കൃത്യമായ കുടുംബ ബജറ്റ് ഇല്ലാതിരുന്നതാണണ് കോവിഡ് കാലത്ത് പലര്‍ക്കും പ്രശ്‌നമായതെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്നു സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. നമുക്ക് ആവശ്യമുള്ളതും അത്യാവശ്യമുള്ളതും തരംതിരിക്കുക എന്നതാണ് കുടുംബ ബജറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യമായ കുടുംബ ബജറ്റ് ഇല്ലാതിരുന്നതാണ്  കോവിഡ് കാലത്ത് പലര്‍ക്കും പ്രശ്‌നമായതെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്നു സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. നമുക്ക് ആവശ്യമുള്ളതും അത്യാവശ്യമുള്ളതും തരംതിരിക്കുക എന്നതാണ് കുടുംബ ബജറ്റ് തയ്യാറാക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യേണ്ടതെന്ന് ഐസിഐസിഐ പ്രു എഎംസിയുടെ പ്രോഡക്ട് സ്പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ കെ വി സജേഷ് ചൂണ്ടിക്കാട്ടി.
എമര്‍ജന്‍സി ഫണ്ടുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലര്‍ക്കും ബോധ്യമായത് ഈ മഹാമാരിക്കാലത്താണെന്നും സജേഷ് അദ്ദേഹം പറഞ്ഞു. നമ്മുടെ ബാധ്യതകള്‍ കുറക്കുന്നതും വളരെ പ്രസക്തമാണ്. എത്രത്തോളം ഇഎംഐ താങ്ങാനാവും എന്നതു കണ്ടെത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. വീട്ടില്‍ ഇരിക്കുമ്പോള്‍ ഓണ്‍ലൈനില്‍ അത്യാവശ്യമില്ലാത്തവ വാങ്ങുന്ന രീതി പലര്‍ക്കുമുണ്ടെന്നും സജീഷ് ചൂണ്ടിക്കാട്ടി.

‌പ്രതീക്ഷിക്കാത്ത നിരവധി ചെലവുകള്‍

ADVERTISEMENT

കോവിഡിനെ തുടര്‍ന്ന് പലരുടേയും വരുമാനം കുറഞ്ഞു എന്നു മാത്രമല്ല, പ്രതീക്ഷിക്കാത്ത നിരവധി ചെലവുകള്‍ ഉയര്‍ന്നു വന്നുവെന്ന് ഫിനാൻഷ്യൽ ട്രെയ്നറായ മനോജ് ടി നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക കാര്യങ്ങള്‍ എഴുതി വെയ്ക്കുന്നതിലൂടെ ആവശ്യങ്ങളും ആഡംബരങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന വിധത്തിലുള്ള മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ ഇന്നു ലഭ്യമാണ്. ഹ്രസ്വകാല-ഇടക്കാല ലക്ഷ്യങ്ങള്‍ക്കായി അതിനു യോജിച്ച മ്യൂചല്‍ ഫണ്ട് പദ്ധതികളാണ് കണ്ടെത്തേണ്ടത്. ദീര്‍ഘകാലത്തേക്ക് ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളും ദീര്‍ഘകാല ഡെറ്റ് പദ്ധതികളും പ്രയോജനപ്പെടുത്താം.

നേരത്തെ നിക്ഷേപം ആരംഭിക്കണം

ADVERTISEMENT

പരമാവധി നേരത്തെ നിക്ഷേപം ആരംഭിക്കുകയും സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്യുക വഴി നഷ്ടസാധ്യതകള്‍ കുറക്കാമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങളുടെ കാര്യത്തില്‍ അച്ചടക്കം പാലിക്കുന്നതിനും ഏറെ പ്രാധാന്യമുണ്ട്. ചെലഴിക്കുന്നതിനു ശേഷമല്ല. അതിനു മുന്‍പേ തന്നെ നിക്ഷേപത്തിന് എത്ര മാറ്റി വെക്കുമെന്ന് നിശ്ചയിച്ചിരിക്കണം. വിപണി ഉയരുന്നുവോ ഇടിയുന്നുവോ എന്നതനുസരിച്ചല്ല നിക്ഷേപിക്കാന്‍ തീരുമാനം എടുക്കേണ്ടതെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
കുടുംബ ബജറ്റില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനുകള്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് മനോജ് നീലകണ്ഠന്‍ സൂചിപ്പിച്ചു. ഇതിലൂടെ നിക്ഷേപത്തിന്റെ വരുമാനം മാത്രം ഉപയോഗിച്ചു ചെലവുകള്‍ നേരിടാനാവും. മൂലധനം ഇതിനു പുറമെ നിലനില്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  പി ജി സുജ മോഡറേറ്ററായി.

English Summary : Smart Investor Webinar on Family Budgeting

ADVERTISEMENT