എക്കാലത്തേയും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന് 37,280 രൂപയായി. ഗ്രാമിന് 4,660 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഔണ്‍സിന് 1,843 ഡോളറിലാണ് വ്യാപാരം. ലോകത്ത് കോവിഡ് വൈറസ് ആശങ്ക കുതിച്ചുയരുന്നതിനോടൊപ്പം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണ വില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന് 37,280 രൂപയായി. ഗ്രാമിന് 4,660 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഔണ്‍സിന് 1,843 ഡോളറിലാണ് വ്യാപാരം. ലോകത്ത് കോവിഡ് വൈറസ് ആശങ്ക ഉയരുന്നതിനോടൊപ്പം തന്നെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞ ലോഹത്തിന്റെ ഡിമാന്റമുയരുകയാണ്. ഒരാഴ്ച മുമ്പ് പവന് 36,680 രൂപയും ഗ്രാമിന് 4,585 രൂപയുമായിരുന്നു വില. 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പൊതുവെ ആപത്ഘട്ടത്തിലെ നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി ഇവിടെ അര്‍ത്ഥപൂര്‍ണമാകുുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സ്വര്‍ണത്തിന് 27 ശതമാനം വില കൂടിയിട്ടുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതും കാരണമാണ്. സ്വര്‍ണ വില ഇങ്ങനെ കുതിക്കുകയാണെങ്കില്‍ അരലക്ഷത്തിലേക്ക് എത്താന്‍ വലിയ താമസമുണ്ടാകില്ല.

ADVERTISEMENT

ആറ് മാസം,വളര്‍ച്ച 27ശതമാനം

ആറ് മാസം കൊണ്ട് മഞ്ഞലോഹത്തിനുണ്ടായ വില വര്‍ധന 27 ശതമാനമാണ്. അതായത് ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി കുട്ടികള്‍ക്കോ ഭാര്യക്കോ നല്‍കിയിരുന്നുവെങ്കില്‍ ഇന്നതിന്റെ മൂല്യം 1.27 ലക്ഷം രൂപയായി ഉയരുമായിരുന്നു. നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ വേറെ ഏത് രംഗത്താണ് ഈ നേട്ടം ഉണ്ടാകുക. ഇനിയും വില ഉയരുമെന്ന പ്രവചനങ്ങള്‍ ഫലവത്താകുന്നതിന്റെ സൂചനകളാണ് ഇപ്പോഴും സ്വര്‍ണ വിപണിയില്‍ തിളങ്ങുന്നതെന്നതിനാല്‍ നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമാണ്.

ADVERTISEMENT

സ്വര്‍ണവില കുതിപ്പ് തുടങ്ങിയതോടെ പലരും അവരുടെ പോര്‍ട്ട്ഫോളിയോ സ്വര്‍ണമയമാക്കുന്നുണ്ട്. സാധാരണ നിലയില്‍ ഒരാള്‍ക്ക് ആകെ നിക്ഷേപത്തിന്റെ പത്ത് ശതമാനം വരെ സ്വര്‍ണം ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നിക്ഷേപ ശതമാനം അല്പം കൂട്ടുന്നതിലും തെറ്റില്ല. കാരണം പലിശ നിരക്കിലെ ഇടിവും കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളും നിമിത്തം ഇന്നത്തെ സാഹചര്യത്തില്‍ മറ്റ് നിക്ഷേപങ്ങള്‍ ഒന്നും കാര്യമായ നേട്ടം നല്‍കുന്നില്ല. പ്രത്യേകിച്ച് കുറഞ്ഞ കാലയളവില്‍.പെട്ടെന്നു പണമാക്കി മാറ്റാമെന്ന നേട്ടവും സ്വർണത്തെ ആകർഷകമാക്കുന്നുണ്ട്.

English Summery: Gold Price is Increasing