കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാജ്യത്ത് 12.1 കോടി പേരുടെ തൊഴില്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. ഇതിന് മുമ്പ് തന്നെ രൂപം കൊണ്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായവരും അനവധിയാണ്. സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യാവസായങ്ങളാണ് ഈ രണ്ട് പ്രതിസന്ധികളുടെയും പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാജ്യത്ത് 12.1 കോടി പേരുടെ തൊഴില്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യാവസായങ്ങളാണ് പ്രതിസന്ധി ഏറെയു നേരിടുന്നത്. തൊഴില്‍ നഷ്ടമായവരില്‍ കൂടുതലും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നവരുമാണ്.

50 ശതമാനം ആറ് മാസം

ADVERTISEMENT

ഈ സാഹചര്യത്തില്‍ തൊഴില്‍ രഹിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇ എസ് ഐ കോര്‍പ്പറേഷന് കീഴിലുള്ള തൊഴില്‍ രഹിത ആനുകൂല്യമാണ് വര്‍ധിപ്പിക്കുന്നത്.  അവസാന ശമ്പളത്തിന്റെ 50 ശതമാനം ആറ് മാസത്തേയക്ക് നല്‍കുന്ന തരത്തിലാണ് തൊഴില്‍ രഹിത ആനുകൂല്യം ഇപ്പോള്‍ പരിഗണിക്കുന്നത്. കൂടാതെ നിലവില്‍ ഒരു തൊഴിലാളിക്ക്് അയാളുടെ ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ തൊഴില്‍ നഷ്ടത്തിനുള്ള ആനുകൂല്യം ലഭിച്ചിരുന്നുള്ളു. ഇതിന് മാറ്റം വരുത്തി അവസരങ്ങളുടെ എണ്ണം കൂട്ടും. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുടെ പണിപ്പുരയിലാണ്. രാജ്യത്തെ 3.2 കോടി ജീവനക്കാര്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍ പരിധിയിലുണ്ട്. ഉടന്‍ പ്രാബല്യത്തില്‍ വരുത്താനാവും വിധമാകും ഇതു പരിഗണിക്കുക.

നിലവിലെ സ്ഥിതി

ADVERTISEMENT

നിലവില്‍ ഇ എസ് ഐ യുടെ കീഴിലുള്ള ബീമ വ്യക്തി കല്യാണ്‍ യോജനയനുസരിച്ച് തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 25 ശതമാനം മൂന്ന് മാസത്തേയ്ക്ക ലഭിച്ചിരുന്നു. പല വിദേശ രാജ്യങ്ങളിലും തൊഴില്‍ നഷ്ടമായവര്‍ക്ക് ശമ്പളത്തിന്റെ നല്ലൊരു ശതമാനം തുക പിന്നീട് മറ്റൊരു തൊഴില്‍ ലഭിക്കുന്നതു വരെ സഹായമായി നല്‍കാറുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതുനുമുള്ള പിന്തുണ എന്ന നിലയിലാണ് ഇത് നല്‍കുന്നത്. പുതിയ തൊഴിലില്‍ എൻറോൾ ചെയ്യപ്പെടുന്നതോടെ ഈ ആനുകൂല്യം നിര്‍ത്തുകയും ചെയ്യും.

English Summary : What will You Get if You Lost Job