. സാജിദ് നാസർ പ്രിയപ്പെട്ടവരുടെ വിവാഹം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി നൽകുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പണം, ആഭരണം, വാഹനം എന്നിങ്ങനെ നീളുന്നു ഈ സമ്മാനങ്ങളുടെ നിര. പക്ഷേ, സാധാരണയായി നൽകുന്ന ഈ സമ്മാനങ്ങൾക്കു പുറമേ കമ്പനികളുടെ ഓഹരി ഒരെണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവരുടെ വിവാഹം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനം നൽകാറുണ്ട്. പണം, ആഭരണം, വാഹനം എന്നിങ്ങനെ നീളുന്നു ഈ സമ്മാനങ്ങളുടെ നിര. പക്ഷേ, സാധാരണയായി നൽകുന്ന ഈ സമ്മാനങ്ങൾക്കു പുറമേ കമ്പനികളുടെ ഓഹരി ഒരെണ്ണം സമ്മാനിച്ചാലോ? ഓഹരി വിപണി കൂടുതൽ ഉയരങ്ങൾ താണ്ടുന്ന ഇക്കാലത്ത് മികച്ച ഓഹരികൾ സമ്മാനമായി നൽകുന്നത് സ്വീകർത്താവിന് ഭാവിയിൽ ഏറെ ഉപകാരപ്പെടും.

എങ്ങനെ സമ്മാനിക്കും?

ADVERTISEMENT

ബ്രോക്കറുടെ ഓഫിസിൽ DIS (ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്) സമർപ്പിച്ചു കൊണ്ടാണ് ഓഹരികൾ സമ്മാനിക്കുന്നത്. ഒരു വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ടിൽ ഉള്ള ഓഹരി മാത്രമേ സമ്മാനിക്കാനാകൂ. ഇരുകൂട്ടരുടെയും ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ, ഏതൊക്കെ കമ്പനികളുടെ എത്ര ഓഹരികൾ തുടങ്ങിയ വിവരങ്ങൾ DIS ൽ നൽകണം. മറ്റ് ബ്രോക്കർമാർക്ക് കീഴിലുള്ള നിക്ഷേപകർക്കും ഇത്തരത്തിൽ ഓഹരി സമ്മാനിക്കാം. ഈ സേവനത്തിന് ബ്രോക്കറേജ് ഉണ്ടാകില്ലെങ്കിലും ചെറിയൊരു ഫീസ് ബ്രോക്കർമാർ ഈടാക്കാറുണ്ട്. രേഖകൾ കൃത്യമായി സമർപ്പിച്ചാൽ അന്നേ ദിവസം തന്നെ സ്വീകർത്താവിന്റെ ഡീമാറ്റ് അക്കൗണ്ടിൽ ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെടും.

സമ്മാനം ഓൺലൈനായി നൽകാമോ?

ADVERTISEMENT

ബ്രോക്കറുടെ ഓഫിസ് സന്ദർശിക്കാതെ തന്നെ ഇപ്പോൾ ഓഹരി സമ്മാനിക്കാം. ഡിസ്കൗണ്ട് ബ്രോക്കറായ സിറോദയാണ് ഇന്ത്യയിലാദ്യമായി ഈ സംവിധാനം ഓൺലൈനായി അവതരിപ്പിച്ചത്. നിലവിൽ ഓൺലൈനായി ഓഹരികൾ സമ്മാനിക്കുന്നതിന് നൽകുന്നയാളും സ്വീകരിക്കുന്നയാളും സിറോദയിൽ അക്കൗണ്ടുള്ളവരായിരിക്കണം. 

അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം ‘കൺസോളിൽ’ നിന്നു ‘ഗിഫ്റ്റ് സ്റ്റോക്സ്’ തിരഞ്ഞെടുത്ത ശേഷം മതിയായ വിവരങ്ങൾ നൽകിയാൽ സേവനം ലഭ്യമാകും. സമ്മാനമായി നൽകുന്ന ഓഹരികൾ സ്വീകർത്താവ് തന്റെ സിറോദ അക്കൗണ്ടിലൂടെ സ്വീകരിക്കുകയും ശേഷം അത് നൽകുന്നയാൾ ‘അപ്രൂവ്’ ചെയ്യുകയും വേണം. 

ADVERTISEMENT

ഈ ഓൺലൈൻ സേവനം അധികം വൈകാതെ തന്നെ മറ്റ് ബ്രോക്കർമാരും ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കാം

English Summary : Gift a Share to your Dears