കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന(ABRY) യ്ക്കു കീഴില്‍ പുതിയ തൊഴിലാളികളുടെയും കോവിഡ് പ്രതിസന്ധിയില്‍ നഷ്ടപ്പെട്ട ജോലിയില്‍ വീണ്ടും നിയമനം ലഭിച്ച തൊഴിലാളികളുടെയും പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. കഴിഞ്ഞ സെപ്റ്റംബറിൽ 1000-ല്‍ കുറവ് തൊഴിലാളികള്‍ ഉണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാർ ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന(ABRY) യ്ക്കു കീഴില്‍ പുതിയ തൊഴിലാളികളുടെയും കോവിഡ് പ്രതിസന്ധിയില്‍ നഷ്ടപ്പെട്ട ജോലിയില്‍ വീണ്ടും നിയമനം ലഭിച്ച തൊഴിലാളികളുടെയും പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. കഴിഞ്ഞ സെപ്റ്റംബറിൽ 1000-ല്‍ കുറവ് തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതമാണ് ഇങ്ങനെ സര്‍ക്കാര്‍ അടയ്ക്കുക. ഇതിൽ റജിസ്റ്റർ ചെയ്യാനുള്ള അവസരം ജൂൺ 30 വരെയാണ്. എന്നു റജിസ്റ്റർ ചെയ്യുന്നോ പിന്നീടുള്ള രണ്ടു വർഷത്തേയ്ക്കാണ് സർക്കാർ വിഹിതമടയ്ക്കുക. തൊഴിലാളികളുടെ വേതനത്തിന്റെ 24 ശതമാനം ആയിരിക്കും ഇ പി എഫ് വിഹിതമായി സര്‍ക്കാര്‍ നല്‍കുക. തൊഴിലാളികളുടെ എണ്ണം സെപ്റ്റംബറിനു ശേഷം വര്‍ധിച്ച സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യത്തിന്  അര്‍ഹതയുണ്ട്. സെപ്റ്റംബര്‍ 2020നു 1000ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളില്‍ ആണെങ്കില്‍ തൊഴിലാളികളുടെ വിഹിതം മാത്രമേ സര്‍ക്കാര്‍ വഹിക്കുകയുള്ളൂ.

തൊഴിലുടമകൾ

ADVERTISEMENT

ഈ പദ്ധതിക്കു കീഴില്‍ തൊഴിലുടമകളെ രണ്ടായി വിഭജിച്ചിരിക്കുന്നു-50 തൊഴിലാളികളില്‍ കുറവുള്ളവരും 50 തൊഴിലാളികളില്‍ കൂടുതല്‍ ഉള്ളവരും. ഈ പദ്ധതിക്കു കീഴില്‍ യോഗ്യത നേടുവാന്‍ 50ൽ താഴെ തൊഴിലാളികള്‍ ഉള്ള തൊഴിലുടമകള്‍ കുറഞ്ഞത് 15000-ല്‍ താഴെ ശമ്പളമുള്ള രണ്ടു പുതിയ തൊഴിലാളികളെക്കൂടി ജോലിക്കെടുത്തിട്ടുണ്ടായിരിക്കണം. അതായത് 2021 ജൂണ്‍ ആകുമ്പോഴേക്കും രണ്ടു പുതിയ പ്രൊവിഡന്റ് ഫണ്ട് അംഗങ്ങളെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടായിരിക്കണം. സെപ്റ്റംബറിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയുമരുത്. അതേ സമയം, ഈ പദ്ധതിക്കു കീഴില്‍ യോഗ്യത നേടുവാന്‍ 50ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ള തൊഴിലുടമകള്‍ കുറഞ്ഞത് 15000 രൂപയില്‍ കുറവ് വേതനമുള്ള അഞ്ചു പുതിയ തൊഴിലാളികളെയെങ്കിലും ജോലിക്കെടുത്തിട്ടുണ്ടാകണം.

പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് വേണ്ട യോഗ്യതകള്‍

ADVERTISEMENT

• തൊഴിലാളികള്‍ 01.10.2020നും 30.06.2021നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആയിരിക്കണം. റജിസ്റ്റര്‍ ചെയ്താല്‍ 24 മാസത്തേക്ക് തൊഴിലാളിയുടെ ഇ പി എഫ് വിഹിതം അടയ്ക്കേണ്ടതില്ല.

• തൊഴിലാളികളുടെ വേതനം 15000 രൂപയില്‍ കൂടുതലാകാന്‍ പാടില്ല. പിന്നീട് വേതനം 15000നു മുകളിലാക്കി വര്‍ദ്ധിപ്പിച്ചാലും അവര്‍  ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരാകും.

ADVERTISEMENT

• കഴിഞ്ഞ ഒക്ടോബറിനു മുമ്പ് ഇ പി എഫ് നമ്പര്‍ ഉണ്ടായിരുന്നിരിക്കരുത്.

• ഇ പി എഫ് നമ്പറുള്ളവരെ ഈ പദ്ധതിക്കു കീഴില്‍ ചേര്‍ക്കണമെങ്കില്‍ അവര്‍ 01.03.2020 നും 30.09.2020നുമിടയില്‍ ജോലി നഷ്ടപ്പെട്ടവരും പിന്നീട് ജോലി വീണ്ടും ലഭിച്ചവരും ആയിരിക്കണം.

പുതിയതായി റജിസ്ട്രേഷൻ എടുക്കുന്ന സ്ഥാപനങ്ങൾക്കും ഇതു ബാധകം ആണ് . 

ഗ്രേറ്റ് ലീപ്പിന്റെ ബിസിനസ് സ്്ട്രാറ്റജിസ്റ്റാണ് ലേഖകൻ മൊബൈൽ: 85940 12228

English Summary: Government will pay EPF Contribution of Employees till June 30