എനിക്ക് 78ഉം ഭാര്യയ്ക്ക് 68 ഉം വയസ്സാണ് പ്രായം. ഞങ്ങളുടെ മൂന്നു മക്കളുടെയും പേരിൽ 50,000 രൂപ വീതം 94 മാസ കാലാവധിയിൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. കാലാവധിയെത്തുമ്പോൾ ഒരു ലക്ഷം രൂപ വീതം ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന തുകയിൽനിന്നു നികുതി കൊടുക്കണോ? ചന്ദ്രശേഖരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് 78ഉം ഭാര്യയ്ക്ക് 68 ഉം വയസ്സാണ് പ്രായം. ഞങ്ങളുടെ മൂന്നു മക്കളുടെയും പേരിൽ 50,000 രൂപ വീതം 94 മാസ കാലാവധിയിൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. കാലാവധിയെത്തുമ്പോൾ ഒരു ലക്ഷം രൂപ വീതം ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന തുകയിൽനിന്നു നികുതി കൊടുക്കണോ?   

ചന്ദ്രശേഖരൻ, കൊല്ലം

ADVERTISEMENT

50,000 രൂപ വീതം മക്കളുടെ പേരിൽ നിക്ഷേപിക്കുമ്പോൾ അത് മക്കൾക്കു താങ്കൾ നൽകുന്ന തുകയായി വേണം കണക്കാക്കാൻ. സാധാരണ ഗതിയിൽ 50,000 രൂപയ്ക്കു മേൽ പ്രതിഫലം ഒന്നും കൂടാതെ മറ്റൊരാളിൽനിന്നു ലഭിക്കുന്ന തുകകൾ വകുപ്പ് 56 പ്രകാരം ഇൻകം ഫ്രം അദർ സോഴ്സസ് എന്ന ഗണത്തിനടിയിൽ തുക കൈപ്പറ്റുന്ന ആളുടെ ആദായനികുതി ചുമത്തപ്പെടേണ്ട വരുമാനമായി കണക്കാക്കേണ്ടതാണ്.

എന്നാൽ വകുപ്പ് 56 പ്രകാരം ചില ബന്ധുക്കളുടെ പക്കൽ നിന്നു ലഭിക്കുന്ന തുകകൾ നികുതിദായകന്റെ വരുമാനമായി കണക്കാക്കേണ്ടതില്ല. ആ ബന്ധുക്കൾ ഏതൊക്കെയാണ് എന്ന്  ‘റിലേറ്റീവ്’ എന്ന പദത്തിന്റെ നിർവചനത്തിൽ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ ഈ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അവരിൽനിന്നു ലഭിക്കുന്ന തുകകൾ നികുതി ചുമത്തപ്പെടേണ്ട വരുമാനമായി കണക്കാക്കപ്പെടില്ല. അതുകൊണ്ട്, താങ്കളോ ഭാര്യയോ മക്കൾക്കു കൊടുക്കുന്ന തുകകൾ 50,000 രൂപയിൽ കവിഞ്ഞാൽ പോലും അതിന്മേൽ അവർക്കു നികുതിബാധ്യത ഇല്ല. എന്നാൽ, അവരുടെ പേരിൽ നിക്ഷേപിച്ചിരിക്കുന്ന തുകമേലുള്ള പലിശ അവരുടെ നികുതി ചുമത്തപ്പെടേണ്ട വരുമാനമായി കണക്കാക്കപ്പെടും.

ADVERTISEMENT

ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ

English Summary : Interst Income from Cooperative Banks