സ്വര്‍ണം വില്‍ക്കാന്‍ തയ്യാറെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. സ്വര്‍ണവില വില കുതിച്ചുയര്‍ന്നതും കോവിഡ് പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞതും ഇതിനു കാരണങ്ങളുമാണ്. എന്നാല്‍ കൈവശമുള്ള സ്വര്‍ണം വിറ്റു കിട്ടുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നത്് നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണം വില്‍ക്കാന്‍ തയ്യാറെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. സ്വര്‍ണവില വില കുതിച്ചുയര്‍ന്നതും കോവിഡ് പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞതും ഇതിനു കാരണങ്ങളുമാണ്.

എന്നാല്‍  കൈവശമുള്ള സ്വര്‍ണം വിറ്റു കിട്ടുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നത്് നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം. സമ്പന്നവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍  നികുതി നിരക്ക് 30% വരെ  ആകാം..

ADVERTISEMENT

എത്ര കാലം കൈവശം വെച്ചു?

സ്വര്‍ണം വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു കിട്ടുന്ന ലാഭത്തിനാണ് നികുതി ബാധകമാകുക.  മൂലധനനേട്ടത്തിനുള്ള നികുതി  അഥവാ ക്യാപ്പിറ്റല്‍  ഗെയിന്‍ ടാക്‌സാണ് ഇവിടെ ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ തുകയില്‍ നിന്നും വാങ്ങിയ സമയത്തെ വില കുറച്ച ശേഷം ഉള്ള ലാഭത്തിനാണ് നികുതി വരിക.

ADVERTISEMENT

നിങ്ങള്‍ സ്വര്‍ണം എത്ര കാലം കൈവശം വെച്ചു, വിറ്റപ്പോള്‍  എത്ര രൂപ ലാഭം കിട്ടി, നിങ്ങളുടെ നികുതി സ്ലാബ് എത്ര എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദായനികുതി നൽകേണ്ടത്.

വാങ്ങി 36 മാസത്തിനുള്ളില്‍ അഥവാ മൂന്നു വര്‍ഷത്തിനകം വിറ്റാല്‍ കിട്ടുന്ന ലാഭം  ഹ്രസ്വകാല മൂലധനനേട്ടമാണ്. ഇവിടെ നിങ്ങളുടെ  ആദായനികുതി സ്ലാബ് നിരക്കാണ്  ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ ലാഭം ആ സാമ്പത്തിക വര്‍ഷത്തെ നിങ്ങളുടെ മൊത്തം വരുമാനത്തില്‍ കൂട്ടുകയും അതനുസരിച്ച് നികുതി നല്‍കുകയും വേണം. അതായത് താഴ്്ന്ന നികുതി സ്ലാബ് ഉള്ളവര്‍ക്ക് അഞ്ചും ഉയര്‍ന്ന സ്ലാബുകാര്‍ക്ക് 20 അല്ലെങ്കില്‍ 30 ശതമാനം വരെ നികുതി ബാധകമാകും.

ADVERTISEMENT

മൂന്നു വര്‍ഷത്തിലധികം കൈവശം വെച്ച സ്വര്‍ണമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാലമൂലധനനേട്ടത്തിനാണ് നികുതി നല്‍കേണ്ടി വരുക. ഇവിടെ  20% നിരക്കിലാണ് ആദായനികുതി ബാധകം സര്‍ചാര്‍ജും എഡ്യൂക്കേഷന്‍ സെസും അടക്കം 20.8% നികുതി വരും. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ആണ് വില്‍പ്പന എങ്കില്‍ ഇന്‍ഡക്‌സേഷന്‍ ബെനിഫിറ്റ് കിട്ടും.  അതായത് കിട്ടുന്ന ലാഭത്തില്‍ നിന്നും പണപ്പെരുപ്പം കഴിച്ചുള്ള തുകയ്ക്ക് നികുതി നൽകിയാൽ മതി.

English Summery: Know the Tax Implications of Gold while Selling it