ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും ഉണ്ടാകും. നികുതി ദായകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങള്‍ ഇവയാണ്. പി എഫ് ടാക്‌സ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതലുളള പി എഫ് വിഹിതത്തിന് അടുത്ത സാമ്പത്തിക വര്‍ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും ഉണ്ടാകും. നികുതി ദായകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങള്‍ ഇവയാണ്.

പി എഫ് ടാക്‌സ്

ADVERTISEMENT

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപയില്‍ കൂടുതലുളള പി എഫ് വിഹിതത്തിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഉണ്ടാകും.  വാര്‍ഷിക ശമ്പളം 20 ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്കാണ് ഇത് ബാധകമാവുക. ശമ്പള വരുമാനക്കാരില്‍ എണ്ണത്തില്‍ വളരെ തുച്ഛം ആളുകള്‍ക്കേ ഇത് ബാധകമകൂ.

ഐ ടി ആര്‍

ADVERTISEMENT

ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനമനുസരിച്ച് 75 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട. പെന്‍ഷന്‍ വരുമാനവും പലിശ വരുമാനവും മാത്രമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം. മറ്റ് ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളവര്‍ക്ക് ഇത് ബാധകമല്ല.

ടി ഡി എസ്

ADVERTISEMENT

റിട്ടണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് കടുത്ത നടപടിയാണ് 2021 ലെ ബജറ്റ് നിര്‍ദേശിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടി ഡി എസ് (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) നല്‍കേണ്ടി വരും. രണ്ട് വര്‍ഷം ഇങ്ങനെ തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കാത്തവരില്‍ നിന്നും ഇരട്ടി ടി ഡി എസ് പിടിക്കും.

ഫില്‍ഡ് ഐ ടി ആര്‍

ഇനി മുതല്‍ ഓഹരിയിലെ നിക്ഷേപം, ലാഭവിഹിതം, ബാങ്കുകള്‍,പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപം തുടങ്ങിയവയില്‍  നിന്നുമുള്ള മൂലധന നേട്ടം കൂടി ഉള്‍പ്പെടുത്തിയുള്ള ഐ ടി ആര്‍ ഫോമുകളാകും ലഭിക്കുക. മുമ്പ് നികുതി ദായകന്റെ വിവരങ്ങളും ശമ്പളം, നികുതി, ടിഡിഎസ് തുടങ്ങിയ വിവരങ്ങളും മാത്രമേ ഫോമുകളില്‍ ഉണ്ടായിരുന്നുള്ളു. നികുതിദായകന് ആശയകുഴപ്പം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശദീകരണമെങ്കിലും നികുതി വല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇത്.

English Summary: Know These Financial Changes before New Financial Year