സർക്കാർ സർവീസിൽനിന്നു വിരമിക്കുമ്പോൾ രണ്ടു പെൻഷൻ വാങ്ങാൻ നിങ്ങൾക്കു മോഹമുണ്ടോ? ഒപ്പം സർവീസ് കാലയളവിൽ 80 Cക്ക് അപ്പുറമുള്ള ആദായനികുതിയിളവും നേടാം. കേന്ദ്രസർക്കാരിന്റെ നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) ആണ് ഈ ഇരട്ടനേട്ടം നമുക്കു സമ്മാനിക്കുന്നത്. മാർച്ച് 31 നു മുൻപു നിക്ഷേപിക്കാം സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ സർവീസിൽനിന്നു വിരമിക്കുമ്പോൾ രണ്ടു പെൻഷൻ വാങ്ങാൻ നിങ്ങൾക്കു മോഹമുണ്ടോ?  ഒപ്പം സർവീസ് കാലയളവിൽ 80 Cക്ക് അപ്പുറമുള്ള ആദായനികുതിയിളവും നേടാം. കേന്ദ്രസർക്കാരിന്റെ നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) ആണ് ഈ ഇരട്ടനേട്ടം സമ്മാനിക്കുന്നത്. 

മാർച്ച് 31 നു മുൻപു നിക്ഷേപിക്കാം

ADVERTISEMENT

സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഫെബ്രുവരിയിലെ ശമ്പള ബില്ലിനൊപ്പം ആദായനികുതി തിട്ടപ്പെടുത്തി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. എങ്കിലും മാർച്ച് അവസാനിക്കുന്നതുവരെ ആദായനികുതിയിളവിനുള്ള നിക്ഷേപങ്ങൾ തുടരാം. ഇപ്പോൾ നികുതി പിടിച്ചാലും റിട്ടേൺ സമർപ്പിക്കുമ്പോൾ  ഇതുകൂടി കാണിച്ച് നികുതി റീഫണ്ട് നേടാം. 

80 C ക്ക് അപ്പുറം

ADVERTISEMENT

ജീവനക്കാരെ സംബന്ധിച്ച് 80Cയിലെ നിക്ഷേപങ്ങൾക്കു പഞ്ഞമുണ്ടാവില്ല. ജിപിഎഫ്, എസ്എൽഐ, ജിഐഎസ്, എൽഐസി തുടങ്ങിയ നിർബന്ധിത നിക്ഷേപങ്ങളിലൂടെ തന്നെ 80C പരിധിയിലുള്ള 1,50,000 രൂപ കിഴിവു നേടിയെടുക്കാം. 80Cക്ക് അപ്പുറം ഇളവു നേടാൻ എവിടെയാണു നിക്ഷേപം നടത്തേണ്ടത്? മിക്കവാറും എല്ലാ നികുതിദായകരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനുള്ള ഉത്തരം ഒന്നുമാത്രം.  നാഷനൽ പെൻഷൻ പദ്ധതി (എൻപിഎസ്) യിലെ അധിക നിക്ഷേപത്തിന് 80CCD (IB) വകുപ്പു പ്രകാരം 50,000 രൂപവരെ കിഴിവു ലഭിക്കും. 

60 വയസ്സിനുശേഷം രണ്ടു പെൻഷൻ

ADVERTISEMENT

ജീവനക്കാർക്കു വിരമിക്കുന്നതുവരെ എൻപിഎസിൽ അധിക നിക്ഷേപം നടത്തി ആദായനികുതിയിളവും നേടാം. 60 വയസ്സിനുശേഷം ആവശ്യമെങ്കിൽ അക്കൗണ്ടിൽ ശേഷിക്കുന്ന തുകയുടെ 60 ശതമാനം പിൻവലിക്കാം. ഈ തുക പൂർണമായും ആദായനികുതി മുക്തമണ്. ബാക്കിയുള്ള 40 ശതമാനം തുക ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പ്ലാൻ യൂണിറ്റുകൾ വാങ്ങിയിരിക്കണം. ഈ തുക ഉപയോഗിച്ചാണ് പ്രതിമാസം നിങ്ങൾക്കു പെൻഷൻ തരിക. താൽപര്യമെങ്കിൽ മുഴുവൻ തുകയ്ക്കും പെൻഷൻ യൂണിറ്റുകൾ വാങ്ങി കൂടുതൽ പെൻഷൻ തുക ഉറപ്പാക്കാം. ബാങ്ക്/പോസ്റ്റ്ഓഫിസിൽ നേരിട്ടു ചെന്നോ ഓൺലൈനായോ എൻപിഎസിൽ അക്കൗണ്ട് തുറക്കാം. എൻഎസ്ഡിഎല്ലിന്റെ വെബ്സൈറ്റിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും. 

English Summary : Two Pension After Retirement is Possible