ഒക്ടോബര്‍ 16വരെ അപേക്ഷിക്കാം ഉത്സവകാലത്തിന്‌ മുമ്പായി കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങാന്‍ നിക്ഷേപകര്‍ക്ക്‌ അവസരവുമായി സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ (എസ്‌ജിബി)സ്‌കീം ഏഴാം സീരിസിന്റെ വിതരണം തുടങ്ങി. ഗ്രാമിന്‌ 5,051 രൂപയാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിന്‌ ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന ഇഷ്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവകാലത്തിന്‌ മുമ്പായി കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങാന്‍ നിക്ഷേപകര്‍ക്ക്‌ അവസരവുമായി സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ (എസ്‌ജിബി) സ്‌കീം ഏഴാം സീരിസിന്റെ വിതരണം തുടങ്ങി. ഗ്രാമിന്‌ 5,051 രൂപയാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിന്‌ ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന ഇഷ്യു വില. ഒക്ടോബര്‍16 വരെ ബോണ്ടിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക്‌ ഇഷ്യു വിലയില്‍ ഗ്രാമിന്‌ 50 രൂപയുടെ ഇളവ്‌ അനുവദിക്കും. ഡിജിറ്റല്‍ മാര്‍ഗത്തില്‍ പണമടയ്‌ക്കുന്ന നിക്ഷേപകര്‍ക്ക്‌ ഗ്രാമിന്‌ 5,001 രൂപയായിരിക്കും ഇഷ്യുവില. വിതരണം തുടങ്ങുന്നതിന്‌ മുമ്പുള്ള മൂന്ന്‌ വ്യാപാര ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ്‌ വില അടിസ്ഥാനമാക്കിയാണ്‌ ബോണ്ടിന്റെ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

എത്ര നിക്ഷേപിക്കാം?

ADVERTISEMENT

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം ആണ്‌. വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കും ബോണ്ടില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും പരമാവധി നാല്‌ കിലോഗ്രാം വരെ നിക്ഷേപിക്കാന്‍ കഴിയും. മറ്റ്‌ യോഗ്യരായ സ്ഥാപനങ്ങള്‍ക്ക്‌ പരമാവധി 20 കിലോഗ്രാം വരെ നിക്ഷേപം നടത്താം.

എങ്ങനെ നിക്ഷേപിക്കാം?

ADVERTISEMENT

ബാങ്കുകള്‍, സ്‌റ്റോക്‌ ഹോള്‍ഡിങ്‌ കോര്‍പറേഷനുകള്‍, പോസ്‌റ്റ്‌ ഓഫീസുകള്‍ , സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴി സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങാം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ ബാങ്ക്‌ സംവിധാനത്തിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എത്രകാലം നിക്ഷേപിക്കണം?

ADVERTISEMENT

കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിന്റെ കാലാവധി എട്ട്‌ വര്‍ഷമാണ്‌. വിപണിയിലെ സ്വര്‍ണ്ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ്‌ ബോണ്ടിന്റെ പ്രകടനം. പ്രതിവര്‍ഷം 2.5 ശതമാനമാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക്‌ നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്‌.

ആഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 4 വരെ വിതരണം ചെയ്‌ത സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ സ്‌കീമിന്റെ ആറാംസീരീസില്‍ ഇഷ്യുവില ഗ്രാമിന്‌ 5,117 രൂപയായിരുന്നു. എസ്‌ജിബി 2020-21 ന്റെ എട്ടാം സീരീസിന്റെ വിതരണം നവംബര്‍ 9ന്‌ തുടങ്ങി 13ന്‌ അവസാനിക്കും.

English Summary : Sovereign Gold Bond Seventh Series Started Today