ടാക്‌സ് റിട്ടേണ്‍ സമയത്ത് സമര്‍പ്പിച്ചാല്‍ മാത്രം നിങ്ങള്‍ക്ക് റീഫണ്ട് തുക കിട്ടില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യണം. റിട്ടേണ്‍ സമര്‍പ്പിച്ചശേഷം അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്തിട്ടില്ല എങ്കില്‍ റീഫണ്ട് തുക ഒരിക്കലും നിങ്ങള്‍ക്ക് തിരികെ കിട്ടില്ല. അതിനായി വൃഥാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാക്‌സ് റിട്ടേണ്‍ സമയത്ത് സമര്‍പ്പിച്ചാല്‍ മാത്രം നിങ്ങള്‍ക്ക് റീഫണ്ട് തുക കിട്ടില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യണം. റിട്ടേണ്‍ സമര്‍പ്പിച്ചശേഷം അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്തിട്ടില്ല എങ്കില്‍ റീഫണ്ട് തുക ഒരിക്കലും നിങ്ങള്‍ക്ക് തിരികെ കിട്ടില്ല. അതിനായി വൃഥാ കാത്തിരിക്കാം എന്നുമാത്രം. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പോ, റിട്ടേണ്‍ സമര്‍പ്പിച്ചശേഷമോ അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യാം.

വളരെ ലളിതമായി ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യാം.  

ADVERTISEMENT

1. ആദ്യം www.incometaxindiaefiling.gov.in/ എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

2. ലോഗിന്‍ ചെയ്ത് ഡാഷ്ബോര്‍ഡില്‍ പ്രവേശിക്കുക.

3. ഡാഷ് ബോര്‍ഡില്‍ പ്രവേശിച്ചശേഷം അതിലെ  പ്രൊഫൈല്‍ സെറ്റിങ്സ് ടാബ്  എടുക്കുക. മൈ പ്രൈഫൈല്‍ ചെയ്ഞ്ച് പാസ് വേര്‍ഡ് തുടങ്ങി നിരവധി ഓപ്ഷന്‍സ് പ്രൈഫൈല്‍ സെറ്റിങ്സില്‍ ഉണ്ടാകും.

4. അതില്‍ നിന്ന്  പ്രീവാലിഡേറ്റ് യുവര്‍ അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ മറ്റേതെങ്കിലും അക്കൗണ്ട് നേരത്തെ പ്രീവാലിഡേറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അവയുടെ പട്ടിക ഇവിടെ കാണാം. പുതിയ അക്കൗണ്ടാണ് പ്രീവാലിഡേറ്റ് ചെയ്യുന്നതെങ്കില്‍ ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം.

ADVERTISEMENT

5. ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു പേജ് തുറന്നുവരും. ഇതില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ്, ബാങ്കിന്റെ പേര്, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നിവ നല്‍കണം. ബാങ്ക് അക്കൗണ്ട് എടുത്തപ്പോള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇമെയിലും  വേണം നല്‍കേണ്ടത്.

6. എല്ലാ വിവരങ്ങളും ശരിയായി നല്‍കിക്കഴിഞ്ഞാല്‍ പ്രീവാലിഡേറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. പ്രീവാലിഡേറ്റ് ചെയ്യാനുള്ള നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് നിങ്ങളുടെ റജിസ്റ്റേര്‍ഡ് ഇ മെയിലില്‍ ലഭിക്കും.

7. നിലവില്‍ പ്രീവാലിഡേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും അക്കൗണ്ട് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യണം എങ്കില്‍ അക്കൗണ്ട് സിലകട് ചെയ്തശേഷം റിമൂവ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. 

ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷമോ അതിനു മുമ്പോ ഇങ്ങനെ അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യാൻ മറക്കരുത്.

ADVERTISEMENT

(ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Prevalidate your Bank Account for Income Tax Refund