സംസ്ഥാനത്തെ സ്വർണ വില റെക്കോർഡ് ഇടിവിലേക്ക്. ഈ വർഷത്തെ തന്നെ ഏറ്റവും കുറവ് വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെയും ഒരു പവൻ സ്വർണത്തിന് 200 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4110 രൂപയിലും പവന് 32,880 രൂപയിലുമാണ് വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ സ്വർണ വില റെക്കോർഡ് ഇടിവിലേക്ക്. ഈ വർഷത്തെ തന്നെ ഏറ്റവും കുറവ് വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെയും ഒരു പവൻ സ്വർണത്തിന് 200 രൂപയുടെയും കുറവാണിത്. ഇതോടെ ഗ്രാമിന് 4110 രൂപയിലും പവന്  32,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞു 4135 രൂപയും പവന് 280 രൂപ കുറഞ്ഞു 33,080 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സ്വർണം പവന് 34,400 രൂപയാണ് മാർച്ച്‌ 1ന് രേഖപ്പെടുത്തിയതെങ്കിൽ 1520 രൂപ കുറഞ്ഞ് മാസാവസാനമായ ഇന്ന് 32,880 രൂപയാണുള്ളത്.  ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.31 ശതമാനം അഥവാ 139 രൂപ കുറഞ്ഞ് 44,284 രൂപയായി. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,683.56 ഡോളറിലെത്തി. അമേരിക്കൻ ബോണ്ട് വരുമാനത്തിലെ  റെക്കോർഡ്  മുന്നേറ്റവും, ഓഹരി വിപണിയിലെ അനുകൂല  സാഹചര്യങ്ങളും   ആഗോള തലത്തിൽ ഇന്നലെ  സ്വർണത്തിന്  വീണ്ടും തിരുത്തൽ  നൽകിയിരുന്നു. 

English Summary : Gold Price Today in Kerala