നിക്ഷേപകര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധികള്‍ മറികടന്നാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കു ചുവട് വെക്കുന്നത്. സാമ്പത്തിക മാന്ദ്യമടക്കം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ എല്ലാ മേഖലകളേയും ബാധിച്ചൊരു മഹാമാരി നിക്ഷേപകര്‍ക്കു പരിചയമില്ലാത്തതായിരുന്നു. ഇങ്ങനെയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപകര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധികള്‍ മറികടന്നാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കു ചുവട് വെക്കുന്നത്. സാമ്പത്തിക മാന്ദ്യമടക്കം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ എല്ലാ മേഖലകളേയും ബാധിച്ചൊരു മഹാമാരി നിക്ഷേപകര്‍ക്കു പരിചയമില്ലാത്തതായിരുന്നു. കാര്യങ്ങൾ ഇങ്ങനെയെങ്കിലും വ്യക്തികളുടെ നിക്ഷേപവുമായി ബന്ധപ്പെട്ടു പരിഗണിക്കുന്ന അടിസ്ഥാന ഘടകങ്ങളുടെ വ്യതിയാനമൊന്നും ഉണ്ടായിട്ടില്ല. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ, ആവശ്യമുള്ളപ്പോള്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക, നിക്ഷേപത്തില്‍ നിന്നു യുക്തിസഹമായ വരുമാനം ലഭിക്കുക എന്നിവയാണ് അവര്‍ ഇപ്പോഴും പ്രധാനമായി കണക്കിലെടുക്കുന്നത്. 

വൈവിധ്യവല്‍ക്കരണത്തിന് പ്രാധാന്യമേറെ

ADVERTISEMENT

ഇങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചു നിക്ഷേപം നടത്തുമ്പോള്‍ അത് വിവിധ ആസ്തി മേഖലകളിലായി വിഭജിക്കുന്നതിന് പ്രാധാന്യം വളരെ ഏറെയാണ്. പ്രത്യേകിച്ച് കോവിഡാനന്തര കാലത്ത്. ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കുന്നതോടൊപ്പം ഒരു ഹെഡ്ജിങ് മാര്‍ഗം എന്ന രീതിയില്‍ സ്വര്‍ണത്തിലും നിക്ഷേപിക്കണം. ഈ മേഖലകളില്‍ ഓരോന്നിലും എത്ര പങ്കു വീതം നിക്ഷേപിക്കണമെന്നത് ഓരോരുത്തരുടേയും വ്യക്തിഗത സവിശേഷതകള്‍ പരിഗണിച്ചു വേണം നിശ്ചയിക്കുവാന്‍. ഇത്തരം കാര്യങ്ങളിലുള്ള കൃത്യമായ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചു 'നിങ്ങളുടെ സാമ്പത്തിക വർഷമാരംഭിക്കാം, കൃത്യമായ ആസൂത്രണത്തിലൂടെ' എന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിലൂടെ കൂടുതല്‍ അറിയാം. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ടും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട്ട് ഇന്‍വെസ്റ്റര്‍ വെബിനാറില്‍ ഐസിഐസിഐ പ്രൂ പ്രോഡക്ട് സ്‌പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ കെ വി സജേഷ് ഇതേക്കുറിച്ച് സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. മാര്‍ച്ച് 27 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 5 വരെയാണ് വെബിനാര്‍.

മ്യൂചല്‍ ഫണ്ട് മികച്ച മാര്‍ഗം

ADVERTISEMENT

ഇങ്ങനെ വിവിധ ആസ്തികളിലായി നിക്ഷേപിക്കുമ്പോള്‍ അതെല്ലാം കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്ധ്യം ചെറുകിട നിക്ഷേപകര്‍ക്ക് ഒരിക്കലും ഉണ്ടാകില്ല. അതു മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മ്യൂചല്‍ ഫണ്ടുകള്‍. ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലും ഗോള്‍ഡ് ഇടിഎഫുകളിലുമെല്ലാം നിക്ഷേപിച്ചു വൈവിധ്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാം. വിവിധ മേഖലകളില്‍ ഒരുമിച്ചു നിക്ഷേപം സാധ്യമാക്കുന്ന മ്യൂചല്‍ ഫണ്ട് പദ്ധതികളുമുണ്ട്. നിക്ഷേപകാര്യങ്ങളില്‍ ഗഹനമായ പഠനമോ ഗവേഷണമോ ഇല്ലാതെ തന്നെ നേട്ടമുണ്ടാക്കാം എന്നതാണ് മ്യൂചല്‍ ഫണ്ടുകള്‍ നല്‍കുന്ന നേട്ടം. പലരും കരുതും പോലെ ഓഹരികളില്‍ മാത്രമല്ല മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ ലഭ്യമായിട്ടുള്ളത് എന്നും മനസിലാക്കണം. 

English Summary : Smart Investor Webinar on 27th March

ADVERTISEMENT