്കാതെ നിങ്ങൾ കിടന്നുറങ്ങാറുണ്ടോ? പുറത്തു പോകുകയാണെങ്കില്‍ വീട് പൂട്ടാതെ രോകാറുണ്ടോ? അതു പോലുള്ള മുന്‍കരുതലുകള്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും അത്യാവശ്യമാണെന്നാണ് എന്‍പിസിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയിൽ വീടിന്റെ വാതില്‍ അടയ്ക്കാതെ നിങ്ങൾ കിടന്നുറങ്ങാറുണ്ടോ? പുറത്തു പോകുകയാണെങ്കില്‍ വീട് പൂട്ടാതെ പോകാറുണ്ടോ? അതു പോലുള്ള മുന്‍കരുതലുകള്‍ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും അത്യാവശ്യമാണെന്നാണ് എന്‍പിസിഐ ചൂണ്ടിക്കാട്ടുന്നത്. യുപിഐ അടക്കമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന്് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീണ റായ് പറയുന്നു. ലോക്ഡൗണ്‍ വേളയിൽ ചെറുകിടക്കച്ചവടക്കാരുടെ ഇടയിൽ ഡിജിറ്റൽ ഇടപാടുകൾ ഉയർന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് പ്രവീണ ഓർമപ്പെടുത്തുന്നത്.

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാന്‍ തുടര്‍ച്ചയായ നടപടികള്‍

ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ രാജ്യവ്യാപകമായി തങ്ങള്‍ നിരീക്ഷിച്ചു വരുന്നുണ്ടെന്ന് അവർ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുകള്‍ക്കു ശ്രമം നടന്നാല്‍ അതു തടയാനുള്ള നടപടികള്‍ തല്‍ക്ഷണം നടത്തുന്നുണ്ടെന്നും പ്രവീണ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് അറിയിക്കുവാന്‍ ഉപഭോക്താക്കളും തയ്യാറാവണം.

യുപിഐ ഇടപാടുകള്‍ ഏറെ സൗകര്യപ്രദം

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ ഒരു മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകള്‍ നടത്തുകയും ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ്.  സുഹൃത്തുക്കള്‍ക്കു പണം കൈമാറുന്നതു മുതല്‍ കച്ചവടക്കാര്‍ക്കുള്ള തുക നല്‍കുന്നതുവരെയും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നതു മുതല്‍ വിവിധ ബില്ലുകള്‍ അടയ്ക്കുന്നതു വരെയുമുള്ള നിരവധി ഇടപാടുകള്‍ യുപിഐ വഴി തല്‍സമയം ലളിതവും സുരക്ഷിതവുമായി നടത്താം. ഇതോടൊപ്പം തന്നെ അതിന്റെ സുരക്ഷിതത്വത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്. യുപിഐ ഇടപാടുകളില്‍ മാത്രമല്ല, മറ്റ് ഡിജിറ്റല്‍ ഇടപാടുകളിലും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കാര്‍ഡ് നമ്പര്‍, അത് കാലാവധി തീരുന്ന തീയതി, സിവിവി, ഒടിപി തുടങ്ങിയവയും ഒരു കാരണവശാലും ആരുമായും പങ്കു വെക്കരുത്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കുകയും ചെയ്യരുത്.

എസ്എംഎസ് പരിശോധിക്കുക

യുപിഐ പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധാലുവായിരിക്കുക എന്നതാണ് മറ്റൊന്ന്. യുപിഐ ആപ്പിന്റെ പിന്‍ പേജില്‍ മാത്രമേ അത് എന്റര്‍ ചെയ്യാവു എന്നതും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങള്‍ യുപിഐ പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം കുറവു ചെയ്യപ്പെടും. ഏതെങ്കിലും സംശയകരമായ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടാല്‍ ബാങ്കിനെ അറിയിക്കുക, മികച്ച കച്ചവട സ്ഥാപനങ്ങള്‍ വഴി മാത്രം ഓണ്‍ലൈനായുള്ള വാങ്ങലുകള്‍ നടത്തുക, ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ എസ്എംഎസ് പരിശോധിക്കുക, യുപിഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ കര്‍ശനമായി പിന്തുടരണം.

പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് യുപിഐ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് അത് ഉപയോഗിച്ചു തുടങ്ങാം. ബാങ്കിന്റെ പ്രവര്‍ത്തന സമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവന്‍ സമയവും യുപിഐ ഇടപാടുകള്‍ നടത്തുകയുമാവാം. പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവില്‍ ഇതിലൂടെ നടത്താനാവുക. എന്നാല്‍ ഇക്കാര്യത്തില്‍ വിവിധ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. ഐപിഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി. അക്കൗണ്ടുകള്‍ വഴിയുള്ള പണമയക്കലിനു പുറമെ സ്‌കാന്‍ ചെയ്ത് പണം നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. ഇത്തരം നിരവധി സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

ADVERTISEMENT

English Summery: Beware of Digital Transactions