നിങ്ങളുടെ വരുമാനം നികുതി പരിധിയില്‍ താഴെയാണെങ്കിലും ഇനിമുതല്‍ ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ടി വന്നേയ്ക്കും. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പുതുതായി കൊണ്ടുവന്ന ചില മാനദണ്ഡങ്ങളാണ് ഇതിന് പിന്നില്‍. നികുതി വെട്ടിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുകയാണ് ലക്ഷ്യം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ വരുമാനം നികുതി പരിധിയില്‍ താഴെയാണെങ്കിലും ഇനിമുതല്‍ ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ടി വന്നേയ്ക്കും. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പുതുതായി കൊണ്ടുവന്ന ചില മാനദണ്ഡങ്ങളാണ് ഇതിന് പിന്നില്‍. നികുതി വെട്ടിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുകയാണ് ലക്ഷ്യം.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കിലും (മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരിധി 3 ലക്ഷം) പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ ഒന്നിന്റെ പരിധിയില്‍ വന്നാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതായി വരും. പ്രഖ്യാപിത വരുമാനവും ചെലവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്. ചിലരുടെ വരുമാനം ആദായ നികുതി പരിധിയ്ക്കകത്തായിരിക്കും. എന്നാല്‍ അതേ സാമ്പത്തിക വര്‍ഷം ആ വ്യക്തിയുടെ ചെലവ് വരുമാനവുമായി പൊരുത്തപ്പെടുന്ന വിധത്തിലായിരിക്കുകയുമില്ല.

ADVERTISEMENT

അയല്‍രാജ്യങ്ങളിലേക്കുള്ള  തീര്‍ഥയാത്രകള്‍ 

വരുമാനം നികുതി പരിധിയ്ക്കകത്താണെങ്കിലും ഇനി പറയുന്ന മനദണ്ഡങ്ങളില്‍ പെടുന്ന ആളാണെങ്കില്‍ ഐ ടി ആര്‍ ഫയല്‍ ചെയ്തിരിക്കണമെന്ന് പുതിയ ചട്ടം അനുശാസിക്കുന്നു. വര്‍ഷം ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍, സ്വന്തമായിട്ടോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ വിദേശയാത്രയ്ക്ക് രണ്ട് ലക്ഷം രൂപയോ കൂടുതലോ ചെലവിടുന്നവര്‍, ഒന്നോ ഒന്നിലധികമോ കറണ്ട് അക്കൗണ്ടുകളിലായി ഒരു കോടി രൂപയ്ക്ക് മേല്‍ നിക്ഷേപിച്ചിട്ടുള്ളവര്‍. ഇത്തരക്കാര്‍ക്ക് വരുമാനം പരfധിയ്ക്കകത്താണെങ്കിലും ഐ ടി ആര്‍ ഫയല്‍ ചെയ്തിരിക്കണം. എന്നാല്‍ വിദേശയാത്രയ്ക്ക് ചില ഒഴിവുകളുണ്ട്. തൊട്ടടുത്ത അയല്‍രാജ്യങ്ങളിലേക്ക് നടത്തുന്ന തീര്‍ഥയാത്രകള്‍ ഇതില്‍ പെടില്ല.

ADVERTISEMENT

ഈ മൂന്ന് വിഭാഗത്തിലുളളവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും നല്‍കേണ്ടതില്ല. എന്നാൽ നികുതി അധികൃതരുടെ അന്വേഷണങ്ങള്‍ക്ക് തൃപ്്തികരമായ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട രേഖകൾ എട്ടു വര്‍ഷം വരെ സൂക്ഷിക്കേണ്ടതാണ്.

English Summary : Know these Changes in ITR Filing