വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ശമ്പളകുറവും യാഥാര്‍ഥ്യമായതോടെ അത്യാവശ്യസാധനങ്ങള്‍ പോലും ഇ എം ഐയില്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ ഇളവില്‍ സാമ്പത്തിക പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് പണമില്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍

വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ശമ്പളകുറവും യാഥാര്‍ഥ്യമായതോടെ അത്യാവശ്യസാധനങ്ങള്‍ പോലും ഇ എം ഐയില്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ ഇളവില്‍ സാമ്പത്തിക പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് പണമില്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ശമ്പളകുറവും യാഥാര്‍ഥ്യമായതോടെ അത്യാവശ്യസാധനങ്ങള്‍ പോലും ഇ എം ഐയില്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ ഇളവില്‍ സാമ്പത്തിക പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് പണമില്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ശമ്പളകുറവും യാഥാര്‍ഥ്യമായതോടെ അത്യാവശ്യസാധനങ്ങള്‍ പോലും ഇ എം ഐയില്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ ഇളവില്‍ സാമ്പത്തിക പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് പണമില്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ കൂടുന്നത്. വളരെ വില കുറഞ്ഞ അത്യാവശ്യ വസ്തുക്കളാണെങ്കില്‍ പോലും ഉപഭോക്താക്കള്‍ കാര്‍ഡിലാണ് വാങ്ങുന്നത്. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ ഷൂ വരെ ഇങ്ങനെ ഇ എം ഐ അടിസ്ഥാനത്തിലാണ് വാങ്ങുന്നതെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ശമ്പളം കുറഞ്ഞു

ADVERTISEMENT

കോവിഡ് 19 മഹാമാരി രാജ്യത്തെ 82 ശതമാനം പേരെയും സാമ്പത്തികമായി ബാധിച്ചുവെന്നാണ് കണക്ക്. ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. വലിയ സ്ഥാപനങ്ങള്‍ അടക്കം പ്രതിസാന്ധിയിലായതോടെ പലരുടെയും ശമ്പള വരുമാനത്തില്‍ വെട്ടികുറയ്ക്കലുകളുണ്ടായി. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പണം നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഏറെ പേരും. കോവിഡ് ബാധ നിയന്ത്രണാതീതമാവുന്നതിനാല്‍  വീണ്ടും തൊഴില്‍ നഷ്ടവും ശമ്പളക്കുറവും വ്യക്തികളെ അലട്ടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള ഉപഭോക്തൃ സമീപനങ്ങള്‍ തെളിയിക്കുന്നത്. ലോക്ഡൗണ്‍ സാവധാനം പിന്‍വലിച്ചതോടെ ക്രെഡിറ്റ് കാര്‍ഡ് അധിഷ്ഠിത കച്ചവടത്തില്‍ 70 ശതമാനമാണ് വര്‍ധന. ക്രെഡിറ്റ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് 5.44 കോടി ക്രെഡിറ്റ് കാര്‍ഡുകളാണുള്ളത്. എന്നാല്‍ സജീവമായിട്ടുള്ളത് 5.01 കോടിയാണ്. ഇതില്‍ 2.76 കോടി കാര്‍ഡുടമകളും റീട്ടെയ്ല്‍ വായ്പ, പേഴ്‌സണല്‍ ലോണ്‍ തുടങ്ങിയ ബാധ്യതകളുള്ളവരുമാണ്.

ഇ എം ഐ അധിഷ്ഠിത കച്ചവടത്തിനും ലോണുകള്‍ക്കും ലോക്ഡൗണിന് ശേഷം വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സൂചന നല്‍കുന്നത്. ചെറിയ വിലയുള്ള അത്യാവശ്യ ഉത്പന്നങ്ങള്‍ വരെ ഇ എം ഐ യില്‍ വാങ്ങാനാണ് താത്പര്യം. അത്രയേറെ പണദൗര്‍ലഭ്യത്തിലാണ് ആളുകള്‍.ഒഴിച്ച് കൂടാനാവില്ല എങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഈ കോവിഡ് കാലത്ത് നല്ലതാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാം.

അടിയന്തര സ്വഭാവമില്ലെങ്കില്‍ ഒഴിവാക്കാം

തിരിച്ചടവ് പ്രയാസം അനുഭവിക്കുന്നവര്‍ക്കായി രണ്ട് ഘട്ടങ്ങളിലായി ആറു മാസത്തെ ഇളവ് ആര്‍ ബി ഐ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ തുടങ്ങി ആഗസ്റ്റ് വരെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് ഒഴിവുണ്ട്. എന്നാല്‍ വളരെ ശ്രദ്ധിച്ച് രോഗം പോലുള്ള അത്യാവശ്യമല്ലെങ്കില്‍ ഇതൊഴിവാക്കുകയാണ് നല്ലത്. കാരണം 40 ശതമാനം വരെ വാര്‍ഷിക പലിശനിരക്കാണ് ബാങ്കുകള്‍ ഇക്കാലയളവില്‍ ഈടാക്കുക. മോറട്ടോറിയം സ്വീകരിച്ചിട്ടുള്ളവരുടെ പുതിയ പര്‍ച്ചേസുകള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പലിശ കുന്നുകൂടാന്‍ തുടങ്ങും. കാരണം നിലവിലുള്ള ഡ്യൂ അടയ്ക്കാതെയാണ് മറ്റൊരു പര്‍ച്ചേസ് നടത്തുന്നത്. മോറട്ടോറിയം ഇവിടെ ബാധകമല്ല.

വിപുലീകരണം നല്ലതല്ല

എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് വീശുന്ന മാനസികാവസ്ഥ ഇനിയും തുടരുന്നുണ്ടെങ്കില്‍ ഉടന്‍ മാറ്റുക. വരുമാനം കുറയുകയും വലിയ പലിശ ബാധ്യതയുളള ചെലവ് കുറയാതിരിക്കുകയും ചെയ്യുന്നത് വലിയ ബാധ്യത ക്ഷണിച്ച് വരുത്തും. പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി എത്ര കാലം തുടരും എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍. ലോക്ഡൗണ്‍ അവസാനിച്ചതോടെ പല ഇ കൊമേഴ്‌സ് കമ്പനികളും ആകര്‍ഷകമായ പാക്കേജില്‍ അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീഴരുത്. ഈ പ്രതിസന്ധികാലത്ത് ആവശ്യങ്ങളെ വിപുലീകരിക്കലല്ല മറിച്ച് ലഘൂകരിക്കുകയാണ് വേണ്ടത്.

അവഗണന വേണ്ട

നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുുകള്‍, അവയെത്ര ചെറുതാണെങ്കിലും അവഗണന പാടില്ല. ഇത്തരം ബില്ലുകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുക എന്നാല്‍ വലിയ ബാധ്യത ക്ഷണിച്ചു വരുത്തുകയാണ്. കുടിശിക തുകയ്ക്ക് പലിശ ഈടാക്കുന്നത് ചുരുങ്ങിയത് 40 ശതമാനമാണ്. ഇത് 60 ശതമാനം വരെ പോകാം. പരമാവധി 9 ശതമാനത്തിന് മറ്റ് ലോണുകള്‍ ലഭ്യമായ അവസ്ഥയിലാണ് അവഗണന കൊണ്ട് ഇത്ര വലിയ തുക നല്‍കേണ്ടി വരുന്നത്.

വായ്പ വഴിയടയും

അടവ് ഒരു മാസത്തിലധികം താമസിച്ചാല്‍ ഇത് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപെടുകയും ഏഴ് വര്‍ഷം നിലനില്‍ക്കുകയും ചെയ്യും. കുടിശിക ഇനിയും കൂടുതലായാല്‍ പിന്നീട് ഭാവിയില്‍ വായ്പകളെയും അത് ബാധിക്കും. അതുകൊണ്ട് ബില്ലുകള്‍ അവഗണിക്കാതിരിക്കുക. തീരെ നിവൃത്തിയില്ലാത്ത സാഹചര്യമാണെങ്കില്‍ സ്വര്‍ണപണയമടക്കമുള്ള പലിശ കുറഞ്ഞ വായ്പകളെടുത്ത് ആവശ്യങ്ങള്‍ നിറവേറ്റുക. കാരണം 8.8 ശതമാനത്തില്‍ വരെ ഇന്ന് സ്വര്‍ണപണയവായ്പകള്‍ ലഭ്യമാണ്.

ADVERTISEMENT

English Summery:Controll Your Credit Card Usage