തൊഴില്‍ കാലത്ത് എംപ്ലോയര്‍ക്ക് നല്‍കുന്ന സേവനത്തിന് പകരമായി വിരമിക്കുമ്പോള്‍ തിരിച്ച് നല്‍കുന്നതാണ് ഗ്രാറ്റിയുറ്റി. സാധാരണ വിരമിക്കുമ്പോഴാണ് ഇത് നല്‍കാന്‍ വ്യവസ്ഥയെങ്കിലും മരണം,തൊഴില്‍ നഷ്ടം പോലെ വിനാശകരമായ എന്തെങ്കിലും സംഭവിച്ചാലും തൊഴിലാളി ഈ ആനുകൂല്യത്തിന് അര്‍ഹനാണ്. നിലവില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴില്‍ കാലത്ത് എംപ്ലോയര്‍ക്ക് നല്‍കുന്ന സേവനത്തിന് പകരമായി വിരമിക്കുമ്പോള്‍ തിരിച്ച് നല്‍കുന്നതാണ് ഗ്രാറ്റുറ്റി. സാധാരണ വിരമിക്കുമ്പോഴാണ് ഇത് നല്‍കാന്‍ വ്യവസ്ഥയെങ്കിലും മരണം,തൊഴില്‍ നഷ്ടം പോലെ വിനാശകരമായ എന്തെങ്കിലും സംഭവിച്ചാലും തൊഴിലാളി ഈ ആനുകൂല്യത്തിന് അര്‍ഹനാണ്. നിലവില്‍ ഗ്രാറ്റുറ്റിക്ക് അര്‍ഹത വേണമെങ്കില്‍ ആ സ്ഥാപവനത്തില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും സേവനം നടത്തിയിരിക്കണം.

കോവിഡ് പശ്ചാത്തലം

ADVERTISEMENT

കോവിഡ് പശ്ചാത്തലത്തില്‍ കോടാനുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് പാലയനം തുടങ്ങിയതോടെ ലേബര്‍ ചട്ടങ്ങളിലും മാറ്റം വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്രര്‍ക്ക് ഫ്രം ഹോം എന്ന രീതി നടപ്പായതോടെ തൊഴില്‍ നിയമങ്ങള്‍ ഇതിന്് പറ്റുന്ന വിധത്തില്‍ മാറ്റുന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം മതി

ADVERTISEMENT

നിലവില്‍ ഒരു സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നയാള്‍ക്ക് അയാളുടെ ഗ്രാറ്റുറ്റി വിഹിതം ലഭിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ ചട്ടമടക്കമുള്ള വിവിധ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഇനി ഒരു വര്‍ഷത്തെ സര്‍വിസുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമാറാണ് ഭേദഗതി. ഇതിലൂടെ കോവിഡ് പോലെ അപ്രതീക്ഷിത സംഭവമുണ്ടാകുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

ജിഗ് വര്‍ക്കേഴ്‌സ്

ADVERTISEMENT

സ്വതന്ത്ര കരാറുകാര്‍, സ്വിഗി, സൊമാറ്റോ, ഊബര്‍, ആമസോണ്‍, എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നവര്‍,ഓണ്‍ കോള്‍ വര്‍ക്കര്‍മാര്‍, താത്കാലിക തൊഴിലാളികള്‍ മുതലാവയരടങ്ങുന്ന ജിഗ് വര്‍ക്കേഴ്‌സിന്റേത് ഇന്ന് വലിയൊരു തൊഴില്‍ മേഖലയാണ്.ഇവര്‍ക്ക് വേണ്ടി സാമുഹ്യ സുരക്ഷ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്്

മിനിമം കൂലി

നിലവില്‍ രാജ്യത്തെ 30 ശതമാനം തൊഴിലാളികള്‍ മാത്രമാണ് മിനിമം കൂലിയുടെ പരിധിയില്‍ വരുന്നത്. ഇത് സാര്‍വത്രികമായി നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. എന്നാല്‍ 150-200 രൂപ കൂലി കൊടുക്കാന്‍ പോലും തയ്യാറല്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കൊണ്ട് ഇത് നടപ്പാക്കിക്കുക എളുപ്പമല്ല.