പി എഫ് അക്കൗണ്ട് രേഖകള്‍ തിരുത്തുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി എംപ്ലോയിസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍( ഇ പി എഫ് ഒ). തെറ്റായി ചേര്‍ത്തിട്ടുള്ള പേര്, അച്ഛന്റെ പേര്, ജനനതീയതി തുടങ്ങിയവ ശരിയാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി എഫ് അക്കൗണ്ട് രേഖകള്‍ തിരുത്തുന്നതിന് പുതിയ മാനദണ്ഡം. എംപ്ലോയിസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍( ഇ പി എഫ് ഒ). തെറ്റായി ചേര്‍ത്തിട്ടുള്ള പേര്, അച്ഛന്റെ പേര്, ജനനതീയതി തുടങ്ങിയവ ശരിയാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് തട്ടിപ്പുകാര്‍ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തെറ്റ് തിരുത്തലിന് പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ചെറുതും ഗുരുതരമായതും ഇങ്ങനെ രണ്ട് തരത്തിലാണ് തിരുത്തലുകളെ വിഭജിച്ചിരിക്കുന്നത്.

സത്യാവസ്ഥ അറിയിക്കണം

ADVERTISEMENT

ഗുരുതര സ്വാഭാവമുള്ളതാണ് പിശകെങ്കില്‍ ഇനിമുതല്‍ പി എഫ് അംഗം അതിന്റെ സത്യാവസ്ഥ ബോധിപ്പിക്കേണ്ടി വരും. ഒപ്പം കൃത്യമായ രേഖകളുടെ അസല്‍ കാണിക്കേണ്ടിയും വരും. അംഗത്തിന്റെ പ്രൊഫൈലില്‍ പേര്, ജനനത്തീയതി, ലിംഗം, അച്ഛന്റെ പേര് തുടങ്ങിയവയടങ്ങുന്ന എല്ലാ വിവരങ്ങളും മാറ്റുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. ഏറ്റവും അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമെ ഓഫ്‌ലൈനായും ഓണ്‍ലൈനായും ഇത്തരം പൂര്‍ണ പിശകകുള്‍ പരിഹരിക്കാനാവൂ. സ്ഥാപനം തെറ്റായി വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് തൊഴിലുടമയും ജീവനക്കാരനും രേഖകളുടെ പിന്‍ബലത്തില്‍ തെളിയിക്കേണ്ടി വരും ഇത്തരം കേസുകളില്‍. ചെറിയ പിശകുകളായ ഇനീഷ്യലിലെ തെറ്റുകള്‍ പോലുള്ളവയടക്കമുള്ള കെ വൈ സി പിശകുകള്‍ക്കും തിരുത്തല്‍ നടപടികള്‍ കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.

English Summary: Now it is Difficult to Correct Mistakes in EPF Records