കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി ദീര്‍ഘിപ്പിച്ചു നല്‍കിയ കാലാവധി അവസാനിക്കാന്‍ ഇനി നാലാഴ്ച കൂടി മാത്രം. നേരത്തെ ഫയല്‍ ചെയ്യാമായിരുന്നിട്ടും സമയം നീട്ടിക്കിട്ടി എന്നതിന്റെ പേരില്‍ മാത്രം അതു വൈകിപ്പിക്കുന്നവരും നിരവധിയുണ്ട്. അവരടക്കം എല്ലാവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി ദീര്‍ഘിപ്പിച്ചു നല്‍കിയ കാലാവധി അവസാനിക്കാന്‍ ഇനി നാലാഴ്ച കൂടി മാത്രം. നേരത്തെ ഫയല്‍ ചെയ്യാമായിരുന്നിട്ടും സമയം നീട്ടിക്കിട്ടി എന്നതിന്റെ പേരില്‍ മാത്രം അതു വൈകിപ്പിക്കുന്നവരും നിരവധിയുണ്ട്. അവരടക്കം എല്ലാവരും ഓര്‍മിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇപ്പോഴത്തെ സമയപരിധിയായ 2020 ഡിസംബര്‍ 31-ന് മുന്‍പായി റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്കു നഷ്ടങ്ങള്‍ നിരവധിയാണ്. 

പിഴയും പലിശയും

ADVERTISEMENT

നിര്‍ദ്ദിഷ്ട സമയ പരിധിയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാത്തവരെ കാത്തിരിക്കുന്നത് 10,000 രൂപ പിഴയാണ്. അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് നികുതി നല്‍കേണ്ട വരുമാനമെങ്കില്‍ ഈ പിഴത്തുകയില്‍ കുറവു ലഭിക്കുമെന്നു മാത്രം. റിട്ടേണ്‍ നല്‍കുമ്പോള്‍ അതിനു മുന്‍പായി നല്‍കാനുള്ള നികുതി അടച്ചു തീര്‍ത്തിരിക്കണമല്ലോ. വൈകി സമര്‍പ്പിക്കുന്നതോടൊപ്പം നികുതി നല്‍കാന്‍ വൈകിയാല്‍ ഓരോ മാസവും ഒരു ശതമാനം വീതം പലിശയും നല്‍കേണ്ടി വരും. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള നികുതിക്ക് ജൂലൈ 31 മുതല്‍ കണക്കാക്കി അന്നു മുതല്‍ ഓരോ മാസത്തിനും ഒരു ശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടി വരും. 

റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇപ്പോള്‍ വളരെ എളുപ്പം

ADVERTISEMENT

സാധാരണ വ്യക്തികള്‍ക്ക് വലിയ അധ്വാനമൊന്നുമില്ലാതെ വളരെ എളുപ്പത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതേയുള്ളു. ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ നിന്ന് വളരെയേറെ കണക്കു കൂട്ടലുകളൊന്നുമില്ലാതെ ഇതു ചെയ്യാം. മുന്‍കൂട്ടി പൂരിപ്പിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുത്തി അര മണിക്കൂര്‍ പോലും ചെലവഴിക്കാതെ ഇതു പൂര്‍ത്തിയാക്കാം. വരുമാനം സംബന്ധിച്ച വിവരങ്ങളെല്ലാം നിങ്ങളുടെ കയ്യില്‍ ഉണ്ടാകണമെന്നു മാത്രം. ടിഡിഎസ്, നികുതി അടച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാനുള്ള ലിങ്ക്  ആദായ നികുതി വകുപ്പ് സൈറ്റിലുണ്ടെന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.

ഏജന്‍സികളുടെ സേവനവും പ്രയോജനപ്പെടുത്താം

ADVERTISEMENT

ആദായനികുതി വകുപ്പ് സൈറ്റ് വഴി സ്വയം ഇതെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും നികുതി കണക്കു കൂട്ടുന്നതില്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്നവര്‍ക്കും മറ്റു രീതികളും ഉപയോഗിക്കാം. വലിയ തോതിലുള്ള കണക്കു കൂട്ടലുകളും വിശകലനങ്ങളും ആവശ്യമുള്ളവര്‍ സ്വാഭാവികമായും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനം തേടണം. മറ്റുള്ളവര്‍ക്ക് ടിആര്‍പികളുടെ സേവനം തേടാം.  ഇവരുടെ പട്ടിക ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ ലഭ്യമാണ്. വിവിധ പോര്‍ട്ടലുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനമാണ് മറ്റൊന്ന്. 

ഇ-വെരിഫിക്കേഷന്‍ കാര്യങ്ങള്‍ എളുപ്പമാക്കും

ഓണ്‍ലൈന്‍ ആയി റിട്ടേണ്‍ സമര്‍പ്പിച്ച ശേഷം ഇ സിഗ്നേചര്‍ ചെയ്യാത്തവര്‍ ഐടിആര്‍ അഞ്ച് എന്ന ഫോം ഡൗണ്‍ലോഡു ചെയ്തു പ്രിന്റ് എടുത്ത് അതില്‍ ഒപ്പിടുകയും 120 ദിവസത്തിനകം ബെംഗലൂരുവിലുള്ള ആദായ നികുതി പ്രോസസ്സിങ് കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുകയും വേണം. എന്നാല്‍ നിങ്ങളുടെ നെറ്റ് ബാങ്കിങ് വഴി ലോഗിന്‍ ചെയ്യുകയും അതിലുള്ള ഇ-വെരിഫിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഇങ്ങനെ ഫോം ഒപ്പിട്ട് അയക്കേണ്ട ആവശ്യം ഒഴിവാക്കാം. ആധാര്‍ സേവനവും ഇതിനായി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ അവസരമുണ്ട്.

English Summary : How to Do Income Tax Return Filing in an Easy Way