നിങ്ങൾക്ക് അൻപതു വയസ് കഴിഞ്ഞിട്ടും ഇതുവരെ ജോലിയൊന്നും ലഭിച്ചില്ലേ? നിങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടോ? എങ്കിലിതാ നിങ്ങൾക്കായി സർക്കാരിന്റെ ഒരു തൊഴിൽ സഹായപദ്ധതി – നവജീവൻ. അർഹത ∙ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം. ∙ പ്രായപരിധി അൻപതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾക്ക് അൻപതു വയസ് കഴിഞ്ഞിട്ടും ഇതുവരെ ജോലിയൊന്നും ലഭിച്ചില്ലേ? നിങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടോ? എങ്കിലിതാ നിങ്ങൾക്കായി സർക്കാരിന്റെ ഒരു തൊഴിൽ സഹായപദ്ധതി – നവജീവൻ.

അർഹത

ADVERTISEMENT

∙ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.

∙ പ്രായപരിധി അൻപതിനും അറുപത്തഞ്ചിനും മധ്യേ ആയിരിക്കണം.

∙വ്യക്തിഗത വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല.

25 ശതമാനം സബ്സിഡി

ADVERTISEMENT

വായ്പത്തുക പരമാവധി 50,000 രൂപയായിരിക്കും. അതിന്റെ 25 ശതമാനം തുക സബ്സിഡിയായി ലഭിക്കും. ക്രെഡിറ്റ് ഗാരന്റി സ്കീമിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല. ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കുകൾ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്, കെഎസ്എഫ്ഇ, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന വായ്പ ലഭിക്കും. തിരിച്ചടവും പലിശയും ധനകാര്യസ്ഥാപനങ്ങളുടെ നിയമങ്ങൾക്കു വിധേയമായിരിക്കും.

ഒന്നിലധികം പേർക്കു സംയുക്തമായി തുടങ്ങാം

ഒന്നിലധികം അപേക്ഷകർ ചേർന്നു സംയുക്ത സംരംഭം ആരംഭിക്കാം. ഓരോ വ്യക്തിക്കും വായ്പയ്ക്കും സബ്സിഡി അർഹതയുണ്ടാകും. വ്യക്തിഗത സംരംഭങ്ങൾക്കാണു മുൻഗണന. 

എന്തെല്ലാം സംരംഭങ്ങൾ? 

ADVERTISEMENT

പലചരക്ക് കട,വസ്ത്രം–റെഡിമെയ്ഡ് ഷോപ്പ്, കുട നിർമാണം, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പ്, മെഴുകുതിരി– സോപ്പ് നിർമാണം,ഡിടിപി–തയ്യൽ കട, ഇന്റർനെറ്റ് കഫേ തുടങ്ങിയവയും ഓരോ സ്ഥലത്തും വിജയ സാധ്യതയുള്ള സംരംഭങ്ങളുമാരംഭിക്കാം.

അപേക്ഷ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ നിലവിൽ പുതുക്കിക്കൊണ്ടിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും. അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

വിധവകൾ, ഭിന്ന ശേഷിക്കാർ എന്നിവരെ ആദ്യം പരിഗണിക്കും. ബിപിഎൽ വിഭാഗത്തിനു മുൻഗണന ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാണ്.

English Summary: Details of Navajeevan Scheme for Self Employment