കഴിഞ്ഞ വർഷം കോവിഡിന്റെ അനിശ്ചിതത്വത്തിൽ ലോകം മുഴുവൻ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് സ്വർണമായിരുന്നു. ഇക്കാലയളവിൽ സ്വർണം രാജ്യാന്തര വിപണിയില്‍ ഡോളറിൽ 26 ശതമാനവും രൂപയുടെ കണക്കില്‍ ഏതാണ്ട് 28 ശതമാനവും മുന്നേറി. ഇന്ത്യയില്‍ ആഗസ്റ്റ് ആദ്യവാരം പവന് 42,000രൂപ (ഗ്രാം 5250 രൂപ) എന്ന സർവകാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം കോവിഡിന്റെ അനിശ്ചിതത്വത്തിൽ ലോകം മുഴുവൻ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് സ്വർണമായിരുന്നു. ഇക്കാലയളവിൽ സ്വർണം രാജ്യാന്തര വിപണിയില്‍ ഡോളറിൽ 26 ശതമാനവും രൂപയുടെ കണക്കില്‍ ഏതാണ്ട് 28 ശതമാനവും മുന്നേറി. ഇന്ത്യയില്‍ ആഗസ്റ്റ് ആദ്യവാരം പവന് 42,000രൂപ (ഗ്രാം 5250 രൂപ) എന്ന സർവകാല റെക്കോർഡ് നിലയിലെത്തിയതും കഴിഞ്ഞവർഷമാണ്. സ്വർണത്തിന്റെ ഈ മുന്നേറ്റം കണ്ട് കണ്ണ് മഞ്ഞളിച്ച്  സ്വർണം വാങ്ങിക്കൂട്ടിയ സാധാരണക്കാരൊക്കെ ഇപ്പോൾ ആശങ്കയിലാണ്. ഉയർന്ന വിലയ്ക്ക് വാങ്ങിയ സ്വർണം ഇടിയുകയാണോ? 2021തുടങ്ങിയപ്പോൾ മുതൽ സ്വർണത്തിൽ ചാഞ്ചാട്ടമാണ്. ഇപ്പോഴിതാ വില തുടർച്ചയായി താഴുകയും ചെയ്യുന്നു. ഈ അവസരത്തിൽ സ്വർണം വാങ്ങിവെക്കണോ അതോ വാങ്ങിയത് കനത്ത നഷ്ടമൊഴിവാക്കാൻ വിൽക്കണോ എന്ന ആശങ്കയിലാണ് അവർ. 

സ്വർണവില എങ്ങോട്ട് നീങ്ങും?

ADVERTISEMENT

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ള അമേരിക്കൻ ഉത്തേജക പാക്കേജിനെ ചുറ്റിപ്പറ്റിയാണ് സ്വർണ വിലയുടെ ഇനിയുള്ള ദിവസങ്ങളിലെ നീക്കം. ഉത്തേജക പാക്കേജ് വിപണിയിലേക്ക് പണം കൊണ്ടുവരുന്നതോടെ  നിക്ഷേപകർ സ്വർണം വിട്ട് പകരം ഓഹരിയിലും മറ്റ് അടിസ്ഥാനലോഹങ്ങളിലുമൊക്കെ നിക്ഷേപിക്കാൻ തുടങ്ങുമെന്നതാണ് സ്വർണത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നത്. സംഗതി ശരിയുമാണ്. കാരണം ഇപ്പോൾ ട്രോയ് ഔൺസിന് (31.1ഗ്രാം) 1760 ഡോളറിനടുത്തുള്ള സ്വർണം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതോടെ 1700 വരെ താഴെ പോയേക്കാം. എന്നാൽ ഇപ്പോഴുള്ള ഈ വിലയിടിവ് താൽക്കാലികം മാത്രമായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

പുതിയ ഉയരങ്ങളിലേക്കു കുതിക്കുമോ?

ADVERTISEMENT

എന്നാലും കഴിഞ്ഞ രണ്ടു വര്‍ഷവും മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വര്‍ണത്തിന് ഈ വര്‍ഷം  മുന്നേറ്റം അതേപടി തുടരാൻ സാധ്യമാകുമെന്നു തോന്നുന്നില്ല. വിലയില്‍ ഏറ്റക്കുറച്ചില്‍ തുടരാമെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളില്‍ മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ പുതിയ ഉയരങ്ങളിലേക്കു കുതിക്കുമെന്നു കരുതാന്‍ വയ്യ. 

വാക്‌സിന്‍ ലഭ്യമായതും ആഗോള സാമ്പത്തിക രംഗം മടങ്ങിവരുമെന്ന പ്രതീക്ഷയും  സുരക്ഷിത ആസ്തി എന്ന സ്വര്‍ണത്തിന്റെ സ്ഥാനത്തിനു മങ്ങലേല്‍പിച്ചേക്കും. എന്നാൽ അമേരിക്കൻ ഉത്തേജക പാക്കേജ് വിപണിയിലേക്ക് കൂടുതൽ പണമെത്തിക്കുന്നതോടെ പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ യുഎസ് ഡോളറിന്റെ മൂല്യം വീണ്ടും കുറയും. ഇത് സ്വർണത്തിന് തുടർന്നും കരുത്ത് നൽകിയേക്കും. എന്തായാലും അടുത്ത നാളുകളിൽ സ്വർണം നേരിടുന്ന ഇടിവുകൾ ദീർഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാനുള്ള അവസരമാണ് നിക്ഷേപകർക്ക് നൽകുന്നത്. കേന്ദ്ര ബാങ്കുകളുടെ സാമ്പത്തിക ഉത്തേജക പദ്ധതികളും യുഎസ് ഡോളറിന്റെ ദൗര്‍ബല്യവും തുടരുന്നത് സ്വര്‍ണത്തിന്റെ സുരക്ഷിതത്വത്തിൽ തുടര്‍ന്നും വിശ്വാസമർപ്പിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. 

ADVERTISEMENT

English Summary: Now Investment in Gold to be Continued or Not